എന്നെകണ്ടാല്‍ മലയാളി ലുക്കില്ല; മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടാത്തതിനെക്കുറിച്ച് ഷംന കാസിം

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ താരമാണ് ഷംന കാസിം. 2004ല്‍ പുറത്തിറങ്ങിയ എന്നിട്ടും എന്ന ചിത്രത്തില്‍ നായികയായി മലയാളസിനിമയിലൂടെ കരിയര്‍ ആരംഭിച്ച ഷംനയ്ക്ക് പക്ഷേ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടാന്‍ തക്ക കഥാപാത്രങ്ങളൊന്നും പിന്നീട്‌ ലഭിച്ചില്ല. മികച്ച അഭിനേത്രിയായി പ്രേക്ഷകര്‍ ഷംനയെ വിലയിരുത്തിയെങ്കിലും മലയാള സിനിമയില്‍ സഹറോളുകളില്‍ മാത്രമായി ഷംനയ്ക്ക് പലപ്പോഴും ഒതുങ്ങേണ്ടി വന്നു. അലി ഭായ്‌ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചെങ്കിലും ഷംനയെ തേടി പിന്നീട് നായികപ്രാധാന്യമുള്ള സിനിമകളൊന്നും വന്നില്ല. 2012ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയില്‍ ജൂലി എന്ന കഥാപാത്രത്തിലൂടെ വീണ്ടും മലയാളത്തില്‍ സജീവമായെങ്കിലും കാര്യമായ മാറ്റമൊന്നും കരിയറില്‍ ഉണ്ടായില്ല. ഈ ചിത്രത്തിനുശേഷം ഷംനയെ പിന്നീട് പ്രേക്ഷകര്‍ കണ്ടത് തമിഴ് സിനിമയിലാണ്. മറ്റ് ഭാഷകളില്‍ താരമായിട്ടും മലയാളത്തില്‍ മികച്ച കഥാപാത്രങ്ങള്‍ ഷംനയെ തേടി വരാത്തതെന്തുകൊണ്ടെന്ന് പ്രേക്ഷകര്‍ക്ക് സംശയമാണ്.

shamna kasim

ഇപ്പോഴിതാ തന്റെ സിനിമ കരിയറിനെപ്പറ്റി മനസു തുറക്കുകയാണ് ഷംന. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.''മറ്റ്
ഭാഷകളില്‍ ലഭിക്കുന്നതുപോലെയുള്ള മികച്ച കഥാപാത്രങ്ങള്‍ മലയാളത്തില്‍ നിന്നും ലഭിക്കാത്തതില്‍ എനിക്ക് എപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. അതൊരു
ചോദ്യചിഹ്നമാണ്. ജോസഫ് എന്ന മലയാളചിത്രത്തിന്റെ തമിഴ് റീമേക്കില്‍ അഭിനയ സാധ്യതയുള്ള റോളാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ടാണ് ആ കഥാപാത്രം മലയാളത്തില്‍ ചെയ്തുകൂടാ? അതിന് എനിക്ക് ഉത്തരമില്ല. ഒരുപാട് സ്റ്റേജ് ഷോകള്‍ ചെയ്യുന്നതുകൊണ്ടാണ് എന്നാണ് ചിലര്‍ എന്നോട് പറഞ്ഞത്. മറ്റു ചിലര്‍ പറഞ്ഞത് എന്നെക്കണ്ടാല്‍ മലയാളിയെപ്പോലെയില്ല അതുകൊണ്ടാണ്
എന്നാണ്''.

''ഇനി അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ മാത്രമേ സ്വീകരിക്കുകയുള്ളു, അല്ലാതെ ഒന്നും ചെയ്യാനില്ലാത്ത സിനിമയ്ക്ക്‌ വേണ്ടി സമയം കളയാനില്ലെന്നും'' ഷംന വ്യക്തമാക്കി. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ജോസഫിന്റെ തമിഴ് റീമേക്കിലാണ് ഷംന ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എം പദ്മകുമാര്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധായകന്‍. ജോസഫായി ആര്‍ കെ സുരേഷാണ് ചിത്രത്തില്‍ എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X