»   » കാരവനിലിരുന്ന് ബോറടിച്ചെന്ന് ഷംന! പോലീസ് വേഷത്തില്‍ ലൈവിലെത്തി താരം! കാണൂ

കാരവനിലിരുന്ന് ബോറടിച്ചെന്ന് ഷംന! പോലീസ് വേഷത്തില്‍ ലൈവിലെത്തി താരം! കാണൂ

Written By:
Subscribe to Filmibeat Malayalam

കമല്‍ സംവിധാനം ചെയ്ത മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരമാണ് ഷംന കാസിം. അമൃത ടിവി സംപ്രക്ഷണം ചെയ്ത സൂപ്പര്‍ ഡാന്‍സര്‍ എന്ന പരിപാടിയില്‍ മല്‍സരിച്ചതോടെയാണ് ഷംന കാസിം പ്രേക്ഷകര്‍ക്ക് ശ്രദ്ധേയയായത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ച ഷംന കിട്ടിയ വേഷങ്ങളെല്ലാം തന്നെ മികവുറ്റതാക്കിയിരുന്നു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം അലിഭായില്‍ ഷംന ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അനിയത്തിയായിട്ടാണ് ഷംന എത്തിയിരുന്നത്.

shamna kasim

2012ല്‍ സന്തോഷ് സേതുമാധവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന ചിത്രത്തിലെ വേഷമാണ് ഷംനയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയത്. ചിത്രത്തില്‍ അഭിപ്രായ പ്രാധാന്യമുളെളാരു വേഷത്തിലായിരുന്നു നടി എത്തിയിരുന്നത്. കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത് 1974ല്‍ പുറത്തിറങ്ങിയ ചട്ടക്കാരിയെന്ന സിനിമയുടെ റീമേക്കായിരുന്നു ഈ ചിത്രം. ചിത്രത്തില്‍ ഹേമന്ദ് മേനോനായിരുന്നു ഷംനയുടെ നായകനായി എത്തിയിരുന്നത്. ചിത്രത്തിലെ ജൂലി എന്ന ഷംനയുടെ കഥാപാത്രം പ്രേക്ഷക പ്രശംസകള്‍ ഏറെ നേടിയെടുത്തൊരു വേഷമായിരുന്നു.


ചങ്കല്ല.. ചങ്കിടിപ്പാണേ..! തരംഗമായി മോഹന്‍ലാല്‍ സിനിമയുടെ പ്രോമോ സോങ്ങ്! കാണൂ


കുറച്ചു കാലം മലയാളത്തില്‍ നിന്ന് മാറി തമിഴിലും തെലുങ്കിലും അഭിനയിച്ച ഷംന അവിടെയും ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഒരിടവേളയക്കു ശേഷം ഷംന മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് കുട്ടനാടന്‍ ബ്ലോഗ്. മമ്മൂട്ടി നായകനാവുന്ന ചിത്രത്തില്‍ പോലീസ് ഓഫീസറായാണ് ഷംനയെത്തുന്നത്. തിരക്കഥാക്യത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടനാടന്‍ ബ്ലോഗ്. റായ് ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയാവുന്നത്. കുട്ടനാടന്‍ ബ്ലോഗിന്റെ ഷൂട്ടിംഗിനിടെ ഷംന ഫേസ്ബുക്ക് ലൈവിലൂടെ ആരാധകര്‍ക്കു മുന്നിലെത്തിയിരുന്നു.ഷൂട്ടിംഗിന്റെ ഇടവേളയില്‍ ബോറടിച്ചതു കൊണ്ടാണ് ഷംന ഫേസ്ബുക്ക് ലൈവിലെത്തിയത്. ഷൂട്ടിംഗ് സ്‌പോട്ടിലെ കാരവനിലിരുന്നാണ് ഷംന ലൈവിലെത്തിയത്. കാരവനില്‍ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകരെ
പരിചയപ്പെടുത്തി തുങ്ങിയ ഷംന കുട്ടനാടന്‍ ബ്ലോഗിലെ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചു. മികച്ചൊരു ചിത്രമായിരിക്കും കുട്ടനാടന്‍ ബ്ലോഗെന്നും ചിത്രത്തിന് എല്ലാവരുടെയും പിന്തുണയുണ്ടാകണമെന്നും ഷംന ലൈവില്‍ പറഞ്ഞു.കലിപ്പ് ലുക്കില്‍ ആസിഫ് അലിയെത്തുന്നു! ബിടെക്ക് ട്രെയിലര്‍ പുറത്ത്! വീഡിയോ കാണാം


ദിലീപിനും മഞ്ജുവിനൊപ്പം മല്‍സരിക്കാന്‍ സുരാജ് വിഷുവിന് എത്തില്ല: റിലീസ് തിയതി മാറ്റി 'ആഭാസം'

English summary
actress shamna kasim's facebook live video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X