അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഇങ്ങനെയാണ്!! വിവാഹത്തിനെ കുറിച്ച് നടി ഷംന കാസിം

പടച്ചോൻ എനിയ്ക്ക് വിവാഹം വിധിച്ചിട്ടുണ്ടെങ്കിൽ അത് തീർച്ചയായും സംഭവിക്കും.

താരങ്ങളുടെ വിവാഹത്തിനെ കുറിച്ച് അറിയാൻ പ്രേക്ഷകർക്ക് വല്ലാത്ത താൽപര്യമായിരിക്കും. ഇതിനെ കുറിച്ച് അറിയാനായി പല വഴികളും സ്വീകരിക്കാറുണ്ട്. അവിവാഹിതരായ താരങ്ങളുടെ അഭിമുഖങ്ങളിലെ സ്ഥിരം ചോദ്യമായിരിക്കും വിവാഹത്തെ കുറിച്ച്. വിവാഹത്തിനെ കുറിച്ചും വിവാഹ സങ്കൽപ്പത്തെ കുറിച്ചും തുറന്നു പറയുകയാണ് നടി ഷംന കാസിം. മഴവില്ല് മനോരമ അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിലാണ് ഷംന ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

shamana kasim

പടച്ചോൻ എനിയ്ക്ക് വിവാഹം വിധിച്ചിട്ടുണ്ടെങ്കിൽ അത് തീർച്ചയായും സംഭവിക്കും. എപ്പോൾ കല്യാണം നടക്കുമെന്ന് എനിയ്ക്ക് ഒരിക്കലും പറയാനാകില്ലെന്നും ഷംന പറ‍ഞ്ഞു. ഭക്ഷണം തരുന്നതു പോലെയാണ് മമ്മി വിവാഹത്തിനെ കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും ഷംന പറഞ്ഞു. വിവാഹ ശേഷം ഡാൻസും അഭിനയവും മറ്റ് നിർത്തണമെന്നാണ് എല്ലാവരും പറയുന്നത്. വിവാഹമെന്നത് ചെക്കനും പെണ്ണും തമ്മിലുള്ള ഒരു ബന്ധം മാത്രമല്ലല്ലോ എന്നും ഷംന പറയുന്നുണ്ട്.‌

എന്നാൽ ഷംനയെ ഇഷ്ടപ്പെടുന്ന കരിയറിനെ മുന്നോട്ട് കൊണ്ടു പോകുന്ന ഒരു അന്യമതത്തിൽപ്പെട്ട ഒരാൾ വന്നാൽ വിവാഹത്തിനു സമ്മതിക്കുമോ എന്ന് റിമി ടോമി ചോദിച്ചിരുന്നു. എന്നാൽ തനിയ്ക്ക് അതിൽ യാതൊരുവിധ പ്രശ്നമില്ലെന്നും എന്നാൽ മമ്മിയെ ഒരിക്കലും വേദനിപ്പിക്കാൻ കഴിയില്ലെന്നും ഷംന പറഞ്ഞു. വിവാഹം വീട്ടുകാരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. എന്റെ വിവഹത്തിനായി അവർ കാത്തിരിക്കുകയാണെന്നും ഷംന പറഞ്ഞു. ഷംനയോടൊപ്പം വൈക്കം വിജയ ലക്ഷ്മിയും ഈ ഷോയിൽ അതിഥിയായി എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X