മഞ്ജു വാര്യരേയും മോഹന്‍ലാലിനേയും ചിരിപ്പിച്ച ആ മുത്തശ്ശി ഇനിയില്ല! മഞ്ഞക്കിളിയുടെ മൂളിപ്പാട്ടിന് വിട

കന്മദം കണ്ടവരാരും ചിത്രത്തിലെ മുത്തശ്ശിയെ മറക്കാനിടയില്ല. മുത്തശ്ശി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ ശാരദ നായര്‍ക്ക് വിടയേകി സിനിമാലോകം. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേയെന്ന ഗാനം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കുമൊപ്പം മാത്രമല്ല ജയറാമിനും മോഹനിക്കുമൊപ്പവും ഈ താരം അഭിനയിച്ചിരുന്നു.

തത്തമംഗലം കാദംബരിയിൽ പരേതനായ പുത്തൻവീട്ടിൽ പത്മനാഭൻ നായരുടെ ഭാര്യയാണ് പേരൂർ മൂപ്പിൽ മഠത്തിൽ ശാരദ നെത്യാർ . താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് ഫെഫക് ഡയറക്ടഴേസ് യൂണിയനും എത്തിയിരുന്നു.

മോഹൻലാലിനേയും മഞ്ജുവാര്യരെയും പ്രധാന കഥാപാത്രമാക്കി അവതരിപ്പിച്ച ലോഹിതദാസ്‌ ചിത്രം കന്മദത്തിലെ മുത്തശ്ശിയുടെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. മഞ്ജുവാര്യരുടെ മുത്തശ്ശിയായിട്ടായിരുന്നു കന്മദത്തിൽ ശാരദ നെത്യാർ വേഷമിട്ടത്, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം ചെറിയ നൃത്തച്ചുവടുകളുമായി എത്തിയ മുത്തശ്ശിയെ കന്മദം കണ്ട ആർക്കും മറക്കാൻ സാധിക്കില്ല.

Sharadha

1999 ൽ അനിൽ ബാബുവിന്റെ സംവിധാനത്തിലൊരുങ്ങിയ ജയറാം-മോഹിനി ചിത്രം പട്ടാഭിഷേകത്തിലും മുത്തശ്ശിവേഷമിട്ടിരുന്നു, ഈ സിനിമയിൽ മോഹിനിയുടെ മുത്തശ്ശിയായിരുന്നു ശാരദ നെത്യാർ. വിട പറഞ്ഞ കലാകാരിക്ക് ഫെഫ്ക ഡയറക്ടേഴ്സ്‌ യൂണിയന്റെ ആദരാഞ്ജലികൾ എന്നായിരുന്നു കുറിച്ചത്.

സൂര്യ ചന്ദ്രന്മാരെ ഇഷ്ടമില്ലാത്തവർ ആരെങ്കിലും ഉണ്ടോ? പൂക്കള്‍, കിളികള്, പൊഴ, പാട്ട്, നല്ല കഥകൾ, നല്ല ചോറും കൂട്ടാനും നല്ലൊരു വീട്, അങ്ങനെ നല്ലതൊക്കെ എല്ലാർക്കും ഇഷ്ടാ. എന്നെ ഇഷ്ടമാണോ എന്ന ചോദ്യത്തിന് പൊട്ടിച്ചിരിച്ചു കൊണ്ട് മുത്തശ്ശി നൽകുന്ന ഉത്തരമാണിത്. ആ കഥാപാത്രത്തിന്റെ കാതൽ എന്താണെന്ന് ഇത്രയും വ്യക്തവും സുന്ദരവുമായി സംഭാഷണങ്ങളിലൂടെ പറയാൻ മലയാളത്തിൽ ലോഹിതദാസ് അല്ലാതെ മറ്റൊരു രചയിതാവ് ഇല്ല എന്ന് തന്നെ പറയാം നിഷ്കളങ്കതയുടെ അങ്ങേയറ്റം.. ഒരുപാട് ഇഷ്ടം മുത്തശ്ശിയും സിനിമയും ലാലേട്ടനുമെന്നായിരുന്നു ആരാധകര്‍ കുറിച്ചത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X