ശരണ്യ വിവാഹിതയായി, ആരോടും പറയാത്ത ഒരു കല്യാണം
സിനിമാ സീരിയല്‍ താരം ശരണ്യ ശിശി ഷാരു വിവാഹിതയായി. കൊച്ചിയില്‍ യുടിവി ഡിസൈനറായി ജോലി നോക്കുന്ന ബിനു എക്‌സാവിയറാണ് വരന്‍. ഒക്ടോബര്‍ 26 നായിരുന്നു വിവാഹം. സിനിമാ സീരിയല്‍ മേഖലയിലെ ആധികം ആരെയും അറിയിച്ചിരുന്നില്ല. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. വിവാഹ ഫോട്ടോകള്‍ കാണൂ...

ശരണ്യ വിവാഹിതയായി
ശരണ്യ വിവാഹ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയണ് വിവാഹ വാര്‍ത്ത പരസ്യമാകുന്നത്

ശരണ്യ വിവാഹിതയായി
ഈ കഴിഞ്ഞ ഏപ്രില്‍ 24 നാണ് ബിനുവിന്റെയും ശരണ്യയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.

ശരണ്യ വിവാഹിതയായി
കണ്ണൂര്‍ക്കാരിയായ ശരണ്യ, 2006 ല്‍ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന 'സൂര്യോദയം' എന്ന സീരിയലിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

ശരണ്യ വിവാഹിതയായി
തുടര്‍ന്ന് മന്ത്രകോടി, രഹസ്യം, അവകാശികള്‍, കൂട്ടുകാരി, ഹരിചന്ദനം തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി

ശരണ്യ വിവാഹിതയായി
മലയാളത്തില്‍ മാത്രമല്ല, തെലുങ്കിലും തമിഴിലും ശരണ്യ സീരിയലുകള്‍ ചെയ്തിട്ടുണ്ട്. 'ചന്ദനമഴ' എന്ന സീരിയല്‍ തമിഴിലും 'സ്വാതി'എന്ന സീരിയല്‍ തെലുങ്കിലും

ശരണ്യ വിവാഹിതയായി
'പച്ചൈയ് എങ്കിറ കാത്ത്' എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ച ശരണ്യ മലയാളത്തില്‍ ചോട്ടാ മുംബൈ, തലപ്പാവ്, ബോബെ മാര്‍ച്ച് 12, ചാക്കോ രണ്ടാമന്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്

ശരണ്യ വിവാഹിതയായി
ക്യാന്‍സറിനെ തോല്‍പിച്ച നടിയാണ് ശരണ്യ. 2012 ല്‍ ബ്രൈയിന്‍ ട്യൂമറിന് ചികിത്സ നേടിയ ശരണ്യ ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്.


Click it and Unblock the Notifications











