»   » പ്രമുഖ മലയാള സിനിമ കൊറിയന്‍ പടത്തിന്റെ തനി കോപ്പിയടി!

പ്രമുഖ മലയാള സിനിമ കൊറിയന്‍ പടത്തിന്റെ തനി കോപ്പിയടി!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇന്നിറങ്ങുന്ന ഭൂരിഭാഗം സിനിമകളും കോപ്പിയടിയാണെന്ന് നടി ഷീല. അടുത്തിടെ പുറത്തിറങ്ങിയ ഒരു പ്രമുഖ ചിത്രം കൊറിയന്‍ പടത്തില്‍ നിന്ന് ഒരു മാറ്റവുമില്ലാതെ കോപ്പിയടിച്ചിരിക്കുകയാണെന്നും ഷീല പറഞ്ഞു.

ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷീല ഇക്കാര്യം പറയുന്നത്. ട്രെയിനില്‍ വച്ച് നായകന്‍ മൗത്ത് ഓര്‍ഗന്‍ വായിക്കുന്നതുപോലും അതേപടി പകര്‍ത്തി വച്ചിരിക്കുകയാണെന്ന് ഷീല പറയുന്നു.

അദ്ധ്വാനം കുറവ്, കാര്യങ്ങള്‍ എളുപ്പമായി

'സിനിമയ്ക്ക് വേണ്ടിയുള്ള ചിന്താപരമായ അദ്ധ്വാനം ഇന്ന് കുറഞ്ഞ് വരികയാണ്. ഒരു മുറിയില്‍ ഇരുന്ന് വിദേശ സിനിമകള്‍ കാണുക. അതിലെ ദൃശ്യങ്ങള്‍ ആകാവുന്ന രീതിയില്‍ കോപ്പിയടിക്കുകയാണ് പുതിയ രീതി'. പ്രധാനമായും കൊറിയന്‍ സിനിമകളെയാണ് മലയാള സിനിമ ആശ്രയിക്കുന്നതെന്നാണ് ഷീല പറയുന്നത്.

പഴയ സിനിമകള്‍

സമൂഹത്തിന് ഉപകരിക്കുന്ന, കുടുംബത്തിന്റെ കഥ പറയുന്നവയായിരുന്നു പണ്ടത്തെ സിനിമകള്‍. പക്ഷേ ഇന്നത്തെ സിനിമകളുടെ രീതികള്‍ മാറി വരികയാണെന്നും ഷീല പറഞ്ഞു.

കുടുംബ കഥകള്‍ വേണ്ട

15-30 വയസ് വരെയുള്ള കുട്ടികളാണ് ഇന്ന് തിയേറ്ററുകളില്‍ പോകുന്നത്. അവരെ ആകര്‍ഷിക്കാനുള്ള സ്റ്റണ്ടും വയലന്‍സുമൊക്കെയാണ് ഇന്നത്തെ സിനിമകളുടെ ചേരുവകള്‍. ഇതോടെ കുടുംബ ചിത്രങ്ങള്‍ ഇല്ലാതായി എന്ന് വേണം പറയാന്‍.

പ്രണയത്തില്‍ പോലും മാറ്റം സംഭവിച്ചു

പ്രണയം എന്ന സിനിമയുടെ കേന്ദ്ര വികാരമായി തീര്‍ന്നു. പ്രണയം പഴയക്കാലത്തും ഉണ്ടായിരുന്നുവെങ്കിലും അതില്‍ മാറ്റം വന്നു. അന്ന് കാത്തിരിക്കുന്ന ഒരു കാമുകിയും കാമുകനും ഉണ്ടായിരുന്നു. എന്നാല്‍ ഇന്നതില്ല. എന്ന് നിന്റെ മൊയ്തീന്‍ പോലുള്ള ചിത്രങ്ങള്‍ പഴയ സംഭവക്കഥ എന്ന നിലയിലാണ് സ്വീകരിക്കപ്പെട്ടത്.

English summary
Actress Sheela about Malayalam cinema.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam