»   » ഒരു സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അത് നായികയെ ബാധിക്കില്ല;ഷീല

ഒരു സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അത് നായികയെ ബാധിക്കില്ല;ഷീല

Posted By:
Subscribe to Filmibeat Malayalam

ഒരു സിനിമ എന്നും അറിയപ്പെടുന്നത് എന്നും അതിലെ നായകന്റെ പേരിലാണ്. കാലം എത്ര മാറി എന്ന് പറഞ്ഞാലും സ്ത്രീ-പുരുഷ സമത്വത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ലന്നിതിനുള്ള മറ്റൊരു തെളിവ്. എന്നാലോ ചിത്രത്തില്‍ ആ നായിക മോശമായി അഭിനയിച്ചാല്‍ അതിനെ വിമര്‍ശിക്കാന്‍ ആളുണ്ടാകും. അതേ നിത്യ ജീവിതത്തില്‍ നാം ഓരോരുത്തരും പറയുന്ന സ്ത്രീ-പുരുഷ സമത്വം നേടിയെടുക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ഒരുപക്ഷേ നൂറു വര്‍ഷങ്ങള്‍ കൂടി.

പല സിനിമകളുടെയും ടൈറ്റില്‍ കഥപാത്രത്തെ അവതരിപ്പിക്കുന്നത് ചിത്രത്തിലെ നായികയായിരിയക്കും. എന്നാല്‍ പോലും ആ സിനിമ അറിയപ്പെടുന്നത് ചിത്രത്തിലെ നായകന്റെ പേരിലും. മലയാളികളുടെ പ്രിയ നടി ഷീലയാണ് ഇക്കാര്യം പറയുന്നത്. സിനിമയിലെ ടൈറ്റില്‍ റോളില്‍ താന്‍ അഭിനയിച്ചിട്ട് പോലും ആദ്യം പേര് എഴുതി കാണിക്കുന്നത് സത്യന്റെയും നസീറന്റെയുമൊക്കെയായിരിക്കും. ഷീല പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷീല ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുന്നത്. തുടര്‍ന്ന് വായിക്കൂ..

ഒരു സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അത് നായികയെ ബാധിക്കില്ല;ഷീല

കാലം എത്ര മാറിയെന്ന് പറഞ്ഞാലും, അന്നും ഇന്നും പുരുഷന് തന്നെയാണ് സമൂഹം പ്രാധാന്യം കല്പിക്കുന്നതെന്ന് മനസ്സിലാക്കാം. ഷീല പറയുന്നു.

ഒരു സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അത് നായികയെ ബാധിക്കില്ല;ഷീല

സിനിമ കാണുന്നത് കൂടുതലും 15-30 വരെയുള്ള ആണുങ്ങളാണ്. അവര്‍ക്ക് നായകന്‍ അടിക്കുന്നതും ഇടിയ്ക്കുന്നതും, അമാനുഷികനായി മാറുന്നത് കാണാനുമാണ് താലപര്യം. അതുക്കൊണ്ട് തന്നെയാണ് ശക്തമായ സത്രീ കഥാപാത്രങ്ങള്‍ ഉണ്ടാകാത്തത്. ഷീല പറയുന്നു.

ഒരു സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അത് നായികയെ ബാധിക്കില്ല;ഷീല

ഇന്ന് ശക്തമായ സത്രീ കഥപാത്രങ്ങള്‍ ജനിയ്ക്കുന്നത് സീരിയലുകളില്‍ മാത്രമാണ്. എന്നാല്‍ പലരും സീരിയലുകള്‍ക്കെതിരേ രംഗത്ത് വരുന്നു.

ഒരു സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അത് നായികയെ ബാധിക്കില്ല;ഷീല

പണ്ടും ഒരു സിനിമ പരാജയപ്പെട്ടാല്‍ അത് നായകനെ മാത്രം ബാധിക്കുന്ന കാര്യമാണ്. നസീറിന്റെ പടം പൊട്ടി, സത്യന്റെ പടം പൊട്ടി എന്ന് പറയും. സിനിമ പരാജയപ്പെട്ടലോ വിജയിച്ചാലോ നായികയെ ബാധിക്കുന്നില്ല.

ഒരു സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അത് നായികയെ ബാധിക്കില്ല;ഷീല

സിനിമ പരാജയപ്പെട്ടാല്‍ അത് ബാധിക്കുന്നത് നായകനെ ആയതിനാല്‍ അവരുടെ ടെന്‍ഷനും വലുതാണ്. നായകന്റെ തലയില്‍ ശരിയ്ക്കും വച്ച് കൊടുത്തിരിക്കുന്നത് മുള്‍കിരീടമാണ്. ഷീല പറയുന്നു.

English summary
Actress Sheela about malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam