»   » സെറ്റില്‍ ആരും മിണ്ടാറില്ല, വീട്ടിലിരുന്നാല്‍ മതിയായിരുന്നുവെന്ന് തോന്നി പോകും

സെറ്റില്‍ ആരും മിണ്ടാറില്ല, വീട്ടിലിരുന്നാല്‍ മതിയായിരുന്നുവെന്ന് തോന്നി പോകും

Posted By:
Subscribe to Filmibeat Malayalam

1980കളിലാണ് നടി ഷീല അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുന്നത്. പിന്നീട് 2003ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ നടി ശക്തമായ തിരിച്ചു വരവ് നടത്തുകയും ചെയ്തു. ഇപ്പോള്‍ സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് നടി ഷീല.

എന്നാല്‍ പഴയ പോലെയല്ല ഷൂട്ടിങ് സെറ്റില്‍ എത്തിയാല്‍ ഒറ്റപ്പെട്ട അവസ്ഥയാണെന്നും നടി ഷീല പറയുന്നു. പുതുമുഖങ്ങളാണ് ഇപ്പോള്‍ ഭൂരിഭാഗവും. ഇവരാരും സെറ്റില്‍ തന്നോട് സംസാരിക്കാന്‍ തയ്യാറുകുന്നില്ല. പുതിയ ചിത്രം ബഷീറിന്റെ പ്രേമലേഖനത്തിന്റെ ഓഡിയോ ലോഞ്ചില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഷീല ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ..

സെറ്റില്‍ ആരും മിണ്ടാറില്ല, വീട്ടിലിരുന്നാല്‍ മതിയായിരുന്നുവെന്ന് തോന്നി പോകും

സെറ്റില്‍ ഒറ്റപ്പെടുന്നത് പോലെ തോന്നാറുണ്ടെന്നും ഇങ്ങനെയൊരു അവസ്ഥയില്‍ വീട്ടിലിരുന്നാല്‍ മതിയെന്ന് തോന്നി പോകുകയാണെന്നും നടി ഷീല പറയുന്നു.

സെറ്റില്‍ ആരും മിണ്ടാറില്ല, വീട്ടിലിരുന്നാല്‍ മതിയായിരുന്നുവെന്ന് തോന്നി പോകും

സെറ്റില്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. മിണ്ടാത്തതിന്റെ കാരണം തിരക്കിയപ്പോള്‍ ബഹുമാനം കൊണ്ടാണെന്നാണ് മറുപടി പറയുന്നത്.

സെറ്റില്‍ ആരും മിണ്ടാറില്ല, വീട്ടിലിരുന്നാല്‍ മതിയായിരുന്നുവെന്ന് തോന്നി പോകും

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനമാണ് ഷീലയുടെ പുതിയ ചിത്രം. ഫര്‍ഹാന്‍ ഫാസില്‍, സന അല്‍ത്താഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സെറ്റില്‍ ആരും മിണ്ടാറില്ല, വീട്ടിലിരുന്നാല്‍ മതിയായിരുന്നുവെന്ന് തോന്നി പോകും

1980കളില്‍ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത നടി ഷീല 2003ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് തിരിച്ചു വരവ് നടത്തിയത്.

English summary
Actress Sheela about new comers.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam