നല്ല ആർട്ടിസ്റ്റുകൾ ചാൻസില്ലാതെ വീട്ടിൽ ഇരിക്കുന്നു, എല്ലാ ആണുങ്ങളും ചീത്തയാണോ? ഡബ്ല്യുസിസിക്കെതിരെ ഷീല

ഡബ്ല്യുസിസി സംഘടനയെ വിമർശിച്ച് നടി ഷീല. സംഘടനയെ ഇന്ന് ആരും ​ഗൗരവത്തിലെടുക്കുന്നില്ലെന്നും ബോറടിക്കുന്ന വിഷയമായി മാറിയെന്നും ഷീല പറയുന്നു. അമൃത ന്യൂസിനോടാണ് പ്രതികരണം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതീക്ഷയില്ലെന്നും ഷീല പറയുന്നു. ഹേമ കമ്മിറ്റിയെക്കുറിച്ച് ഇനി സംസാരിക്കാൻ എനിക്കിഷ്ടമല്ല. അതൊക്കെ പൊളിഞ്ഞ് പോയി. തുടക്കത്തിൽ പിന്തുണച്ച് സംസാരിച്ചിരുന്നു, പക്ഷെ അത് കൊണ്ട് എന്താണ് കാര്യമെന്ന് ഷീല ചോദിക്കുന്നു.

ഉത്തരം കണ്ടെത്താൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ ഈ പാവപ്പെട്ട ഷീലയ്ക്ക് എന്ത് ചെയ്യാൻ പറ്റും. ഹേമ കമ്മിറ്റിയിൽ പ്രവർത്തിച്ച നല്ല ആർട്ടിസ്റ്റുകളുണ്ട്. അവർ ചാൻസില്ലാതെ വീട്ടിൽ ഇരിക്കുകയാണ്. ഡബ്ല്യുസിസിയുടെ വരവാെക്കെ നല്ലതായിരുന്നു. പെണ്ണുങ്ങൾക്കേ അവരുടെ ദുഖം മനസിലാകൂ. എന്തെങ്കിലും കാര്യം പറയാൻ സംഘടന ഉള്ളത് നല്ലതാണ്. അതിനെന്തിനാണ് ആണുങ്ങളെ മാറ്റി നിർത്തുന്നത്. ആണുങ്ങളിൽ നല്ലവരില്ലേ. ആണുങ്ങളെല്ലാവരും ചീത്തയാണോ.

Actress Sheela About WCC

നമ്മുടെ സെെഡിൽ നിൽക്കുന്ന എത്രയോ നല്ലവരുണ്ട്. ഉള്ളി തൊലി കളഞ്ഞ് അവസാനം ഒന്നുമില്ല. അത് പോലെയാണിപ്പോൾ ഡബ്ല്യുസിസി. അതിനെ പറ്റി ഒന്നും പറയേണ്ട. ബോറടിക്കുന്ന സബ്ജക്ടായിപ്പോയി. ഇപ്പോൾ ആർക്കും അതേക്കുറിച്ച് ഒന്നും അറിയേണ്ട. ഞങ്ങളുടെ സംഘടനയായ അമ്മ എത്ര പേർക്ക് എന്തെല്ലാം സഹായം ചെയ്തു.

മരുന്ന് മുതൽ മാസം ചെലവിനും കൊടുക്കുന്നു. അമ്മയെന്നത് എന്റെ കുടുംബമാണ്. ഒരിക്കലും സംഘടനയെക്കുറിച്ച് താൻ മോശമായി സംസാരിക്കില്ലെന്നും ഷീല വ്യക്തമാക്കി. അഭിനയ രം​ഗത്ത് സജീവമല്ല ഷീലയിപ്പോൾ. തനിക്കിഷ്ടപ്പെട്ട സിനിമകൾ വന്നാൽ മാത്രമേ അഭിനയിക്കൂ എന്നാണ് ഷീല പറയുന്നത്.

Read more about: sheela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X