കെട്ടിപ്പിടിക്കാന്‍ വേണ്ടി സിനിമ നിര്‍മ്മിച്ചു! ആദ്യരാത്രി മാത്രമുള്ള സിനിമയെ കുറിച്ച് ഷീല പറയുന്നു!

1960 മുതല്‍ ഇന്നും മലയാള സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന നടിയാണ് ഷീല. കറുത്തമ്മയായും മറ്റ് നിരവധി വേഷങ്ങളിലൂടെ മലയാളികളുടെയും തമിഴ് സിനിമാ പ്രേമികളുടെയും പ്രിയങ്കരിയായി മാറിയ ഷീല രണ്ട് പതിറ്റാണ്ടുകാലത്തോളം വെള്ളിത്തിരയില്‍ നിറഞ്ഞ് നിന്നിരുന്നു. സിനിമാ മേഖലയില്‍ നിന്നും പീഡനങ്ങളുടെയും കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും നിരന്തരം വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.

ഇത്രയും കാലത്തിനിടയില്‍ സിനിമയില്‍ സജീവമായ ഷീലയ്ക്കും അതുപോലെയുള്ള അനുഭവമുണ്ട്. തന്റെ ജീവിതത്തില്‍ ഇതുവരെ മറക്കാന്‍ പറ്റാത്ത ഓര്‍മ്മയാണെന്ന് പറഞ്ഞ് നടി ചില വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. തന്നെ കെട്ടിപിടിക്കാന്‍ വേണ്ടി മാത്രം ഒരാള്‍ സിനിമ നിര്‍മ്മിക്കാനെത്തിയതിനെ കുറിച്ചാണ് ഷീല തുറന്ന് പറഞ്ഞിരിക്കുന്നത്...

 കെട്ടിപിടിക്കാന്‍ വേണ്ടി..

കെട്ടിപിടിക്കാന്‍ വേണ്ടി..

അടുത്തിടെ ഒരു ചാനല്‍ പരിപാടിയിലാണ് തന്നെ കെട്ടിപിടിക്കാന്‍ വേണ്ടി സിനിമ നിര്‍മ്മിച്ച വിരുതനെ കുറിച്ച് ഷീല പറഞ്ഞത്. ഒരിക്കല്‍ അമേരിക്കയില്‍ നിന്നും ഒരാള്‍ സിനിമയെടുക്കണമെന്ന് പറഞ്ഞ് വന്നു. അഡ്വാന്‍സായി പകുതി കാശ് തരികയും ചെയ്തിരുന്നു. സിനിമയുടെ സംവിധായകനും നിര്‍മാതാവും അതിലെ നായകനും അദ്ദേഹം തന്നെയായിരുന്നു. ആദ്യം ഒരു പാട്ട് ആയിരുന്നു റെക്കോര്‍ഡ് ചെയ്തിരുന്നത്. അതിന്റെ ഷൂട്ടിംഗ് എവിഎം സ്റ്റുഡിയോയില്‍ നിന്നുമായിരുന്നെന്നാണ് ഷീല പറയുന്നത്. എന്നാല്‍ അടുത്ത ദിവസത്തെ ചിത്രീകരണം അതിലും വ്യത്യാസമായിരുന്നു...

 ആദിരാത്രിയുടെ ഷൂട്ടിംഗ്

ആദിരാത്രിയുടെ ഷൂട്ടിംഗ്

അടുത്തതായി ഒരു ആദിരാത്രിയുടെ ഷൂട്ടിംഗ് ആയിരുന്നു ചെയ്യുന്നത്. അതിനായി കാട്ടിലൊക്കെ പൂക്കള്‍ വിതറി റെഡിയാക്കി വെച്ചിരുന്നു. ശേഷം അയാള്‍ വന്ന് എന്നെ കെട്ടിപിടിച്ചു. മുഖത്തൊക്കെ എന്തൊക്കെയോ ചെയ്യുന്നു. രാവിലെ പത്ത് മണി മുതല്‍ രാത്രി ഒന്‍പതു മണി വരെ ഇത് തന്നെയായിരുന്നു ചെയ്തിരുന്നത്. ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ പോലും സമയമുണ്ടായിരുന്നില്ല. അദ്ദേഹം വീണ്ടും വന്ന് കട്ടിലില്‍ കിടക്കുകയും കെട്ടിപിടിക്കുകയും മാത്രമായിരുന്നു ചെയ്തിരുന്നത്. അതല്ലാതെ വേറെ ഒന്നും തന്നെ ചെയ്തിരുന്നില്ലെന്ന് ഷീല ഓര്‍മ്മിക്കുന്നു. അതിന് അടുത്ത ദിവസമായിരുന്നു എല്ലാവരും സത്യം മനസിലാക്കിയത്.

 അയാള്‍ മുങ്ങി...

അയാള്‍ മുങ്ങി...

അടുത്ത ദിവസം ചിത്രീകരണത്തിന് ചെന്നപ്പോള്‍ അദ്ദേഹത്തെ കാണുന്നില്ല. ഒരു പാട്ട് സംവിധാനം ചെയ്ത് എന്നെ കെട്ടിപിടിച്ചതിന് ശേഷം അയാള്‍ വന്നത് പോലെ അമേരിക്കയിലേക്ക് തന്നെ തിരിച്ച് പോവുകയായിരുന്നു. അയാളെ പിന്നെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ല.. എന്നാല്‍ തന്നെ കെട്ടിപിടിക്കാന്‍ വേണ്ടി അദ്ദേഹം കണ്ടെത്തിയ വഴിയായിരുന്നു ഒരു സിനിമ നിര്‍മ്മിക്കുക എന്നത്. ഇക്കാര്യം പിന്നീട് സെറ്റിലുള്ളവരെല്ലാം പറഞ്ഞപ്പോഴാണ് താന്‍ അറിഞ്ഞതെന്നുമാണ് ഷീല പറയുന്നത്. സിനിമയില്‍ നിന്നും ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുണ്ടെന്ന് പറഞ്ഞാണ് ഇക്കാര്യം നടി വ്യക്തമാക്കിയത്.

സിനിമകള്‍

സിനിമകള്‍

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിന്ന ഷീല ചെമ്മീന്‍, അശ്വമേധം, അടിമകള്‍, തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. ഏറ്റവു കൂടുതല്‍ സിനിമകളിലഭിനയിച്ച താരജോഡിയായി നടന്‍ പ്രേം നസീറും ഷീലയും റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. 76 വയസുകാരിയായ ഷീല ഇന്നും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്കെത്തിയ ബഷീറിന്റെ പ്രേമ ലേഖനായിരുന്നു ഷീല അഭിനയിച്ച അവസാന സിനിമ. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന അങ്കിള്‍ എന്ന സിനിമയിലും ഷീല പ്രത്യക്ഷപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X