അടൂര്‍ ഭാസി നടിമാരെ വേദനിപ്പിക്കുന്ന തമാശകളാണ് പറയുക! ഭാസിയ്‌ക്കെതിരെ ആരോപണവുമായി ഷീല!!

ഇന്ത്യന്‍ സിനിമയിലും മീ ടൂ ആരോപണങ്ങള്‍ ശക്തമായി കൊണ്ടിരിക്കുകയാണ്. മലയാളത്തിലും പ്രമുഖ താരങ്ങളുടെ പേരില്‍ മീ ടൂ ഉയര്‍ന്നിരുന്നു. അതില്‍ അടൂര്‍ ഭാസിയുടെ പേരാണ് മുന്‍കാല നായികമാര്‍ അധികവും ആരോപിച്ചിരുന്നത്. സിനിമയില്‍ വലിയ ഉയരങ്ങള്‍ കൈയടക്കിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ പേരില്‍ ഇപ്പോഴും നടിമാരുടെ ആരോപണങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.

നടി കെപിഎസി ലളിതയായിരുന്നു അടൂര്‍ ഭാസിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. താന്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഓര്‍മ്മകളായിരുന്നു അടൂര്‍ ഭാസിയില്‍ നിന്നും നേരിടേണ്ടി വന്നിരുന്നതെന്നായിരുന്നു ലളിത പറഞ്ഞിരുന്നത്. ഇപ്പോഴിതാ നടി ഷീലയും സമാനമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

 ഹാസ്യ സാമ്രാട്ടായ അടൂര്‍ ഭാസി

ഹാസ്യ സാമ്രാട്ടായ അടൂര്‍ ഭാസി

ആദ്യ കാലത്തെ മലയാള സിനിമയിലെ ഹാസ്യതാരമായിരുന്നു അടൂര്‍ ഭാസി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് മലയാള സിനിമകളില്‍ ഹാസ്യത്തിന് പുതിയൊരു രൂപം നല്‍കിയ അടൂര്‍ ഭാസി അഭിനയത്തിന് പുറമേ രചയിതാവ്, പത്ര പ്രവര്‍ത്തകന്‍, ഗായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. നടന്‍ ബഹദൂറുമായിട്ടുള്ള സൗഹൃദമായിരുന്നു ഭാസിയുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവുണ്ടാക്കിയത്. ഭാസി-ബഹദൂര്‍ എന്ന പേരില്‍ കേരളത്തില്‍ പ്രശസ്തമായ കാര്‍ട്ടുണ്‍ പരമ്പരയും ഉണ്ടായിരുന്നു. 1953 ല്‍ സിനിമയിലെത്തി 1990 വരെ സജീവമായിരുന്ന അടൂര്‍ ഭാസി 1990 ലായിരുന്നു അന്തരിച്ചത്.

നടിമാരുടെ ആരോപണങ്ങള്‍

നടിമാരുടെ ആരോപണങ്ങള്‍

അടൂര്‍ ഭാസി മരിച്ചിട്ട് വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞങ്കെിലും ഇപ്പോഴും അദ്ദേഹത്തിന്റെ പേരില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. മലയാള സിനിമയില്‍ കാലാകാളങ്ങളായി പുരുഷാധിപത്യവും നടിമാര്‍ക്കെതിരെയുള്ള ചൂഷണവും ഇന്നും തുടരുകയാണെന്ന് പറഞ്ഞ് കെപിഎസി ലളിതയാണ് അടൂര്‍ ദ്യം പറഞ്ഞത്. ഒരിക്കല്‍ വീട്ടിലെത്തി ധാരാളം മദ്യം കുഠിക്കാന്‍ തുടങ്ങി. കുടിച്ച് വശം കെട്ട ഭാസി തന്നെ തെറി വിളിച്ചു. ബഹദൂറാണ് വന്ന് അദ്ദേഹത്തെ കൂട്ടികൊണ്ട് പോയത്. അതിന് ശേഷവും അദ്ദേഹം തന്നെ ശല്യം ചെയ്തിരുന്നു. ലൈംഗികമായി വഴങ്ങുന്നതിന് അടൂര്‍ ഭാസി സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. അതിന് തയ്യാറാകാത്തതിനാല്‍ ഏറെ ഉപദ്രവിച്ചിട്ടുണ്ടെന്നും ലളിത പറയുന്നു.

പരാതികള്‍

പരാതികള്‍

നസീറിനെക്കാള്‍ സിനിമയില്‍ ശക്തനും പ്രാപ്തനും ഭാസിയായിരുന്നു. അത് കൊണ്ട് തന്നെ അദ്ദേഹത്തെ ആരും ചോദ്യം ചെയ്തില്ല. അന്ന് നിലവിലുണ്ടായിരുന്ന സിനിമാ സംഘടനായായ ചലച്ചിത്ര പരിഷത്തില്‍ പരാതി നല്‍കിയെങ്കിലും അടൂര്‍ ഭാസിക്കെതിരെ പരാതിപ്പെടാന്‍ നീയാരാ എന്ന് ചോദിച്ച് സംഘടനയുടെ അധ്യക്ഷനായിരുന്ന നടന്‍ ഉമ്മര്‍ തന്നെ ശകാരിച്ചെന്നും കെപിഎസി ലളിത വ്യക്തമാക്കിയിരുന്നു. മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തെ കുറിച്ച് അനാവാശ്യ ആരോപണം ഉന്നയിക്കുന്നതിനെതിരെ പലരും രംഗത്തെത്തിയിരുന്നു. ഇതെല്ലാം ശരിവെക്കുന്ന തരത്തിലാണ് നടി ഷീലയും എത്തിയിരിക്കുന്നത്.

ഷീല പറയുന്നതിങ്ങനെ

ഷീല പറയുന്നതിങ്ങനെ

പണ്ട് കാലത്ത് തന്നെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുറന്ന് പറയുന്ന മീ ടൂ ക്യാംപെയിന്‍ ഉണ്ടായിരുന്നെങ്കില്‍ അടൂര്‍ ഭാസിയെ പോലെയുള്ള പ്രഗത്ഭന്‍ അതില്‍ കുടുങ്ങുമായിരുന്നെന്നാണ് ഷീല പറയുന്നത്. പല നടിമാരെയും വേദനിപ്പിക്കുന്ന തമാശകള്‍ അടൂര്‍ ഭാസി പറയുമായിരുന്നു. 'ഞാന്‍ കുറെ കണ്ടിട്ടുണ്ട്. മറ്റുള്ള പെണ്ണുങ്ങളെയെല്ലാം കളിയാക്കുന്നത്. അന്ന് മീ ടൂ ഉണ്ടായിരുന്നെങ്കില്‍ ഈ പെണ്ണുങ്ങള്‍ എല്ലാം പോയി പറഞ്ഞേനെയെന്നും ഷീല വ്യക്തമാക്കുന്നു.

കാരങ്ങള്‍ ഇതൊക്കെയാണ്..

കാരങ്ങള്‍ ഇതൊക്കെയാണ്..

ചെമ്മീനില്‍ അഭിനയിക്കുമ്പോള്‍ രാമു കാര്യാട്ടുമായി വലിയ പ്രശ്‌നങ്ങള്‍ ഷീലയ്ക്ക് ഉണ്ടായിരുന്നെന്നും കഥാപാത്രത്തിനായി വിരലുകളില്‍ അണിയുന്ന നെയില്‍ പോളി പോലും മാറ്റാന്‍ തയ്യാറായില്ല എന്നൊക്കെ അടൂര്‍ ഭാസി പാടി നടന്നു. അടൂര്‍ ഭാസിയ്ക്ക് വേഷം ലഭിക്കാത്തതിലുള്ള ദേഷ്യമായിരുന്നു പ്രധാന കാരണമെന്നും അല്ലാതെ രാമു കാര്യാട്ടുമായി ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലായിരുന്നെന്നും ഷീല പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X