»   » ഷീലയ്ക്ക് മുഖ്യമന്ത്രിയുടെ മുള്‍ക്കിരീടം വേണ്ട!

ഷീലയ്ക്ക് മുഖ്യമന്ത്രിയുടെ മുള്‍ക്കിരീടം വേണ്ട!

Posted By:
Subscribe to Filmibeat Malayalam
Sheela
കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന നടി ഷീല തനിക്ക് ഒരിക്കലും മുഖ്യമന്ത്രിയാവേണ്ടെന്ന് പറയുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അണിഞ്ഞിരിക്കുന്നത് ഒരു മുള്‍ക്കിരീടമാണെന്നാണ് ഷീലയുടെ അഭിപ്രായം. മുഖ്യമന്ത്രിപദമെന്നത് ഒരു കിരീടമായി തോന്നാം. എന്നാല്‍ യഥാര്‍ഥത്തില്‍ അത് മുള്‍ക്കിരീടമാണ്-മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഷീല പറഞ്ഞു.

മുഖ്യമന്ത്രി ഒരു ദിവസം എത്രയോ പേരോട് മറുപടി പറയണം. എത്ര ഫയലുകള്‍ നോക്കണം. ഫോണ്‍കോളുകള്‍ , ഉത്തരവുകള്‍ ഇങ്ങനെയുള്ള തിരക്കുകള്‍ക്കിടയിലൂടെ സ്വകാര്യ ജീവിതവും മുന്നോട്ടു കൊണ്ടുപോകണം. ഉമ്മന്‍ചാണ്ടി കഷ്ടപ്പെടുന്നത് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഒരിക്കലും ആ മുള്‍ക്കിരീടം അണിയാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് ഷീല പറയുന്നു.

പ്രേംനസീര്‍, മുരളി തുടങ്ങിയ സിനിമാതാരങ്ങളൊക്കെ മത്സരത്തിനിറങ്ങി പരാജയപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിന് പരാജയം എല്ലാ മേഖലയിലും ഉണ്ടെന്നായിരുന്നു ഷീലയുടെ മറുപടി. എത്രയോ സിനിമകള്‍ പരാജയപ്പെടുന്നു. എന്നാല്‍ പരാജയപ്പെട്ടു എന്നു കരുതി ഇട്ടിട്ടു പോകാന്‍ കഴിയില്ലല്ലോ. പരാജയം പരാജയമേ അല്ലെന്നാണ് തന്റെ അഭിപ്രായമെന്നും ഷീല പറഞ്ഞു.

English summary
Yesteryear Malayalam actress Sheela is the latest from the film industry to enter politics.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam