അമേരിക്ക യൂത്ത് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന്റെ ബ്രാന്റ് അംബാസിഡറായി നടി ശിവാനി ഭായ്
മമ്മൂട്ടിയുടെ സഹോദരി ഇനി അമേരിക്കന്‍ യൂത്ത് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന്റെ ബ്രാന്റ് അംബാസിഡര്‍. കണ്ണു മിഴിക്കേണ്ട, അണ്ണന്‍ തമ്പി എന്ന ചിത്രത്തില്‍ 'മമ്മൂട്ടിമാരുടെ' സഹോദരിയായെത്തിയ ശിവാനി ഭായിയുടെ കാര്യമാണ് പറയുന്നത്. മലയാളത്തിന് പുറമെ തമിഴിലും ശ്രദ്ധ നേടിയ നടി ശിവാനി അമേരിക്കന്‍ യൂത്ത് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന്റെ ബ്രാന്റ് അംബാസിഡറായി ചുമതലയേറ്റു.
നടി എന്നതിനപ്പുറം വലിയൊരു ക്രിക്കറ്റ് പ്രേമിയാണ് ശിവാനി. അത് മനസ്സിലാക്കിയാണ് യുഎസ്എ ഗ്ലോബല്‍ സ്‌പോട്‌സ് അക്കാഡമി ശിവാനിയെ യൂത്ത് ക്രിക്കറ്റ് ലീഗിന്റെ മാര്‍ക്കറ്റിങിനായി കണ്ടെത്തിയത്. അമേരിക്കന്‍ യൂത്ത് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന്റെ പ്രസിഡന്റ് ഡി വി രവിയും സി ഇ ഒ രാഹുല്‍ ശര്‍മയും ശിവാനിയെ ടീമിലേക്ക് ഹാര്‍ദ്ദവമായി ക്ഷണിച്ചു.

ക്രിക്കറ്റിനോടുള്ള അമിത പ്രണയം തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്ററായ പ്രശാന്ത് പരമേശ്വരനെ ജീവിത പങ്കാളിയായി കണ്ടെത്താന്‍ ശിവാനിയെ പ്രേരിപ്പിച്ചതും. ഐപിഎല്‍ ലീഗ് മത്സരത്തില്‍ ഹൈദരബാദ് സണ്‍ റൈസേഴ്‌സിന്റെ പ്രധാന കളിക്കാരനാണ് ശിവാനിയുടെ പ്രിയതമന്‍ പ്രശാന്ത്. അണ്ണന്‍ തമ്പി എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്ത് അഭിമുഖമായ ശിവാനി ബുള്ളറ്റ്, രഹസ്യ പൊലീസ്, സ്വപ്‌നമാളിക, ചൈന ടൗണ്‍, യക്ഷിയും ഞാനും നിലവറിയാതെ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











