»   » സു സു നായിക ശിവദ വിവാഹിതയാകുന്നു, വരന്‍ മറ്റാരുമല്ല..

സു സു നായിക ശിവദ വിവാഹിതയാകുന്നു, വരന്‍ മറ്റാരുമല്ല..

Posted By:
Subscribe to Filmibeat Malayalam

രഞ്ജിത്ത് സംവിധാനം ചെയ്ത സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ശിവദ വിവാഹതിയാകുന്നു. വരന്‍ ആരാണെന്നറിയണ്ടേ? അത് മറ്റാരുമല്ല, രഘുവിന്റെ സ്വന്തം റസിയ, സെക്കന്റ് ഷോ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മുരളി കൃഷണനാണ് വരന്‍.

മുരളിയുമായി നേരത്തെ പ്രണയത്തിലായിരുന്നുവെന്ന് നടി ശിവദ പറയുന്നു. വീട്ടുക്കാരുടെ സമ്മതത്തോടെയാണ് വിവാഹം. ഡിസംബര്‍ 14ന് അങ്കമാലി കരിക്കുറ്റിയില്‍ വച്ച് വിവാഹം നടക്കും.. തുടര്‍ന്ന് വായിക്കൂ..

സു സു നായിക ശിവദ വിവാഹിതയാകുന്നു, വരന്‍ മറ്റാരുമല്ല..

വലിയ ആഡംബരങ്ങള്‍ ഒന്നുമില്ലാതെയാണ് വിവാഹം, അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുക്കുക.

സു സു നായിക ശിവദ വിവാഹിതയാകുന്നു, വരന്‍ മറ്റാരുമല്ല..

സെറ്റും മുണ്ടുമായിരിക്കും വിവാഹ വേഷം.

സു സു നായിക ശിവദ വിവാഹിതയാകുന്നു, വരന്‍ മറ്റാരുമല്ല..

വിവാഹത്തിന് ശേഷം സിനിമ വിടുന്നില്ല. കുടുംബത്തിന് പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും സിനിമയില്‍ തന്നെ സജീവമാകാനാണ് തന്റെ തീരുമാനം-ശിവദ

സു സു നായിക ശിവദ വിവാഹിതയാകുന്നു, വരന്‍ മറ്റാരുമല്ല..

ഏറെ നാളായി മുരളിയും താനും പ്രണയത്തിലായിരുന്നു. ഇപ്പോള്‍ ഇരു വീട്ടുക്കാരുടെയും സമ്മതത്തോടെയാണ് ഈ വിവാഹം.

സു സു നായിക ശിവദ വിവാഹിതയാകുന്നു, വരന്‍ മറ്റാരുമല്ല..

രഘുവിന്റെ സ്വന്തം റസിയ, സെക്കന്റ് ഷോ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് മുരളീ കൃഷ്ണന്‍. സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രമാണ് മുരളി കൃഷ്ണന്റെ അടുത്ത ചിത്രം.

സു സു നായിക ശിവദ വിവാഹിതയാകുന്നു, വരന്‍ മറ്റാരുമല്ല..

ഫാസില്‍ ചിത്രമായ ലിവിങ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് ശിവദ അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് നെടുംചാലയ് എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. ജയസൂര്യ നായകനായ സു സു സുധി വാത്മീകമായിരുന്നു ശിവദയുടെ ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു.

സു സു നായിക ശിവദ വിവാഹിതയാകുന്നു, വരന്‍ മറ്റാരുമല്ല..

വിവാഹത്തിന് ശേഷം താരം ഇന്‍ഡസ്ട്രി വിടാന്‍ തീരുമാനിച്ചിട്ടില്ല. വിവാഹത്തിന് ശേഷം ബോബി സിംഹ സംവിധാനം ചെയ്യുന്ന വല്ലവനുക്കും വല്ലവന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കും.

English summary
Actress Shivatha wedlock soon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam