»   » പൃഥ്വിരാജിന്റെ അമ്മ വേഷം വേണ്ടന്ന് വച്ചു, സിനിമയില്‍ നിന്ന് അകലം പാലിച്ചതിന്റെ കാരണം

പൃഥ്വിരാജിന്റെ അമ്മ വേഷം വേണ്ടന്ന് വച്ചു, സിനിമയില്‍ നിന്ന് അകലം പാലിച്ചതിന്റെ കാരണം

By: Sanviya
Subscribe to Filmibeat Malayalam

ഒരിടവേളയ്ക്ക് ശേഷം നടി ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു തിര. ചിത്രത്തില്‍ ശോഭന അവതരിപ്പിച്ച ഡോ. രോഹിണി പ്രണവ് എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. 2013-ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് വിനീത് ശ്രീനിവാസനായിരുന്നു.

എന്നാല്‍ തിരയ്ക്ക് ശേഷം പുതിയ ചിത്രങ്ങള്‍ വന്നുവെങ്കിലും ശോഭന അഭിനയിക്കാന്‍ തയ്യാറായില്ല. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പാവാടഎന്ന ചിത്രത്തില്‍ പൃഥ്വിയുടെ അമ്മ വേഷം അവതരിപ്പിക്കാന്‍ ശോഭനയെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞാണ് ചിത്രത്തില്‍ നിന്ന് ശോഭന പിന്മാറിയത്.

shobana-02

തിരിച്ച് വരവില്‍ നടിയെ തേടിയെത്തിയ കഥാപാത്രങ്ങളില്‍ കൂടുതലും അമ്മ വേഷങ്ങളായിരുന്നുവേത്ര. അതില്‍ തൃപ്തയാകാത്തതാണ് നടി പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കാത്തതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം തന്നെ മലയാള സിനിമയില്‍ അഭിനയിക്കുമെന്ന് നടി ശോഭന പറയുന്നു.

തിരക്കഥയുമായി നിര്‍മാതാക്കള്‍ തന്നെ സമീപിക്കാറുണ്ട്. പക്ഷേ തിരക്ക് പിടിച്ച് ഒരു പുതിയ പ്രോജക്ടുകള്‍ എടുക്കുന്നില്ലെന്നും നടി പറയുന്നു. ഡാന്‍സ് സ്‌കൂളിന്റെ തിരക്കായതിനാലാണ് സിനിമയില്‍ നിന്ന് ചെറിയ അകലം പാലിച്ചതെന്നും നടി ശോഭന പറഞ്ഞു.

English summary
Actress Shobana about Malayalam cinema.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam