»   » പ്രിയതാരം ശോഭന കേരളത്തിലേക്ക്, വരുന്നത് എന്തിനാണെന്നറിയുമോ ? വിഡിയോ കാണൂ !!

പ്രിയതാരം ശോഭന കേരളത്തിലേക്ക്, വരുന്നത് എന്തിനാണെന്നറിയുമോ ? വിഡിയോ കാണൂ !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയായ ശോഭനയുടെ തിരിച്ചു വരവിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെയാണ് ശോഭന തിരിച്ചു വന്നത്. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ജീവശ്വാസമായ നൃത്തത്തിന്‍റെ കാര്യവുമായി താരം തിരക്കിലാണ്.

കാര്‍ത്തുമ്പിയും ഗംഗയും തമിഴ് പെണ്‍കൊടിയായും മലയാളിയെ വിസ്മയിപ്പിച്ച ശോഭനയുടെ ശക്തമായ തിരിച്ചു വരവിനായാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ഇടക്കാലത്ത് ഡാന്‍സ് പരിപാടികളില്‍ സജീവമായിരുന്നു ശോഭന. തിരയ്ക്ക് ശേഷമുള്ള ശോഭനയുടെ അടുത്ത ചിത്രത്തിന് വേണ്ടിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Shobana

തന്റെ പുതിയ പോഗ്രാമിനെക്കുറിച്ച് ഫേസ് ബുക്കിലൂടെയാണ് ശോഭന വ്യക്തമാക്കിയിട്ടുള്ളത്. പാലക്കാടിലേക്ക് താന്‍ വരികയാണെന്നും പരിപാടിയുമായി ബന്ധപ്പെട്ട് ഏറെ ത്രില്ലിലാണെന്നും താരം പറയുന്നു. ഇതിനോടകം തന്നെ ഫേസ് ബുക്കിലൂടെ ശോഭനയുടെ വിഡിയോ വൈറലായിക്കഴിഞ്ഞു.

English summary
Shobana coming to Palakkad.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam