For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശോഭനയുടെ ഞെട്ടിക്കുന്ന മീ ടൂ വെളിപ്പെടുത്തല്‍, പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ സത്യം പറഞ്ഞ് നടി!!

  |

  ഹോളിവുഡില്‍ നിന്നും ആരംഭിച്ച് ബോളിവുഡിലും പിന്നീട് തെന്നിന്ത്യന്‍ സിനിമാ ലോകത്തും മീ ടൂ ആരോപണങ്ങള്‍ വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ നടന്‍ മുകേഷിനും അലന്‍സിയര്‍ ലോപ്പസിനുമെതിരെ മീ ടൂ ആരോപണങ്ങള്‍ പൊങ്ങി വന്നിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടി ശോഭനയും മീടൂ പോസ്റ്റ് ഇട്ടിരിക്കുകയാണ്.

  മമ്മൂക്കയും ലാലേട്ടനും ഇനി തെലുങ്കിന്റെ താരരാജാക്കന്മാരായിരിക്കും! ബോക്‌സോഫീസ് തകരുന്നത് ഇവരിലൂടെ!!

  ഷാരൂഖ് ഖാനെ കാണാന്‍ കഴിഞ്ഞില്ല, ആരാധകന്‍ സ്വയം കഴുത്ത് അറത്തു! ആരാധന മൂത്താല്‍ ഇങ്ങനെയോ? കാണാം

  ഫേസ്ബുക്കിലൂടെയായിരുന്നു ശോഭനയുടെയും മീ ടൂ പോസറ്റ് വന്നത്. നിമിഷ നേരം കൊണ്ട് നടിയുടെ പോസ്റ്റിന് വലിയ രീതിയിലുള്ള പിന്തുണയായിരുന്നു ലഭിച്ചത്. ഇതോടെ അതിവേഗം നടി പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിരുന്നു. വീണ്ടുമൊരു പോസ്റ്റിട്ട് താന്‍ പറയാന്‍ ഉദ്ദേശിച്ചത് എന്താണെന്ന് ശോഭന വ്യക്തമാക്കിയിരിക്കുകയാണ്.

  ഗായകനായി തിളങ്ങി വിഷ്ണു ഉണ്ണികൃഷ്ണന്‍! നിത്യഹരിത നായകനിലെ പാട്ട് പുറത്ത്! കാണൂ

  ശോഭനയുടെ മീ ടൂ

  ശോഭനയുടെ മീ ടൂ

  മലയാള സിനിമയിലെ മികച്ച നടിയും നര്‍ത്തകിയുമായ ശോഭന ഏറെ കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ പല വേദികളിലും നര്‍ത്തകിയായി തുടരുന്ന ശോഭന മീ ടൂ പോസ്റ്റിട്ട് ആരാധകരെ അമ്പരിപ്പിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു നടിയുടെ മീടൂ വന്നത്. ഒരു കാലത്ത് മലയാള സിനിമാലോകത്തിന്റെ എല്ലാമെല്ലാമായിരുന്ന ശോഭനയ്ക്കും ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ എന്നോര്‍ത്ത് ആരാധകരും ഞെട്ടിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആളുകളായിരുന്നു പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്.

  പോസ്റ്റ് പിന്‍വലിച്ചു

  പോസ്റ്റ് പിന്‍വലിച്ചു

  ശോഭനയുടെ പോസ്റ്റിന് താഴെ ആളുകള്‍ കൂടിയതോടെ സംഭവം ശ്രദ്ധേയമായി. അധികം വൈകാതെ നടി തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. ശോഭന എന്ത് കൊണ്ടായിരിക്കും പോസ്റ്റ് ഒഴിവാക്കിയതെന്ന് ചോദിച്ച് വീണ്ടും ചര്‍ച്ചയായതോടെ അക്കാര്യത്തില്‍ വിശദീകരണവുമായി ശോഭന തന്നെ എത്തിയിരിക്കുകയാണ്. രണ്ടാമത് വന്ന പോസ്റ്റില്‍ മീ ടൂ വിനെ പിന്തുണയ്ക്കുകയാണെന്ന് പറഞ്ഞിരിക്കുകയാണ് നടി. നേരത്തെ പറയാന്‍ ഉദ്ദേശിച്ചത് ഇത് തന്നെയായിരുന്നെന്നാണ് ചിലര്‍ പറയുന്നത്.

  നടി പറയുന്നതിങ്ങനെ..

  നടി പറയുന്നതിങ്ങനെ..

  മീ ടൂ ക്യാംപെയിനില്‍ വെളിപ്പെടുത്തിയവരെ പിന്തുണയ്ക്കുകയാണെന്നാണ് ശോഭന പറയുന്നത്. ഏതെങ്കിലും രീതിയില്‍ ലൈംഗിക പീഡനത്തിന് ഇരയായവേണ്ടി വന്നതിന് ശേഷം വെളിപ്പെടുത്തല്‍ നടത്തിയവര്‍ക്കൊപ്പമാണ് താനും. ഭാവിയില്‍ സ്ത്രീകള്‍ക്ക് അവരുടെ തൊഴില്‍ സ്ഥലങ്ങളില്‍ കൂടുതല്‍ സൗഹൃതപരമായി ഇടപെടാനുള്ള ആദ്യ പടിയാണ് മീ ടൂ എന്ന കാര്യത്തില്‍ സംശയമില്ലെന്നും ശോഭന പറയുന്നു.

  തല ഊരിയതാണോ?

  തല ഊരിയതാണോ?

  അതേ സമയം ശോഭനയുടെ രണ്ടാമത്തെ പോസ്റ്റിനും വലിയ രീതിയിലുള്ള പ്രതികരണമാണ് ആരാധകരുടെ ഭാഗത്ത് നിന്നും വരുന്നത്. ആരെയോ പേടിപ്പിക്കാന്‍ വേണ്ടിയാണ് നടി ഇങ്ങനെ ഒരു പോസ്റ്റിട്ടതെന്നും പിന്നീട് നൈസായി തല ഊരിയതാണെന്നും ചിലര്‍ പറയുന്നു. ശോഭന സാംസങ്ങ് ഫോണ്‍ ആണോ യൂസ് ചെയ്യുന്നത് ഇത്രയും തമാസിച്ച് പോസ്റ്റ് വന്നതെന്നും മറ്റുമായി പലതരം കമന്റുകളാണ് നടിയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്.

  ശോഭനയുടെ സിനിമാ ജീവിതം

  ശോഭനയുടെ സിനിമാ ജീവിതം

  ഭരതനാട്യം നര്‍ത്തകിയായിരുന്ന ശോഭന ഏപ്രില്‍ 19 എന്ന സിനിമയിലൂടെ 1984 ലായിരുന്നു മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തുന്നത്. 230 ഓളം സിനിമകളില്‍ അഭിനയിച്ച നടി മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. 1980-90 കാലഘട്ടത്തില്‍ മലയാളത്തിലെ പ്രമുഖയായ നടിയായി തിളങ്ങിയിരുന്നത് ശോഭനയായിരുന്നു. ഒട്ടനവധി ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ നായികയായി അഭിനയിച്ചിരുന്നു.

   സിനിമ ഉപേഷിച്ചു

  സിനിമ ഉപേഷിച്ചു

  2000 ല്‍ മമ്മൂട്ടിയുടെ വല്യേട്ടനില്‍ അഭിനയിച്ചതിന് ശേഷം സിനിമയില്‍ നിന്നും ശോഭന മാറി നിന്നിരുന്നു. 2004 ല്‍ മോഹന്‍ലാലിന്റെ മാമ്പഴക്കാലത്തില്‍ അഭിനയിച്ചു. മകള്‍ക്ക്, സാഗര്‍ ഏലിയാസ് ജാക്കി, തിര എന്നിങ്ങനെ മൂന്ന് സിനിമകളിലാണ് ഇക്കാലയളവില്‍ ശോഭന അഭിനയിച്ചത്. 2013 ലെത്തിയ തിരയ്ക്ക് ശേഷം സിനിമയിലേക്ക് നടി എത്തിയിരുന്നില്ല. തമിഴില്‍ ഒരു ചിത്രത്തില്‍ ശോഭന അഭിനയിച്ചിരുന്നു.

  നടിയുടെ പോസ്റ്റ് ഇങ്ങനെ..

  English summary
  Actress Shobana's Me Too post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X