»   » നടി ശോഭന സംവിധായികായാവാനുള്ള ഒരുക്കത്തില്‍

നടി ശോഭന സംവിധായികായാവാനുള്ള ഒരുക്കത്തില്‍

Posted By:
Subscribe to Filmibeat Malayalam
Shobhana
മലയാളത്തിലെ എക്കാലത്തേയും മികച്ച അഭിനേത്രികളില്‍ ഒരാളായ ശോഭന സിനിമകളില്‍ നിന്ന് കൃത്യമായി അകലം പാലിച്ച് നൃത്തവേദികളില്‍ സജീവമാവാന്‍ തുടങ്ങിയിട്ട് കുറെ കാലമായി. ഇന്ത്യയ്ക്കകത്തും പുറത്തും പ്രോഗ്രാമുകളുടെ തിരക്കുകള്‍ക്കിടയില്‍ സിനിമയിലേക്കുള്ള ക്ഷണങ്ങള്‍ അവര്‍ സ്‌നേഹപൂര്‍വ്വം നിരസിക്കുന്നു.

എന്നാല്‍ അവര്‍ സിനിമ ഉപേക്ഷച്ചു എന്നര്‍ത്ഥമാക്കേണ്ടതില്ല. വേദികളില്‍ നൃത്തത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കികൊണ്ട് പുതുമ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ശോഭന സ്വന്തമായി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പുകളിലാണ്. സൂര്യയുടെ നൃത്തസംഗീതോത്സവപരപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണാണ് ശോഭന മനസ്സുതുറന്നത്.

അതേസമയം അഭിയത്തോട് പൂര്‍ണ്ണമായും വിടപറയാനൊന്നും തീരുമാനിച്ചിട്ടല്ല സംവിധാനം ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ശോഭന വ്യക്തമാക്കുന്നു. രേവതിയൊക്കെ വിളിച്ചാല്‍ ഇനിയും അഭിനയിക്കാനെത്തുമെന്നും അവര്‍ സൂചിപ്പിയ്ക്കുന്നു. വേദിയില്‍ ഒരോ പുതിയനൃത്തരൂപങ്ങളും ചിട്ടപ്പെടുത്തുമ്പോള്‍ സംവിധാനത്തിന്റെ സുഖവും ടെന്‍ഷനും ഉത്തരവാദിത്വങ്ങളും ഒക്കെ അറിയുന്നു അനുഭവിക്കുന്നു, അതുകൊണ്ടുതന്നെ ഒരു സിനിമ ചെയ്യുക എന്നതിലേക്കുള്ള അകലം കുറയുകയാണ്.

അടുത്തുതന്നെ ശോഭനയില്‍ നിന്നും ഒരു സിനിമ പ്രതീക്ഷിക്കാമെന്ന് ഉറപ്പിക്കാം. രേവതിക്കും അഞ്ജലി മേനോനും ശേഷം ശോഭനയും മലയാളസിനിമയുടെ സംവിധായികമാരിലേക്ക് ഇടം പിടിക്കുമെന്ന് പ്രത്യാശിയ്ക്കാം.

English summary
Famous actress and dancer Shobhana to direct a Movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam