കോവിഡ് ഇപ്പോള്‍ തമാശയല്ല, മാതൃരാജ്യം സംരക്ഷിക്കാനായി വീട്ടില്‍ തന്നെ ഇരിക്കൂ: ശോഭന
കൊറോണ വൈറസ് വ്യാപനം തടയാനുളള തീവ്ര ശ്രമങ്ങളിലാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. വൈറസ് ബാധിതരുടെ എണ്ണം കൂടിയതിന് പിന്നാലെയാണ് രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്. ലോക്ക് ഡൗണ്‍ അനുസരിച്ച് വീട്ടില്‍ തന്നെ കഴിയുകയാണ് ജനങ്ങള്‍. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.
കൊറോണയെ ചെറുക്കാന്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എല്ലാവരോടും വീട്ടിലിരിക്കാന്‍ സിനിമാ താരങ്ങള്‍ അടക്കമുളളവരും പറയുന്നുണ്ട്. കൊറോണ ബോധവല്‍ക്കരണവുമായി സോഷ്യല്‍ മീഡിയയില്‍ എത്തുന്ന താരങ്ങള്‍ ആ സമയം തന്നെയാണ് ആരാധകരോട് വീട്ടിലിരിക്കാനും നിര്‍ദ്ദേശിക്കാറുളളത്. താരങ്ങളുടെ മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇത്തരത്തില്‍ നടി ശോഭനയും ആരാധകരോട് വീട്ടിലിരിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു, തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ആരാധകരോട് അഭ്യര്‍ത്ഥനയുമായി ശോഭന എത്തിയിരിക്കുന്നത്. അടുത്തിടെയാണ് നടി ഒരിടവേളയ്ക്ക് ശേഷം മലയാളത്തില്‍ തിരിച്ചെത്തിയിരുന്നത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ശോഭനയുടെ തിരിച്ചുവരവ്.

സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനും നായകന്‍മാരായ ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് ശോഭനയും എത്തിയിരുന്നത്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നടിയുടെ മകളായി അഭിനയിച്ചിരുന്നത്. ഒരിടവേളയ്ക്ക് ശേഷമുളള ശോഭനയുടെ തിരിച്ചുവരവിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. സിനിമ തിയ്യേറ്ററുകളില്‍ വിജയമാവുകയും ചെയ്തിരുന്നു.

സിനിമകളില്‍ അത്ര സജീവമല്ലെങ്കിലും നൃത്ത രംഗത്താണ് ശോഭന സജീവമാകാറുളളത്. നൃത്ത പരിപാടികള്‍ക്കിടെയാണ് അടുത്തിടെ നടി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് ശോഭന. തന്റെ നൃത്ത ചിത്രങ്ങളും പുതിയ വിശേഷങ്ങളുമെല്ലാം നടി പങ്കുവെക്കാറുണ്ട്.

ശോഭനയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി മാറിയിരുന്നു. കൊറോണ സമയത്ത് പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കൂവെന്നാണ് ശോഭന തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരോട് അഭ്യര്‍ത്ഥിക്കുന്നത്.
"നമ്മുടെ രാജ്യം സംരക്ഷിക്കാനുള്ള കഴിവ് നമ്മില്‍ ഓരോരുത്തര്‍ക്കും ഉണ്ട്. വീടിനുള്ളില്‍ തന്നെ തുടരുക, വരും ദിവസങ്ങളില്‍ പുറത്തിറങ്ങരുത്. മാതൃരാജ്യം സംരക്ഷിക്കുക, വീട്ടില്‍ തന്നെ തുടരുക. കോവിഡ് ഇപ്പോള്‍ ഒരു തമാശയല്ല. ശോഭന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ശോഭനയ്ക്ക് പുറമെ സിനിമാ താരങ്ങളെല്ലാം തന്നെ ബോധവല്‍ക്കരണ പോസ്റ്റുകളുമായി രംഗത്തുണ്ട്. ഇത്തരം പോസ്റ്റുകള്‍ക്കൊപ്പം തങ്ങളുടെ വീട്ടു വിശേഷങ്ങളും എല്ലാവരും പങ്കുവെക്കുന്നുണ്ട്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ വീട്ടില്‍ തന്നെ ഇരുന്ന് കഴിച്ചുകൂട്ടുകയാണ് എല്ലാവരും. ബോധവല്‍ക്കരണത്തിനൊപ്പം സാമ്പത്തിക സഹായങ്ങളും മിക്ക താരങ്ങളും നല്‍കിയിരുന്നു.


Click it and Unblock the Notifications