നടി ശോഭനയുടെ ഫേസ്ബുക്കും ഹാക്ക് ചെയ്യപ്പെട്ടു! പോലീസിന് പരാതി നല്‍കി നടി
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അന്ന് മുതല്‍ എല്ലാവരുടെയും നേരംപോക്ക് സമൂഹ മാധ്യമങ്ങള്‍ തന്നെയാണ്. വീടുകളില്‍ തന്നെ കഴിയുമ്പോള്‍ ലോക്ഡൗണിലെ പല കാര്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ സിനിമാ താരങ്ങളടക്കം പങ്കുവെക്കാറുണ്ട്. എന്നാല്‍ പല പ്രമുഖരുടെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നു എന്ന വിവരമാണ് പുറത്ത് വരുന്നത്.
ബിഗ് ബോസ് താരം അലക്‌സാന്‍ഡ്ര ജോണ്‍സണ്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു എന്ന് പറഞ്ഞ് വന്നിരുന്നു. വൈകാതെ അക്കൗണ്ട് തിരിച്ച് പിടിക്കാന്‍ പറ്റുമെന്നാണ് കരുതുന്നതെന്നും സാന്ദ്ര പറഞ്ഞിരുന്നു. ഇപ്പോഴിതാ നടി ശോഭനയ്ക്കും സമാനമായ അനുഭവം ഉണ്ടായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സൈബര്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങുകയാണ് നടി.

പ്രിയപ്പെട്ട സുഹൃത്തുക്കളെ, എന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിന്റെ അക്‌സസ് നിയന്ത്രണം ആരോ ഏറ്റെടുത്തു. പോലീസിന് പരാതി നല്‍കിയിരുന്നു. വീണ്ടും നിയന്ത്രണം ഏറ്റെടുത്ത് കഴിഞ്ഞാല്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും. നിങ്ങളെല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി പറയുന്നു, ശോഭന... എന്നാണ് ഇന്‍സ്റ്റാഗ്രാമിലൂടെ നടി അറിയിച്ചിരിക്കുന്നത്.
മറ്റുള്ള താരങ്ങളെ പോലെ തന്നെ ലോക് ഡൗണ്‍ കാലത്ത് നടി ശോഭനയും സമൂഹ മാധ്യമത്തില്‍ ആക്ടീവായിരുന്നു. കഴിഞ്ഞ ദിവസം വീട്ടുജോലികള്‍ ചെയ്ത് കൊണ്ടുള്ള വീഡിയോ നടി പങ്കുവെച്ചിരുന്നു. ശോഭനയുടെ നൃത്ത വിദ്യാലയമായ കലാര്‍പ്പണയിലുള്ളവരുമായി ചേര്‍ന്നാണ് ലോക്ഡൗണ്‍ ഡയറീസ് എന്ന പേരില്‍ നൃത്ത വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

നൃത്തം ചെയ്ത് കൊണ്ട് തുണി മടക്കി വെക്കുകയും പൂവിറുക്കാനും റിമോട്ടില്‍ ചാനല്‍ മാറ്റാനും മക്കള്‍ക്ക് ഭക്ഷണം കൊടുക്കാനുമൊക്കെ കഴിയുമെന്ന് ഇതിലൂടെ നടിയും സംഘവും കാണിച്ച് തന്നിരുന്നു. അനുദിന ജീവിതത്തിലെ എന്തും നൃത്തത്തിലൂടെ അവതരിപ്പിക്കാന്‍ കഴിയുമെന്നും വ്യക്തമാക്കിയുള്ള വീഡിയോയ്ക്ക് നിറയെ പ്രശംസ ലഭിച്ചിരുന്നു.
സുരേഷ് ഗോപിയ്‌ക്കൊപ്പം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് അവസാനമായി ശോഭന അഭിനയിച്ചത്. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനുമായിരുന്നു മറ്റ് രണ്ട് താരങ്ങള്‍. തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര അഭിപ്രായം സ്വന്തമാക്കാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു.
കൊവിഡ്-19 ക്വിസ് : ഇക്കഥയ്ക്കുത്തരം തേടുവാന്‍ കൂടാമോ... കൂട്ടുകാരെ ചലഞ്ച് ചെയ്യൂ


Click it and Unblock the Notifications