»   » ഭാര്യമാര്‍ അടിമകളാണെന്ന് കരുതുന്ന ഭര്‍ത്താക്കന്മാര്‍ പട്ടികളെ എടുത്ത് വളര്‍ത്തുക; മംമ്ത മോഹന്‍ദാസ്

ഭാര്യമാര്‍ അടിമകളാണെന്ന് കരുതുന്ന ഭര്‍ത്താക്കന്മാര്‍ പട്ടികളെ എടുത്ത് വളര്‍ത്തുക; മംമ്ത മോഹന്‍ദാസ്

Posted By: Rohini
Subscribe to Filmibeat Malayalam

വിവാഹ ശേഷം നടിമാര്‍ അഭിനയിക്കാന്‍ പാടില്ല എന്നാണ് സിനിമയിലെ അലിഖിതമായ ഒരു നിയമം. എന്നാല്‍ താലിമാലകൊണ്ട് കെട്ടിയിട്ട ആ വള്ളി പൊട്ടിച്ചെറിഞ്ഞ് ഇപ്പോള്‍ നായികമാര്‍ അഭിനയത്തില്‍ സജീവമാകുകയാണ്. വിവാഹം അഭിനയത്തിന് തടസ്സമല്ല എന്ന് നാടിമാര്‍ ഒരേ സ്വരത്തില്‍ പറയുന്നു.

വിവാഹശേഷം കുടുംബത്തില്‍ കിടന്ന് ശ്വാസം മുട്ടുന്നത് പണ്ടത്തെ കാലം; അമലയ്ക്ക് പിന്തുണയുമായി പ്രിയാമണി

അഭിനവയ ജീവിതത്തിന് വിവാഹം തടസ്സമാണെന്ന് കണ്ടപ്പോള്‍, ആ ബന്ധം ഉപേക്ഷിച്ച് സിനിമയില്‍ തിരിച്ചെത്തിയ അമലയ്ക്ക് പിന്തുണയുമായി പ്രിയാമണി എത്തിയിരുന്നു. ഇപ്പോഴിതാ മംമ്ത മോഹന്‍ദാസും. വിവാഹ ശേഷം അഭിനയിക്കരുത് എന്നൊക്കെയുള്ളത് ജാംബാവാന്റെ കാലത്തുള്ള നടപടിയാണെന്ന് മംമ്ത പറയുന്നു. തുടര്‍ന്ന് വായിക്കാം

ഇപ്പോഴും ജാംബാവാന്റെ കാലത്തെ നിയമമോ

വിവാഹം ഓരോ പെണ്ണിനും ആഹ്ലാദനിമിഷമാണ്. എന്നാല്‍ വിവാഹ ശേഷം കുടുംബം ശ്രദ്ധിക്കണം ഭര്‍ത്താവിനെ ശ്രദ്ധിക്കണം എന്നൊക്കെയുള്ള ജാംബാവാന്റെ കാലത്തുള്ള നടപടികളാണ് ഇപ്പോഴും- മംമ്ത പറയുന്നു.

ഒരു നടിയ്ക്ക് മറ്റ് പലതും ശ്രദ്ധിക്കാനുണ്ട്

ഒരു നടിയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും തന്റെ സൗന്ദര്യം ശ്രദ്ധിക്കേണ്ടതില്‍ ശ്രദ്ധാലുമായിരിക്കണം. മാത്രമല്ല ഷൂട്ടിങിനായി വിദേശ രാജ്യങ്ങളില്‍ പോകേണ്ടി വരും.

ഭാര്യമാര്‍ വെറും യന്ത്രങ്ങളല്ല

ഭാര്യ പാചകം ചെയ്യാനും തുണി കഴികാനുമൊക്കെയുള്ള യന്ത്രങ്ങളാണെന്നാണ് പല ഭര്‍ത്താക്കന്മാരുടെയും ധാരണം. ഇതില്‍ തൃപ്തിപ്പെട്ടാല്‍ മാത്രമേ അവരെ ജോലി ചെയ്യാന്‍ അനുവദിയ്ക്കുകുകയുള്ളൂ..

അടിമകളെ വേണമെങ്കില്‍ പട്ടികളെ വളര്‍ത്തൂ

വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത് ഉപേക്ഷിച്ച് സ്ത്രീകള്‍ തൊഴിലില്‍ ശ്രദ്ധിക്കണം എന്നാണ് മംമ്തയ്ക്ക് പറയാനുള്ളത്. ഭാര്യമാര്‍ തങ്ങളുടെ അടിമകളാണെന്ന് കരുതുന്ന ഭര്‍ത്താക്കന്മാര്‍ പട്ടിക്കുഞ്ഞുങ്ങളെ എടുത്ത് വളര്‍ത്തട്ടെ എന്നും നടി പറഞ്ഞു

മംമ്തയുടെ വിവാഹവും വിവാഹ മോചനവും

2011 ലാണ് പ്രജിത്ത് പത്മനാഭനുമായുള്ള മംമ്ത മോഹന്‍ദാസിന്റെ വിവാഹം കഴിഞ്ഞത്. ആ ദാമ്പത്യത്തിന് ഒരു വര്‍ഷത്തെ ആയുസ് പോലും ഉണ്ടായിരുന്നില്ല. 2012 ല്‍ ഇരുവരും വേര്‍പിരിയുകയും മംമ്ത അഭിനയത്തിലേക്ക് തിരിച്ചു വരികയും ചെയ്തു.

English summary
Actress should concentrate to their career not only marriage says Mamta Mohandas

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam