ഇതെങ്ങനെ സാധിച്ചു, കുറച്ച് 18 കിലോ, അമിത വണ്ണം കുറച്ചതിനെ കുറിച്ച് നടി ശ്രദ്ധ
യൂടോൺ എന്ന കന്നട ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയ താരമാണ് ശ്രിദ്ധ ശ്രീറാം. കന്നടയിൽ മാത്രമല്ല തെന്നിന്ത്യയിൽ ഉടനീളം താരത്തിന് കൈനിറയെ ആരാധകരാണ്. നിവിൻ പോളി , നാനി എന്നിവർ പ്രധാന വേഷത്തിൽ എത്തിയ റിച്ചി, ജേഴ്സി , നേർക്കൊണ്ട പർവൈ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ മികച്ച പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. സീറോ സൈസായ ശ്രിദ്ധയ്ക്ക് മറ്റൊരു മുഖമുണ്ടായിരുന്നു. സിനിമയിൽ എത്തുന്നതിനു മുൻപ് തനിയ്ക്ക് അമിത വണ്ണമുണ്ടായിരുന്നു. അത് കുറച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടൊണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചിട്ടയായ ജീവിത ശൈലി പിന്തുടർന്നതു കൊണ്ടാണ് ഇന്നു താൻ ഈ കാണുന്ന രീതിയിലേയ്ക്ക് മാറിയതെന്നും ശ്രദ്ധ പറയുന്നു. എന്നാൽ സ്ലിം ആയിരിക്കുന്നതാണ് സൗന്ദര്യമെന്നുള്ള ധാരണയെന്നും തനിയ്ക്ക് ഇല്ലെന്നും താരം കൂട്ടിച്ചേർത്തു. 18 കിലോ കുറച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.

2014 ഒക്ടോബർ മാസത്തിലായിരുന്നു ജീവിതം ആകെ മാറിയത്. ജോലി കിട്ടിയതോടെ ജീവിതം മാറുകയായിരുന്നു. . സ്വന്തമായി സമ്പാദിക്കാൻ തുടങ്ങിയപ്പോൾ ഭക്ഷണത്തിനും വസ്ത്രത്തിനും പുറത്തു പോകാനുമൊക്കെ കൂടുതൽ പണം ചെലവഴിച്ചു. ഇതിന്റെ ഭാഗമായി ക്രമാതീതമായി ശരീരഭാരം ക്രമാതീതമായി വർധിക്കുകയായിരുന്നു. കൈക്കും കാലിലും വലിപ്പം വന്നപ്പോൾ തനിയ്ക്ക് അത് വലിയ കുറവായി തോന്നിയിരുന്നില്ല.-ശ്രദ്ധ കുറിച്ചു.

താൻ ഒരു മടിച്ചിയായി മാറുകയായിരുന്നു. മാസത്തിൽ ഒരു ദിവസം മാത്രമാണ് താൻ വ്യായാമം ചെയ്തിരുന്നത്. താനൊരു മടിച്ചിയായേ എന്നൊരു സംശയം തന്റെ മനസ്സിൽ ജനിച്ചു. തുടർന്ന് താൻ ജിമ്മിൽ പോകാൻ തുടങ്ങി. ആദ്യം ഒരു ദിവസം അഞ്ച് മിനിറ്റ് ഓടി. പിന്നീട് അത് 15 ആയി, ഒടുവിൽ എന്റെ ഓട്ടം ദിവസേന 40 മിനിറ്റ് വരെ എത്തി.

അഞ്ച് വർഷം കൊണ്ട് 18 കിലോ ഭാരമാണ് താൻ കുറച്ചത്. രാവിലെ എഴുന്നേൽക്കാനും വ്യായാമം ചെയ്യാനും തുടങ്ങി. ചില ദിവസങ്ങളിൽ ഒരു നേരം എന്നത് രണ്ട് നേരമായി ആരോഗ്യ പ്രശ്നങ്ങൾ അലട്ടാൻ തുടങ്ങിയപ്പോഴാണ് താൻ അന്ന് വണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോൾ താൻ സ്ഥിരമായി വ്യായമം കഴിക്കാറില്ല. എന്നാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ വ്യക്തമായ ധാരണയുണ്ട്. അമിത ഭക്ഷണമായിരുന്നു തന്റെ വണ്ണം വർധിപ്പിച്ചത്. താൻ നല്ലൊരു ഭക്ഷണപ്രിയയാണ്. ഇപ്പോൾ ഭക്ഷണത്തിനോടുള്ള പ്രണയവും വ്യായാമവും സന്തുലിതമായി കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് താൻ.

തന്റെ മാറ്റത്തിന് പ്രചോദനമായത് എനിയ്ക്ക് നന്നായി ഇരിക്കണം എന്ന തോന്നലാണ്. ചിലപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ അരക്ഷിതത്വം ഉണ്ടാക്കിയെടുക്കും. എന്നാൽ അതൊന്നും കാര്യമാക്കേണ്ട കാര്യമില്ല. നിങ്ങൾ വ്യായാമം ചെയ്യുന്നുണ്ടെങ്കിൽ അത് ചെയ്യുക. ക. നിങ്ങളുടെ കാല്‍മുട്ടിന് ശരീരഭാരം ജീവിതാവസാനം വരെ താങ്ങാന്‍ കഴിയണം. രോഗങ്ങള്‍ അലട്ടാത്ത ഒരു ജീവിതം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കണം. ന്നായി ഉറങ്ങാനും സാധിക്കണം- ശ്രദ്ധ കുറിച്ചു.


Click it and Unblock the Notifications











