ഏഴ് ദിവസം ലൈംഗികമായി പീഡിപ്പിച്ചു!! വീഡിയോയിൽ പകർത്തി, നടി ശ്രുതിയുടെ വെളിപ്പെടുത്തൽ
തനിയ്ക്ക് നേരെ ഉന്നയിക്കുന്ന കേസ് കെട്ടി ചമച്ചതാണെന്നും തങ്ങളെ കുടുക്കുകയായിരുന്നെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.
പോലീസിനെതിരെ പീഡനകുറ്റം ആരോപിച്ച് അറസ്റ്റിലായ നടി ശ്രുതി പട്ടേൽ. പോലീസുകർക്കെതിരെ ഗുരുതര ആരോപണമാണ് നടി ഉന്നയിച്ചിരിക്കുന്നത്. മാധ്യമങ്ങളുടെ മുന്നിലായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ.ശരീരികമായും മാനസികമായും തന്നെ പീഡിപ്പിച്ചെന്ന് നടി വെളിപ്പെടുത്തി. കൂടാതെ പോലീസുകാർക്കെതിരെ ശക്തമായ ആരോപണമാണ് നടി ഉന്നയിച്ചിരിക്കുന്നത്. തനിയ്ക്ക് നേരിടേണ്ടി വന്ന അനുഭവം നടി വളറെ വ്യക്തമായി തന്നെ മാധ്യമങ്ങളുടെ മുന്നിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ജർമനിയിൽ എഞ്ചിനിയറായ സേലം സ്വദേശിയുടെ കയ്യിൽ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലായിരുന്നു നടിയേയും അമ്മയേയും സഹായികളേയും അറസ്റ്റ് ചെയ്തത്. ഇതു പോലെ ഒന്നരകോടിയോളം രൂപ പലരിൽ നിന്ന് തട്ടിയെടുത്തതായും പരാതി ലഭിച്ചിട്ടുണ്ട്. എന്നാൽ തനിയ്ക്ക് നേരെ ഉന്നയിക്കുന്ന കേസ് കെട്ടി ചമച്ചതാണെന്നും തങ്ങളെ കുടുക്കുകയായിരുന്നെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു.

ആൾമാറാട്ടക്കേസിലെ പ്രതി
മാട്രിമോണിയൽ വെബ്സൈറ്റ് വഴി ആൾമാറാട്ടത്തിലൂടെ യുവാക്കളിൽ നിന്ന് പണം തട്ടിയെടുത്ത കേസിലാണ് നടിയെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നടിയേയും അമ്മയേയും സഹായികളായ മൂന്ന് പേരേയുമായിരുന്നു പോലീസ് പിടികൂടിയത്. പിന്നീട് നടിയെ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.

ജയിലിൽ ഉണ്ടായത് ദുരനുഭവം
ജയിലിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ മാധ്യമങ്ങളുടെ മുന്നിൽ താൻ നേരിട്ട് ക്രൂര പീഡനകഥകൾ നടി തുറന്നു പറഞ്ഞു. കൂടാതെ സംഭവത്തിൽ ദേശീയ വനിത കമ്മീഷനും മുന്നിൽ പരാതി നൽകിയതായും നടി പറഞ്ഞു.

മൃഗീയമായി പീഡിപ്പിച്ചു
കേസിൽ ചോദ്യം ചെയ്യൽ എന്ന രീതിയിൽ തന്നെ മൃഗീയമായി പോലീസുകാർ പീഡിപ്പിക്കുകയായിരുന്നെന്നും ശ്രുതി പറഞ്ഞു. തന്നെ വിവസ്ത്രയാക്കി പോലീസ് മർദ്ദിച്ചുവെന്നും കൂടാതെ തന്നെ നഗ്നയായി നിർത്തി വീഡിയോ എടുത്തെന്നും നടി പറഞ്ഞു. വനിത പോലീസാണ് തന്റെ വീഡിയോ പകർത്തിയതെന്നും പീഡനം പുറത്തു പറഞ്ഞാൻ വീഡിയോ പുറത്തുവിടുമെന്നും നടി ഭീഷണിപ്പെടുത്തി.

വസ്ത്രം കീറി നഗ്നയാക്കി
ജയിലിൽ തന്നെ കൊണ്ടു പോയപ്പോൾ അവിടത്തെ സിസിടിവി ക്യാമറകൾ എടുത്തു മാറ്റുകയായിരുന്നു.. പിന്നെ അവിടെ നിന്ന് തന്നെ മറ്റൊരു സെല്ലിലേയ്ക്ക് കൊണ്ടു പോയി വസ്ത്രം വലിച്ചു കൂറി നഗ്നയാക്കുകയായിരുന്നു. ആ സമയം ഇതെസല്ലാം കണ്ട് അസിസ്റ്റന്റ് കമ്മീഷ്ണർ ചിരിക്കുകയായിരുന്നു.. പിന്നെ തന്നെ ശരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയെന്നും നടി പറഞ്ഞു.

മാനഭംഗപ്പെടുത്തി കൊലപ്പെടുത്തും
പീഡനത്തെ കുറിച്ച് പുറം ലോകം അറിഞ്ഞാലും ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും പോലീസ് കാർ പറഞ്ഞിരുന്നുവത്രേ. പീഡിപ്പിച്ച് റോഡിൽ എറിഞ്ഞ് അതൊരു അപകട മരണമാക്കി തീർക്കുമെന്നും പേലീസ് പറഞ്ഞതായി നടി പറഞ്ഞു. ഏഴ് ദിവസം തന്നെ ലൈംഗികമായും ശരീരികമായും പീഡിപ്പിച്ചുവെന്ന് നടി മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തി. എന്നാൽ നടിയുടെ വെളിപ്പെടുത്തൽ പോലീസ് നിഷേധിച്ചിട്ടുണ്ട്. അന്വേഷണം വഴിതെറ്റിക്കാനായിട്ടുള്ള നടിയുടെ നാടകം മാത്രമാണ് ഇതെന്ന് പോലീസ് അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications











