അങ്ങനെ ശ്രുതി മേനോനും കുടുംബ ജീവിതത്തിലേക്ക്! ലളിതമായി വിവാഹം കഴിച്ച് മാതൃകയായി നടി!!
ടെലിവിഷന്‍ അവതാരികയായിട്ടാണ് ശ്രുതി മേനോനെ മലയാളികള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് അവതാരികയായും നടിയായും മാറിയ ശ്രുതി കിസ്മത്ത് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് വളരെ ലളിതമായി ശ്രുതി മേനോന്‍ വിവാഹിതയായിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു ഉണ്ടായിരുന്നത്. സഹില്‍ ടിംപാഡിയ ആണ് വരന്‍.

വിവാഹിതയാകാന്‍ പോവുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ താരം അറിയിച്ചിരുന്നു. അവതാരകയ്ക്കു പുറമെ അറിയപെടുന്ന മോഡല്‍ കൂടിയാണ് ശ്രുതി. ഫോര്‍വേഡഡ് മാഗസിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ താന്‍ ആസ്വദിച്ച് ചെയ്ത ഫോട്ടോഷൂട്ടുകളില്‍ ഒന്നാണ് ഇതൊന്നും അതില്‍ പ്രശ്‌നങ്ങളുള്ളതായി തോന്നിയില്ലെന്നുമായിരുന്നു വിവാദങ്ങളോട് ശ്രുതി പ്രതികരിച്ചത്.
ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.
marriage television serial malayalam film malayalam cinema malayalam movie sruthi menon മലയാളം സീരിയല്‍ ടെലിവിഷന്‍ വീഡിയോ വിവാഹം ഫോട്ടോ സീരിയല്‍ നടി


Click it and Unblock the Notifications