കിസ്മത്ത് നായിക ശ്രുതി മേനോന്റെ വിവാഹ വീഡിയോ യൂടൂബില്‍ വൈറലാവുന്നു!!
ചലച്ചിത്രനടി ശ്രുതി മോനോന്റെ വിവാഹ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. ഈ അടുത്തായിരുന്നു അവതാരികയും ചലച്ചിത്രതാരവുമായ ശ്രുതി മോനോന്റെ വിവാഹം.വളരെ ലളിതമായിരുന്നു താരത്തിന്റെ വിവാഹം. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്.
സഹില്‍ ടിംപാഡിയ ശ്രുതിയുടെ ഭര്‍ത്താവ്. ടെലിവിഷന്‍ അവതാരികയായിട്ടാണ് ശ്രുതി മേനോനെ മലയാളികള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്. പിന്നീട് അവതാരികയായും നടിയായും മാറിയ ശ്രുതി കിസ്മത്ത് എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്നു.വിവാഹിതയാകാന്‍ പോവുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ താരം അറിയിച്ചിരുന്നു.

അവതാരകയ്ക്കു പുറമെ അറിയപെടുന്ന മോഡല്‍ കൂടിയാണ് ശ്രുതി. ഫോര്‍വേഡഡ് മാഗസിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ താന്‍ ആസ്വദിച്ച് ചെയ്ത ഫോട്ടോഷൂട്ടുകളില്‍ ഒന്നാണ് ഇതൊന്നും അതില്‍ പ്രശ്‌നങ്ങളുള്ളതായി തോന്നിയില്ലെന്നുമായിരുന്നു വിവാദങ്ങളോട് ശ്രുതി പ്രതികരിച്ചത്.
ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.


Click it and Unblock the Notifications











