twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്വേതാ ബസു പാവപ്പെട്ട കുട്ടികള്‍ക്കുവേണ്ടി അദ്ധ്യാപികയാകുന്നു

    By Gokul
    |

    മുംബൈ: വേശ്യാവൃത്തിക്കിടെ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങി വീട്ടില്‍ കഴിയുന്ന നടി ശ്വേതാ ബസു പാവപ്പെട്ട കുട്ടികള്‍ക്കുവേണ്ടി അദ്ധ്യാപികയാകുന്നു. ശ്വേതാ ബസു തന്നെയാണ് ഇക്കാര്യം പുറത്തറിയിച്ചത്. രണ്ടുമാസത്തോളം കാലം സ്ത്രീകളുടെ പുനരധിവാസ കേന്ദ്രത്തില്‍ കഴിഞ്ഞ ശ്വേത കഴിഞ്ഞദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്.

    പാവപ്പെട്ട കുട്ടികള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ട്യൂഷനെടുക്കാമെന്ന തീരുമാനത്തിലെത്തിയതെന്ന് അവര്‍ പറഞ്ഞു. ഹിന്ദി, ഇംഗ്ലീഷ്, സംഗീതം എന്നീ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ട്യൂഷന്‍ നല്‍കും. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് മറക്കാന്‍ അദ്ധ്യാപനം തന്നെ സഹായിക്കുമെന്നും മുന്‍ ദേശീയ അവാര്‍ഡ് ജേതാവുകൂടിയായ ശ്വേത വ്യക്തമാക്കി.

    swetha-basu

    ഹൈദരാബാദിലെ പ്രമുഖ ഹോട്ടലില്‍ വെച്ചാണ് ശ്വേത പോലീസിന്റെ പിടിയിലാകുന്നത്. പേരുകേട്ട ബിസിനസുകാരനൊപ്പം വേശ്യാവൃത്തിക്കെത്തിയതാണ് ശ്വേത എന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. കോടതിയില്‍ ഹജരാക്കിയ ശ്വേതയെ പിന്നീട് പുനരധിവാസ കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തു. തുടര്‍ന്ന് ശ്വേതയുടെ അമ്മ നല്‍കിയ പരാതി പരിഗണിച്ച് ശ്വേതയെ വീട്ടിലേക്ക് അയക്കുകയായിരുന്നു.

    വിവാദ നായിക ശ്വേത ബസുവിന്റെ വഴിതെറ്റിയതെവിടെ?വിവാദ നായിക ശ്വേത ബസുവിന്റെ വഴിതെറ്റിയതെവിടെ?

    ഒരു പ്രമുഖ മാസികയുടെ അവാര്‍ഡ്ദാന ചടങ്ങുമായി ബന്ധപ്പെട്ടാണ് താന്‍ ഹോട്ടലില്‍ തങ്ങിയതെന്നായിരുന്നു ശ്വേത അടുത്തിടെ മാധ്യമങ്ങളോട് പറഞ്ഞത്. വേശ്യാവൃത്തി ചെയ്തിട്ടില്ലെന്നും തനിക്ക് അതിന്റെ ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു. തനിക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ നിയമ നടപടി ആലോചിക്കുകയാണെന്നും ശ്വേത വ്യക്തമാക്കി.

    English summary
    Actress Shweta Basu Prasad turns teacher for poor kids
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X