സ്ത്രീകളുടെ ശത്രു സ്ത്രീകള്‍ തന്നെയാണ്! ബോളിവുഡില്‍ പോയത് വെച്ചാണ് താനിവിടെയും പറയാറുള്ളത്; ശ്വേത മേനോന്‍

മലയാള സിനിമയെ പ്രതിസന്ധിയിലാക്കി കൊണ്ടാണ് ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ചും കാസ്റ്റിങ് കൗച്ചിനെ കുറിച്ചുമൊക്കെ ഗുരുതര വെളിപ്പെടുത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നിരുന്നാലും പരാതി പറഞ്ഞും തങ്ങളുടെ അനുഭവം വെളിപ്പെടുത്തിയും ആരും രംഗത്ത് വരുന്നില്ലെന്ന് പറയുകയാണ് നടി ശ്വേത മേനോന്‍.

സ്ത്രീകളുടെ ശത്രു സ്ത്രീകളാണെന്ന് പറയുന്നത് പോലെ ഇവിടെ സംഭവിക്കുന്നതും അത് തന്നെയാണ്. പലരും അവര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ തുറന്ന് പറഞ്ഞാല്‍ മാത്രമേ ഈ വിഷയത്തിലൊരു പരിഹാരം കാണാന്‍ സാധിക്കുകയുള്ളു. ഈ കാലയളവില്‍ തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടില്ലെന്നും മനോരമ ന്യൂസിന് നല്‍കിയ പ്രതികരത്തിലൂടെ ശ്വേത മേനോന്‍ വ്യക്തമാക്കുന്നു.

shewta-menon

നടിയുടെ വാക്കുകളിങ്ങനെയാണ്.... 'ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതില്‍ സന്തോഷമുണ്ട്. കുറച്ച് വൈകി പോയെന്നേ എനിക്ക് പറയാനുള്ളു. സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്ന് കുറേ വര്‍ഷങ്ങളായി ഞാന്‍ പറയുന്നുണ്ട്. പക്ഷേ നമ്മള്‍ സ്വയം ഫൈറ്റ് ചെയ്യണം. നമ്മുടെ കൂടെ ആരും നില്‍ക്കാന്‍ പോകുന്നില്ല. സ്ത്രീകള്‍ തന്നെയാണ്സ്ത്രീ കളുടെ ഏറ്റവും വലിയ ശത്രു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ പുറത്ത് വരുന്നുമില്ല. സ്ത്രീകള്‍ തന്നെ സപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ പലര്‍ക്കും പുറത്ത് വരാനും തുറന്ന് പറയാനും സാധിക്കും. കുറേ പേരിപ്പോള്‍ രംഗത്ത് വരുന്നുണ്ട്. അത് സന്തോഷമുള്ള കാര്യമാണെന്ന് ശ്വേത മേനോന്‍ പറയുന്നു.

ഞാന്‍ എപ്പോഴും പ്രതികരിക്കുന്ന ആളാണ്. ഇപ്പോള്‍ മാത്രമല്ല, സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാന്‍ പ്രതികരിക്കാറുണ്ട്. ഇതെനിക്ക് പുതുമയുള്ളൊരു വിഷയമല്ല. ചെറിയ കുട്ടിയാണെങ്കിലും നോ പറയേണ്ടിടത്ത് നോ എന്ന് തന്നെ പറയണം. അത് പറയാത്തത് കൊണ്ടുള്ള പ്രശ്‌നങ്ങളും ഉണ്ടാവാം. പിന്നെ ഓരോരുത്തരുടെയും സാഹചര്യം എന്തായിരുന്നു എന്ന് പറയാന്‍ പറ്റില്ല.

shewta-menon

എനിക്കെന്റെ അനുഭവം മാത്രമേ പറയാന്‍ സാധിക്കുകയുള്ളു. പിന്നെ ഒരുപാട് പേര്‍ അവരുടെ വിഷമം പറയുന്നത് കേട്ടിട്ടുണ്ട്. പിരീഡ്‌സ് സമയത്ത് പോലും ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും നമ്മളെന്തോ കുറ്റം ചെയ്തത് പോലെ പെരുമാറുകയും ചെയ്യുന്നവരുണ്ട്. ബോളിവുഡില്‍ പോയി അഭിനയിച്ചിട്ടുള്ളത് കൊണ്ട് അവിടെ കണ്ടത് പോലെ ഇവിടെ വന്നിട്ടും ഞാന്‍ ആവശ്യപ്പെട്ടു. അതെനിക്ക് കിട്ടിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടിയും സ്ത്രീകള്‍ മുന്നോട്ട് വരിക തന്നെ വേണം.

കാസ്റ്റിങ് കൗച്ച് അനുഭവം ഉണ്ടായിട്ടില്ല. എന്നെ എല്ലാവരും ടോംബോയ് ആയിട്ടാണ് കാണാറുള്ളത്. എടാ, പോടാ എന്ന രീതിയിലാണ് സംസാരക്കുക. പിന്നെ ഫ്‌ളേര്‍ട്ടിങ് ആണെങ്കിലും പോസിറ്റീവായിട്ടാണ് ഉണ്ടായിട്ടുള്ളത്. ഇനി ആരെങ്കിലും ആ രീതിയില്‍ സമീപിക്കുകയാണെങ്കില്‍ ശക്തമായ രീതിയില്‍ നോ പറയാനുള്ള ശബ്ദവും എനിക്കുണ്ട്.

ഞാന്‍ മിസ് ഇന്ത്യയായിട്ടാണ് കരിയറില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതുപോലെ ഫാമിലി ഫ്രണ്ടിന്റെ സിനിമയിലൂടെയാണ് ഈ മേഖലയിലേക്ക് കടന്ന് വരുന്നതും. അതുകൊണ്ട് തന്നെ മോശമായി തന്നെ സമീപിക്കുന്നവര്‍ വളരെ കുറവാണെന്നും അവരോട് നേരിട്ട് നോ എന്ന് പറയാന്‍ അറിയാമെന്നും ശ്വേത പറയുന്നു.

More from Filmibeat

Read more about: shweta menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X