പാൻ്റ് വലിച്ചൂരി ഞാനായാളെ തല്ലി, അയാളെന്റെ ബാക്കിൽ പിടിച്ചതേ ഓർമ്മയുള്ളു! എറിഞ്ഞ് വീഴ്ത്തിയെന്ന് ശ്വേത മേനോൻ

മമ്മൂട്ടിയുടെ നായികയായി മലയാളത്തിലൂടെ സിനിമയിലെത്തി പിന്നീട് മോഡല്‍ ആയിട്ടും അല്ലാതെയും ഇന്ത്യയില്‍ ഒട്ടാകെ അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്ന സുന്ദരിയാണ് ശ്വേത മേനോന്‍. കാമസൂത്ര അടക്കമുള്ള പരസ്യങ്ങളില്‍ അഭിനയിച്ചതിന്റെ പേരില്‍ പലപ്പോഴും നടി വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ അന്നും ഇന്നും തന്റെ നിലപാടുകളിലോ ചെയ്ത പ്രവര്‍ത്തികളിലോ യാതൊരു മാറ്റവുമില്ലെന്നാണ് ശ്വേത പറയാറുള്ളത്.

സിനിമയില്‍ നിന്നോ പുറത്തു നിന്നോ ഇഷ്ടപ്പെടാത്ത അനുഭവങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ താന്‍ പ്രതികരിക്കാറുമുണ്ട്. അത്തരത്തില്‍ ചില വിവാദങ്ങളും നടി സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് ഉണ്ടായ ദുരനുഭവവും അന്ന് താന്‍ പ്രതികരിച്ച രീതി എങ്ങനെയാണെന്ന് വെളിപ്പെടുത്തുകയാണ് നടി.

shwetamenon

ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തിയേറ്ററില്‍ വച്ച് ശരീരത്ത് കയറി പിടിച്ച ആളെ ഓടിച്ചിട്ട് തല്ലിയതിനെക്കുറിച്ച് ആയിരുന്നു ശ്വേത മേനോന്‍ വെളിപ്പെടുത്തിയത്. അമൃത ടിവിയില്‍ സംരക്ഷണം ചെയ്യുന്ന കോമഡി മാസ്റ്റേഴ്‌സ് സീസണ്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി.

'ഞാന്‍ കോഴിക്കോട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ സിനിമയില്‍ ജസ്റ്റ് കയറിട്ടെ ഉള്ളൂ, അനശ്വരം മൂവിയില്‍ അഭിനയിച്ചിട്ട് നില്‍ക്കുകയാണ്. സ്‌കൂള്‍ ഹോളിഡേയ്സ് സമയത്താണ് സുരേഷ് ഗോപിയും ശ്രീവിദ്യയും ഒക്കെ അഭിനയിച്ച 'എന്റെ സൂര്യപുത്രി' എന്ന സിനിമ റിലീസിന് എത്തുന്നത്. കോഴിക്കോട് ബ്ലൂ ഡയമണ്ട് തീയേറ്ററിലാണ് ഞാന്‍ അന്ന് സിനിമ കാണാന്‍ പോകുന്നത്. എന്റെ കൂടെ അമ്മയുമുണ്ട്.

രാത്രി 9 മണിക്ക് ആയിരുന്നു ഷോ, 12. 30 ന് ആയപ്പോളാണ് പടം തീര്‍ന്നത്. തിയേറ്ററില്‍ നിന്നും ഞാന്‍ പുറത്തിറങ്ങി നില്‍ക്കുകയാണ്. ജീന്‍സും ടീഷര്‍ട്ട് ഒക്കെയാണ് ഞാന്‍ അന്ന് ധരിച്ചിരുന്നത്. കാരണം ഞാനന്ന് സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയാണ്. അങ്ങനെ പടം കഴിഞ്ഞതിന് ശേഷം ഇറങ്ങി വരുന്നതിനിടെ ഒരു പയ്യന്‍ എന്റെ ബൂട്ടി അമര്‍ത്തി.

shwetamenon

എന്റെ ബാക്കില്‍ അമര്‍ത്തിയത് മാത്രമേ അയാള്‍ക്ക് ഓര്‍മ്മയുള്ളൂ, പിന്നെ അമ്മ കാണുന്നത് ഞാന്‍ ഷൂ ഒക്കെ വലിച്ചെറിഞ്ഞ് അയാളുടെ പുറകെ ഓടുന്നതാണ്. ബ്ലൂ ഡയമണ്ട് തീയേറ്റര്‍ മുതല്‍ കൈരളി, ശ്രീ, തിയേറ്റര്‍ വരെ ഞാന്‍ അവനെ ഓടിച്ചു. മാത്രമല്ല അവിടെവെച്ച് ഞാന്‍ അവന്റെ പുറത്ത് വലിയൊരു കല്ലെടുത്ത് എറിഞ്ഞു.

ഞാന്‍ നാഷണല്‍ സ്‌കൂള്‍ ഷോട്ട്പുട്ട്, ഡിസ്‌ക്, ജമ്പര്‍ ആയിരുന്നു. അതിനൊക്കെ കുറേ മെഡലുകള്‍ എനിക്ക് കിട്ടിയിട്ടുമുണ്ട്. അങ്ങനെ ഞാന്‍ അയാളെ കല്ലെടുത്ത് വലിച്ചെറിഞ്ഞതും കറക്റ്റ് അയാളുടെ മുതുകിനിട്ട് കൊള്ളുകയും അയാള്‍ വീഴുകയും ചെയ്തു. അയാള്‍ക്കൊപ്പം ഞാനും വീണു. ശേഷം എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും മനസ്സിലായില്ല.

എന്തായാലും ഞാന്‍ അയാളുടെ പാന്റ് വലിച്ചൂരിയാണ് അടിച്ചത്. ഈയൊരു സംഭവമാണ് ഞാന്‍ സ്‌പോട്ടില്‍ റിയാക്ട് ചെയ്തിട്ടുള്ളത്. അതല്ലാതെ മോശം അനുഭവങ്ങള്‍ ഒന്നും എനിക്ക് ഉണ്ടായിട്ടില്ല. അതുപോലെ ഇതുവരെ എനിക്ക് അടിയൊന്നും കിട്ടിയിട്ടില്ലെങ്കിലും ഞാന്‍ തിരികെ അടി കൊടുത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നു' നടി പറഞ്ഞു.

More from Filmibeat

Read more about: shweta menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X