പുത്തൻ ലുക്കിൽ ശ്വേത മേനോൻ, പുതിയ ചിത്രം മാതംഗി...

നടി ശ്വേത മേനോൻ പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാതംഗി . സിനിമയുടെ ചിത്രീകരണം കണ്ണൂരിൽ പുരോഗമിക്കുന്നു. വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ നായർ നിർമ്മിക്കുന്ന ചിത്രം ഋഷി പ്രസാദ് ആണ് സംവിധാനം ചെയ്യുന്നത്.

Shweta Menon

ഗ്രാമീണ പശ്ചാത്തലത്തിൽ ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം. ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ, ഇതുവരെ കാണാത്ത മേയ്ക്കോവറിലും ഭാവത്തിലുമാണ് ശ്വേതാമേനോൻ എത്തുന്നത്.

നടിക്ക് പുറമെ വിഹാൻ, റിയാസ്ഖാൻ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല , ഗീതാ വിജയൻ , സുനിത ധൻരാജ്, രശ്മി ബോബൻ , പ്രിയങ്ക, കെ പി സുരേഷ്കുമാർ , ഗീതാ മാടായിപ്പാറ, മുരളി വായാട്ട് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഋഷി പ്രസാദ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. സംവിധായകൻ തന്നെയാണ് സിനിമയുടെ രചനയും. ജെ.കെ നായരാണ് സിനിമ നിർമ്മിക്കുന്നത്. സി പി കൃഷ്ണദാസാണ് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ . ഉത്പൽ വി നായനാരാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംവിധായകൻ ഋഷി പ്രസാദാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സംഗീതം - സോമസുന്ദരം,- കെ എസ് ചിത്ര, സുജാത മോഹൻ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങൾ ആലപിക്കുന്നത്. ആക്ഷൻ -അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ - അരവിന്ദൻ കണ്ണൂർ, പി ആർ ഓ -അജയ് തുണ്ടത്തിൽ. തമിഴിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്റെ നിർണ്ണായകഘട്ടത്തിൽ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങൾ അതിഥി വേഷത്തിലെത്തുന്നു.

1991 ൽ പുറത്ത് ഇറങ്ങിയ 'അനശ്വരം എന്ന ചിത്രത്തിലൂടെയാണ് ശ്വേത സിനിമയിൽ എത്തുന്നത്. മമ്മൂട്ടിയായിരുന്നു നായകൻ. ജോമോൻ ആയിരുന്നു സംവിധായകൻ. ഈ സിനിമയ്ക്ക് ശേഷം നടി മോഡലിങ്ങിൽ സജീവമാവുകായയിരുന്നു. കാമസൂത്ര ഗർഭനിരോധന ഉറകളുടെ പരസ്യത്തിൽ അല്പവസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ടതോടെയാണ് ശ്വേത പരസ്യരംഗത്ത് പ്രശസ്തയാവുന്നത്. ഹിന്ദിയിലും നടി സജീവമായിരുന്നു.തമിഴ്, തെലുങ്ത്, കന്നഡ സിനിമ ലോകത്തും ശ്വേത ചുവട് ഉറപ്പിച്ചിരുന്നു. മലയാളത്തിലായിരുന്നു നടി അധികവും അഭിനയിച്ചത്. ബ്ലാക്ക് കോഫിയാണ് ഏറ്റവു ഒടുവിൽ പുറത്ത് ഇറങ്ങിയ നടിയുടെ ചിത്രം. മിനിസ്ക്രീനിലും സജീവമാണ് നടി. സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്ന അരം + അരം കിന്നരം ഷോയുടെ അവതാരകയാണ്.

Read more about: shweta menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X