twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രതിനിർവേദത്തിന്റെ റീമേക്കിൽ അഭിനയിക്കുമ്പോൾ ഒറിജിനൽ കണ്ടിരുന്നില്ലെന്ന് ശ്വേത മേനോൻ

    |

    പത്മരാജന്റെ സംവിധാന മികവിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു രതിനിർവേദം. ആ കാലഘട്ടത്തിൽ യുവ സിനിമാ പ്രേഷകരുടെ മനസിൽ ഓളം സൃഷ്ടിച്ച മനോഹര ചിത്രമായിരുന്നു ഇത്. ഈ ചിത്രത്തിൽ വളരെ സുപ്രധാന കഥാപാത്രമായ രതിയായി അഭിനയിച്ചത് ജയഭാരതിയായിരുന്നു. അതിന് ശേഷം പിന്നീട് രതിനിർവേദത്തിന്റെ റീമേക്ക് പുറത്തിറങ്ങി.

    actress Shwetha Menon, film Rathinirvedam, Shwetha Menon, Shwetha Menon photos, നടി ശ്വേതാ മേനോൻ, ശ്വേതാ മേനോൻ രതിനിർവേദം, രതിനിർവേദം സിനിമ, ശ്വേത മേനോൻ വാർത്തകൾ

    റീമേക്ക് ചിത്രത്തിൽ രതി എന്ന കഥാപാത്രമായി അഭിനയിച്ചത് ശ്വേത മേനോനായിരുന്നു. അതുപോലെ ഈ ചിത്രം സംവിധാനം ചെയ്തത് ടി.കെ രാജീവ് കുമാർ ആയിരുന്നു. 1978 ലാണ് രതിനിർവേദം സിനിമ പുറത്തിറങ്ങിയത്. കൗമാരക്കാര്‍ക്കിടയില്‍ രതിനിര്‍വേദം വലിയ ചലനം സൃഷ്ടിച്ചു. 2011ലാണ് ശ്വേതാ മേനോന്റെ രതിനിർവേദം റിലീസായത്. എന്നാൽ രതിനിര്‍വേദത്തിന്റെ ആദ്യ ഭാഗം കാണാതെയാണ് ശ്വേത മേനോന്‍ റീമേക്കില്‍ അഭിനയിച്ചതെന്നത് ഏറെ ആശ്ചര്യം ജനിപ്പിക്കുന്നുണ്ട്. ശ്വേത മേനോന്‍ തന്നെയാണ് ഒരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്.

    Also read: ഗൗതം മേനോൻ ചിത്രത്തിലെ വില്ലൻ വേഷം, 'ആ വിളി വന്ന' കഥ പറഞ്ഞ് സിദ്ദിഖ്

    'ജയഭാരതിയുടെ രതിനിര്‍വേദം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഇപ്പോള്‍ കാണുകയുമില്ല. ഞാന്‍ അതിന്റെ റീമേക്ക് ചെയ്യാന്‍ പോകുകയാണ്. അതൊരു ക്ലാസിക് സിനിമയാണെന്ന് എനിക്കറിയാം. എങ്കിലും ഞാന്‍ ഇപ്പോള്‍ കാണാന്‍ ഉദ്ദേശിക്കുന്നില്ല. കാരണം, ജയഭാരതിയുടെ സ്വാധീനം എന്റെ കഥാപാത്രത്തില്‍ വരരുത് എന്ന് താല്‍പര്യമുണ്ട്. യഥാര്‍ഥ രതിനിര്‍വേദത്തിന്റെ തനി പകര്‍പ്പ് ആകരുതെന്ന് എനിക്ക് താല്‍പര്യമുണ്ട്. റീമേക്ക് രതിനിര്‍വേദം എന്റെ തന്നെയായിരിക്കണം. അതുകൊണ്ടാണ് പഴയത് ഇപ്പോള്‍ കാണാത്തത്...' ശ്വേത മേനോന്‍ പറഞ്ഞു.

    പത്മരാജന്റെ തന്നെ രതിനിർവേദം എന്ന നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ചിത്രം. ജയഭാരതി, കൃഷ്ണചന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നെല്ലിയാമ്പതിയിലായിരുന്നു പ്രധാനമായും സിനിമയുടെ ലൊക്കേഷൻ. രതിനിർവേദം എന്ന സിനിമ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ നാഴികക്കല്ലാണ്. ജയഭാരതി ഈ ചിത്രത്തിൽ കൈകാര്യം ചെയ്ത പ്രമേയവും രീതിയും ഒരുപാട് ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്.

    Also read: 'ആ യാത്രയിൽ അദ്ദേഹത്തിൽ കണ്ടത് ഒരു കുഞ്ഞിന്റെ ഉത്സാഹം', കുറിപ്പുമായി ഋതംഭര സ്പിരിച്വല്‍ കമ്മ്യൂണ്‍

    അല്പ വസ്ത്രം മാത്രമുടുത്ത് തൻ്റെ മേനിയഴക് കാണിക്കുന്ന രംഗങ്ങളിലെ ജയഭാരതി അഭിനയിച്ചുവെന്നതാണ് കൂടുതൽ വിമർശനങ്ങൾക്ക് കാരണമാക്കിയത്. മലയാള സിനിമ നീലച്ചിത്രമായി അധപതിക്കുന്നു എന്ന് വരെ വിമർശനമുണ്ടായി. എന്നാൽ രതിനിർവ്വേദം കേരളത്തിലെ ഒരു ബോക്സ് ഓഫീസ് ഹിറ്റായിരുന്നു. തന്റേതായ നിലപാടുകള്‍ കൊണ്ടും ശക്തമായ സ്വഭാവം കൊണ്ടും ശ്വേത മേനോന്‍ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തയായിരുന്നുവെന്നും അഥുകൊണ്ട് തന്നെയാണ് അവർ രതിനിർവേദം, കളിമണ്ണ് പോലുള്ള സിനിമകൾ വിമർശനങ്ങളെയും അധിക്ഷേപങ്ങളെയും മറികടന്ന് പൂർത്തിയാക്കിയത്.

    actress Shwetha Menon, film Rathinirvedam, Shwetha Menon, Shwetha Menon photos, നടി ശ്വേതാ മേനോൻ, ശ്വേതാ മേനോൻ രതിനിർവേദം, രതിനിർവേദം സിനിമ, ശ്വേത മേനോൻ വാർത്തകൾ

    ഒന്നാം ഭാ​ഗത്തിൽ നിന്നും വളവരെ വ്യത്യസ്ഥമാണ് ചിത്രത്തിന്റെ മേക്കിങ് കൊണ്ട് രതിനിർവേദം റീമേക്ക്. റീമേക്കിലെ കഥാപാത്രത്തിന് ശ്വേതയുടേതായ കയ്യൊപ്പുണ്ടായിരുന്നു. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തിനും തയ്യാറായിട്ടുള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളും ശ്വേതയാണ്. ബിഗ് ബോസ് മലയാളം ഒന്നാം സീസണിലും നടി പങ്കെടുത്തിരുന്നു. വളരെ കുറച്ച് ദിവസത്തിനുള്ളില്‍ മത്സരത്തില്‍ നിന്നും പുറത്ത് വന്നെങ്കിലും അവിടെ നിന്നത് സത്യസന്ധമായിട്ടാണെന്ന് നടി പലപ്പോഴും പറഞ്ഞിട്ടുണ്ട്.

    Also read: ഇതുവരെ കണ്ട ചാക്കോച്ചനായിരിക്കില്ല 'ഒറ്റി'ലെ ചാക്കോച്ചൻ, കുറിപ്പുമായി കോസ്റ്റ്യൂം ഡിസൈനർ

    അഭിനേത്രി മാത്രമല്ല മോഡലും ടി.വി അവതാരകയുമാണ് ശ്വേത‌. 1994ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. 2011ലെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ശ്വേത മേനോനാണ് ലഭിച്ചത്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് ഇന്ന് ശ്വേത മേനോന്‍. വളരെ കരുത്തുറ്റ കഥാപാത്രങ്ങള്‍ നടിയുടെ സിനിമാ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ശ്വേതയുടെ അരങ്ങേറ്റം മമ്മൂട്ടി ചിത്രത്തിലൂടെയാണ്.

    1991ല്‍ പുറത്തിറങ്ങിയ അനശ്വരം ആണ് ശ്വേതയുടെ ആദ്യ സിനിമ. മമ്മൂട്ടിക്കൊപ്പം ആടിയും പാടിയും പ്രണയിച്ച് തകര്‍ക്കുകയായിരുന്നു ശ്വേത. ചിത്രത്തിലെ ​ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റുകളാണ്. മമ്മൂട്ടിയുടെ നായികയായി അരങ്ങേറുമ്പോൾ വെറും പതിനേഴ് വയസ് മാത്രമായിരുന്നു ശ്വേതയുടെ പ്രായം. ടി.എ റസാഖ് തിരക്കഥ രചിച്ച്‌ ജോമോന്‍ സംവിധാനം ചെയ്ത ചിത്രമാണ് അനശ്വരം. മമ്മൂട്ടി, ശ്വേത മേനോന്‍, ഇന്നസെന്റ്, കുതിരവട്ടം പപ്പു എന്നിവരാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇളയരാജയുടേതായിരുന്നു സം​ഗീതം.

    Recommended Video

    ചേട്ടനൊപ്പം മണാലിയില്‍ ഡാന്‍സ് കളിച്ച് വിസ്മയ മോഹന്‍ലാല്‍ | FilmiBeat Malayalam

    Also read: സൈമ അവാർഡ്സിൽ താരമായി നില, കൊഞ്ചിച്ച് തെന്നിന്ത്യൻ താരസുന്ദരികൾ

    Read more about: shwetha menon films malayalam
    English summary
    actress Shwetha Menon says she did not see the original while acting in the remake of film Rathinirvedam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X