twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിതാരയും തിരിച്ചെത്തുന്നു

    By Nirmal Balakrishnan
    |

    ഒരുകാലത്ത് മലയാളത്തില്‍ നായികമാരായി തിളങ്ങിയവരെല്ലാം ഇപ്പോള്‍ അമ്മ വേഷത്തിലൂടെ തിരിച്ചുവരികയാണ്. വടക്കന്‍ സെല്‍ഫിയിലൂടെ ശ്രീലക്ഷ്മി ശക്തമായ തിരിച്ചുവരവുനടത്തിയതുപോലെ ആദ്യകാല നായികയായിരുന്ന സിതാരയും അമ്മവേഷത്തിലൂടെ വീണ്ടുമെത്തുകയാണ്. സിബിമലയില്‍ സംവിധാനം ചെയ്യുന്ന സൈഗാള്‍ പാടുകയാണ് എന്ന ചിത്രത്തിലൂടെയാണു തിരിച്ചുവരവ്.

    സിബിയും ടി.എ. റസാഖും വീണ്ടും ഒന്നിക്കുന്ന സൈഗാള്‍ പാടുകയാണ് പേരുപോലെ തന്നെ സംഗീതപ്രാധാന്യമുള്ള ചിത്രമാണ്. ഷൈന്‍ ടോം ചാക്കോയാണു നായകന്‍. മീരാ നമ്പീശന്‍ നായികയും. കോഴിക്കോടിന്റെ നന്മയും സംഗീതവുമെല്ലാം ചേരുന്നൊരു ചിത്രമാണിത്. ഷൈന്റെ അമ്മ വേഷത്തിലാണ് സിതാര അഭിനയിക്കുന്നത്. കോഴിക്കോട്ടെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന സൈഗാള്‍ യൂസുഫിന്റെ ഭാര്യയായ സുജാത തമ്പുരാട്ടി. ഇവരുടെ മകന്‍ ചന്ദ്രബാബു കോഴിക്കോട്ടെ ഓട്ടോ ഡ്രൈവറാണ്.പിതാവിന്റെ സംഗീത പാതയില്‍ സഞ്ചരിക്കുന്ന ചന്ദ്രബാബുവിന്റെയും അമ്മയുടെയും കഥയാണിത്.

    sithara

    ഒരുകാലത്ത് ജയറാം, സുരേഷ്‌ഗോപി എന്നിവരുടെയൊക്കെ നായികയായി തിളങ്ങിയ നടിയായിരുന്നു സിതാര. അമ്മ വേഷത്തിലൂടെ രണ്ടാം വരവില്‍ തിരക്കുള്ള നടിയാകാന്‍ തന്നെയാണു സിതാരയുടെ തീരുമാനം. സിബിമലയിലിന്റെ കുടുംബചിത്രത്തിലൂടെയാകുമ്പോള്‍ വീണ്ടും മലയാളികളുടെ ഇഷ്ട താരമാകാമെന്നാണു സിതാരയുടെ കണക്കുകൂട്ടല്‍. സിബിയും ടി.എ. റസാഖും ചേര്‍ന്നപ്പോഴെല്ലാം മലയാളത്തില്‍ നല്ല ചിത്രങ്ങള്‍ ധാരാളുണ്ടായിട്ടുണ്. അക്കൂട്ടത്തിലൊന്നാകും സൈഗാള്‍പാടുകയാണ് എന്നതും.

    English summary
    actress Sithara also coming back
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X