കിം കിം ഡാന്‍സ് ചലഞ്ച് ഏറ്റെടുത്ത് 'ചക്കപ്പഴം' നാത്തൂന്മാര്‍, ഒപ്പം കൂടി സ്‌നേഹയും, വൈറല്‍ വീഡിയോ
മഞ്ജു വാര്യരുടെതായി വന്ന കിം കിം ഡാന്‍സ് ചാലഞ്ച് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു പാടിയ പാട്ടായിരുന്നു ആരാധകര്‍ ഏറ്റെടുത്തത്. ഗാനത്തിന് പിന്നാലെ പാട്ടിനൊപ്പം ചുവടുവെച്ച് മഞ്ജു ആരാധകരെയും സഹതാരങ്ങളെയുമെല്ലാം ചലഞ്ച് ചെയ്യുകയായിരുന്നു. പിന്നാലെ നിരവധി പേരാണ് കിം കിം ഡാന്‍സ് ചലഞ്ച് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. അതേസമയം മഞ്ജു വാര്യരുടെ ചലഞ്ച് ഏറ്റെടുത്ത് ചക്കപ്പഴം നാത്തൂന്മാരും എത്തിയിരുന്നു.

ചക്കപ്പഴം താരങ്ങളായ അശ്വതി ശ്രീകാന്ത്, ശ്രുതി രജിനികാന്ത്, ശ്രീകുമാറിന്റെ ഭാര്യ സ്‌നേഹ ശ്രീകുമാര്‍ തുടങ്ങിയവരാണ് ഡാന്‍സ് ചലഞ്ച് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. സ്‌നേഹ ശ്രീകുമാറാണ് ഡാന്‍സ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. പിന്നാലെ താരങ്ങളെ പ്രശംസിച്ച് ആരാധകരും ഇന്‍സ്റ്റഗ്രാമില്‍ എത്തി. ചക്കപ്പഴം ലൊക്കേഷനില്‍ നിന്നുളള ഡാന്‍സ് വീഡിയോ ആണ് നടി പങ്കുവെച്ചത്
അതേസമയം മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. ഒരിടവേളയ്ക്ക് ശേഷം സന്തോഷ് ശിവന്‍ മലയാളത്തില്‍ സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. മഞ്ജു വാര്യര്‍ക്കൊപ്പം കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ജാക്ക് ആന്‍ഡ് ജില്ലില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ആരാധകരെയും സഹതാരങ്ങളെയും പാട്ടിനൊപ്പം ഡാന്‍സ് ചെയ്യാന്‍ ചലഞ്ച് ചെയ്തുകൊണ്ടാണ് അടുത്തിടെ മഞ്ജു വാര്യര്‍ എത്തിയത്. കൂട്ടത്തില്‍ അടുത്ത സുഹൃത്തുക്കളായ ഭാവനയെയും ഗീതുമോഹന്‍ദാസിനെയും നടി വെല്ലുവിളിച്ചു. ജാക്ക് ആന്‍ഡ് ജില്‍ പാട്ടിന് അനുസരിച്ച് ചുവടുവെച്ച് വീഡിയോ ഷെയര്‍ ചെയ്യൂ. അല്‍പ്പം ഫണ്‍ ആസ്വദിക്കൂ എന്നാണ് വീഡിയോക്കൊപ്പം നടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ബികെ ഹരിനാരായണന്റെ വരികള്‍ക്ക് രാം സുരേന്ദ്രനാണ് ഈ പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത്. നെടുമുടി വേണു, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സംവിധാനത്തിനൊപ്പം സന്തോഷ് ശിവന്‍ തന്നെയാണ് ജാക്ക് ആന്‍ഡ് ജില്ലിന്റെ രചനയും ഛായാഗ്രഹണവും നിര്‍വ്വഹിച്ചത്. അനന്തഭദ്രം, ഉറുമി തുടങ്ങിയവയാണ് സന്തോഷ് ശിവന്റെതായി മുന്‍പ് ഇറങ്ങിയ ശ്രദ്ധേയ മലയാള ചിത്രങ്ങള്‍.


Click it and Unblock the Notifications