ഈ അടുപ്പം കുടുംബം കലക്കികൾക്ക് നശിപ്പിക്കാൻ പറ്റുന്നതല്ല! ഒടുവിൽ സത്യമല്ലേ ജയിക്കുകയുള്ളു; സ്‌നേഹ ശ്രീകുമാർ

മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയ താരങ്ങളാണ് എസ് പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും. ഇരുവരും ഒരുമിച്ചഭിനയിക്കുമ്പോഴാണ് ഇഷ്ടത്തിലാവുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. ഇപ്പോള്‍ മകന്റെ കൂടെ സന്തുഷ്ടരായി ജീവിക്കുകയാണ്. ഇതിനിടയില്‍ ശ്രീകുമാറിനെതിരെ ചില പരാതികളും ഉയര്‍ന്ന് വന്നിരുന്നു.

ശ്രീകുമാറിനും നടന്‍ ബിജു സോപാനത്തിനുമെതിരെ ലൈംഗികാതിക്രമത്തിന് പ്രമുഖ നടി കേസ് കൊടുത്തിരുന്നു. ഈ വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. എന്നാല്‍ ആ നടി ആരാണെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ബിജുവും ശ്രീകുമാറും ഒരുമിച്ചഭിനയിക്കുന്ന ഉപ്പും മുളകിലുമാണ് ഈ പ്രശ്‌നം നടന്നതെന്നാണ് ചിലരുടെ കണ്ടുപിടുത്തം.

sneha-sreekumar

ഇതോടെ ഉപ്പും മുളകിലെയും കൊച്ച് കുഞ്ഞുങ്ങള്‍ മുതലുള്ള അഭിനേത്രികളുടെ പേരുകള്‍ ചേര്‍ത്തും കഥകള്‍ വന്നു. പല നടിമാരും അത് തങ്ങളല്ലെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. ഈ വിഷയം ഇപ്പോഴും സോഷ്യല്‍ മീഡിയയയില്‍ കറങ്ങി നടക്കുകയാണ്. അതിനിടയിലാണ് ശ്രീകുമാറിന്റെ ഭാര്യയും ടെലിവിഷന്‍ താരവുമായ സ്‌നേഹ ശ്രീകുമാറും രംഗത്ത് വന്നത്.

കുടുംബസമേതം നില്‍ക്കുന്നൊരു ഫോട്ടോയാണ് സ്‌നേഹ ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ ശ്രീകുമാറും മകനുമൊക്കെ ഉണ്ടെങ്കിലും ഉപ്പുംമുളകും താരമായ ശിവാനി മേനോനാണ് ശ്രദ്ധിക്കപ്പെടുന്നത്. ഏതോ പരിപാടിയില്‍ വെച്ച് കണ്ടുമുട്ടിയപ്പോള്‍ ശിവാനിയും മാതാപിതാക്കളുമൊക്കെ ചേര്‍ന്ന് എടുത്ത സെല്‍ഫിയാണ് സ്‌നേഹ പങ്കുവെച്ചത്. മാത്രമല്ല ഇതിന് നല്‍കിയ ക്യാപ്ഷനിലൂടെ നടി ചില കാര്യങ്ങള്‍ കൂടി സൂചിപ്പിച്ചിരിക്കുകയാണ്.

'കുഞ്ഞിലേ മുതല്‍ കൂട്ടുമാമ എന്ന് വിളിച്ചു കൂടെ കൂടിയത് ആണ്. അന്നത്തെ സ്‌നേഹവും നിഷ്‌കളങ്കതയും ഇന്നും ആ വര്‍ത്തമാനത്തിലുണ്ട്. കുടുംബങ്ങള്‍ തമ്മിലുള്ള അടുപ്പം അങ്ങനെ ഒരു കുടുംബം കലക്കികള്‍ക്കും നശിപ്പിക്കാന്‍ പറ്റുന്നത് അല്ല. എന്നായാലും സത്യമല്ലേ ജയിക്കു. ഈ ഫോട്ടോ ചില കമന്റുകള്‍ക്കുള്ള എന്റെ മറുപടിയാണ്..' എന്നുമാണ് സ്‌നേഹ എഴുതിയിരിക്കുന്നത്.

sneha-sreekumar

ഇത് ആരെ കുറിച്ചോ നടി മനഃപൂര്‍വ്വം പറയാന്‍ ശ്രമിച്ചതാണെന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. മാത്രമല്ല താരങ്ങളോടുള്ള ചില നിര്‍ദ്ദേശങ്ങളും ചിലര്‍ മുന്നോട്ട് വെക്കുന്നുണ്ട്... 'അവര്‍ തമ്മില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ പറഞ്ഞു തീര്‍ത്തൂടെ, വെറുതെ എന്തിനാണ് 9 കൊല്ലമായി ഒരു കുടുംബം പോലെ കഴിയുന്ന അവരെ പിരിക്കാന്‍ നോക്കുന്നത്. അവര്‍ എല്ലാവരും ഉണ്ടാകുമ്പോഴാണ് രസം...' എന്നായിരുന്നു ഉപ്പും മുളകിന്റെയും പ്രേക്ഷകനായ ഒരാളുടെ കമന്റ്.

എന്നാല്‍ 'ഇതൊക്കെ കേസ് കൊടുത്ത് നാണം കെടുത്തിയപ്പോള്‍ ഓര്‍ത്തില്ലല്ലോ? ആ പ്രശ്‌നത്തിലൊന്നും ഇല്ലാത്ത ഇങ്ങേര്‍ക്കെതിരെയും കേസ് കൊടുത്തതില്‍ ആകെ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. അത് ഇയാളെ നാറ്റിക്കുക എന്നതാണ്. അങ്ങനെ ഉള്ളവരുടെ അടുത്ത് എന്തിനാണ് കോംപ്രൈമൈസിന് പോകണമെന്നാണ്' കമന്റിന് മറുപടിയായി മറ്റൊരാള്‍ പറയുന്നത്.

ഇതിനൊപ്പം ബാലുച്ചേട്ടനും കൂട്ടുമാമനും ഉപ്പും മുകളിലേക്ക് തിരികെ വരണമെന്ന ആവശ്യവുമായിട്ടാണ് പ്രേക്ഷകര്‍ എത്തിയിരിക്കുന്നത്. അനാവശ്യ പ്രശ്‌നമുണ്ടാക്കിയ ആളിപ്പോള്‍ അതില്‍ ഇല്ലല്ലോ. നിങ്ങള്‍ വന്നാല്‍ പൊളിക്കും. കുട്ടുമാമനായി ശ്രീകുമാര്‍ വരണം എന്നിങ്ങനെയാണ് സ്‌നേഹയുടെ പോസ്റ്റിന് താഴെ നിരവധി അഭിപ്രായങ്ങളാണ് വരുന്നത്.

More from Filmibeat

Read more about: sneha sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X