For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  15 ലക്ഷം ഫോളോവേഴ്സിനോട് ബൈ പറഞ്ഞ് സൗഭാഗ്യ വെങ്കിടേഷ്! മികച്ച തീരുമാനമെന്ന് ആരാധകര്‍

  |

  ടിക് ടോകിലൂടെ താരമായി മാറിയവര്‍ നിരവധിയാണ്. പാട്ടും ഡാന്‍സും ഹാസ്യരംഗങ്ങളുമൊക്കെയായി ടിക് ടോക്കിലൂടെ വിസ്മയിപ്പിച്ചവര്‍ ഏറെയാണ്. താരങ്ങളില്‍ പലരും ടിക് ടോക്ക് വീഡിയോകളുമായി എത്താറുമുണ്ട്. ഫുക്രുവിനേയും സൗഭാഗ്യ വെങ്കിടേഷിനെയുമൊക്കെ ഓര്‍ക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നതും രസകരമായ ടിക് ടോക്ക് വീഡിയോകളാണ്.

  അഭിനേത്രിയും നര്‍ത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് തന്റെ ടിക് ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്തുവെന്നറിയിച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരപുത്രി ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ഇതിനകം തന്നെ താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  പൃഥ്വിരാജിന്‍റെ ആ സ്വഭാവം ഏറെയിഷ്ടമാണെന്ന് മീര ജാസ്മിന്‍! ആ പ്രകൃതം അങ്ങനെയെന്ന് സുപ്രിയയും!

  ഇച്ചായൻ ആള് പോളിയാണ് ട്ടോ,പെങ്ങളില്ലേ | FilmiBeat Malayalam

  ടിക് ടോക്, ഷെയര്‍ ചാറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, എക്‌സെന്‍ഡര്‍, വൈറസ് ക്ലീനര്‍ തുടങ്ങി 50 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ടിക് ടോക് നിരോധിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായാണ് സൗഭാഗ്യ തന്റെ തീരുമാനം വ്യക്തമാക്കിയത്. ഡിലീറ്റ് ചെയ്യുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുമായാണ് താരപുത്രി എത്തിയത്. 15 ലക്ഷം പേരായിരുന്നു ടിക് ടോകില്‍ താരത്തെ ഫോളോ ചെയ്തിരുന്നത്.

  Sowbhagya Venkitesh

  അമ്മയ്ക്കും ഭര്‍ത്താവിനും മുത്തശ്ശിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള ടിക് ടോക് വീഡിയോകളുമായാണ് സൗഭാഗ്യ എത്താറുള്ളത്. സൗഭാഗ്യയ്‌ക്കൊപ്പം ചേര്‍ന്നതിന് ശേഷമാണ് താനും അഭിനയിക്കാന്‍ പഠിച്ചതെന്നും പിടിച്ച് നില്‍ക്കാന്‍ വലിയ പാടാണെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു. രസകരമായ വീഡിയോകള്‍ പങ്കുവെച്ചായിരുന്നു ഇവരെത്താറുള്ളത്. നിമിഷനേരം കൊണ്ട് തന്നെ വീഡിയോ വൈറലായി മാറാറുമുണ്ടായിരുന്നു.

  മിനിസ്ക്രീനിലെ മമ്മൂട്ടിയൊക്കെ ഇപ്പോള്‍ ഇങ്ങനെയാണ്! സാജന്‍ സൂര്യയെ ട്രോളി ജിഷിന്‍റെ കമന്‍റ്!

  ടിക് ടോകിനും 1.5 മില്യന്‍ ഫോളോവേഴ്‌സിനും ഗുഡ്‌ബൈ. ഈ നിരോധനം എന്നെ തകർത്തോ എന്നു ചോദിച്ചവരോട് ; ഇതൊരു ടിക്ടോക് ആപ്പ് മാത്രമാണ്, സൗഭാഗ്യ വെങ്കിടേഷ് അല്ല. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം എന്തും ഒരു മാധ്യമവും പ്ലാറ്റ്ഫോമും ആകാമെന്നായിരുന്നു താരപുത്രി കുറിച്ചത്. മികച്ച തീരുമാനമാണ് ഇതെന്നായിരുന്നു ആരാധകരുടെ കമന്‍റുകള്‍.

  മാളവിക ജയറാമിന്‍റെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു! പ്ലാന്‍ പൊളിഞ്ഞതിനെക്കുറിച്ച് താരപുത്രി!

  ഇത്രയുമധികം ഫോളോവേഴ്സിനെ മിസ്സ് ചെയ്യുന്നതിനെക്കുറിച്ചായിരുന്നു ഒരാളുടെ സങ്കടം. ഇതിന് പകരമായി മറ്റേതെങ്കിലും പ്ലാറ്റ് ഫോം വരുമെന്നും അത് ഉപയോഗിക്കൂയെന്നുമായിരുന്നു മറ്റൊരാള്‍ പറഞ്ഞത്. താരങ്ങളെല്ലാം ടിക് ടോക് നിരോധനത്തില്‍ പ്രതികരണം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

  Read more about: sowbhagya venkitesh
  English summary
  Sowbhagya Venkitesh deleted her Tiktok Account, Instagram post went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X