ഭാര്യയുള്ളപ്പോള്‍ പോലും അദ്ദേഹം എന്നെ ലൈംഗികമായി ഉപയോഗിച്ചു! എന്നിലൊരു കുഞ്ഞ് വേണമെന്ന് പറഞ്ഞു; നടി സൗമ്യ

സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ പീഡനം നേരിടേണ്ടി വന്നുവെന്ന് വെളിപ്പെടുത്തി നിരവധി നടിമാരാണ് രംഗത്ത് വന്നത്. എന്നാല്‍ ഞെട്ടിക്കുന്ന തുറന്ന് പറച്ചിലുമായി വാര്‍ത്തകളില്‍ നിറയുകയാണ് ഇപ്പോള്‍ ഡോക്ടറും മുന്‍പ് സിനിമ നടിയുമായിരുന്ന സൗമ്യ. നീലകുറുക്കന്‍, അദ്വൈതം, പൂച്ചയ്ക്ക് ആര് മണിക്കെട്ടും... എ്‌നനിങ്ങനെ പലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടിയാണ് സൗമ്യ എന്ന ഡോ. സുജാത.

പതിനെട്ട് വയസുള്ളപ്പോള്‍ ആദ്യമായി അഭിനയിക്കാന്‍ പോയതിനെ കുറിച്ചാണ് പുതിയൊരു അഭിമുഖത്തിലൂടെ നടി പറഞ്ഞത്. പ്രമുഖ സംവിധായകന്‍ തന്നെ മാനസികമായിട്ടും ശാരീരികമായിട്ടും ഉപദ്രവിച്ചു. മാത്രമല്ല അയാള്‍ തന്നെ ലൈംഗിക അടിമയാക്കിയെന്നും സൗമ്യ പറയുന്നു.

Sowmya

'അന്ന് തനിക്ക് 18 വയസ്സായിരുന്നു പ്രായം. കോളേജില്‍ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോഴാണ് സിനിമയിലേക്ക് ഓഫര്‍ വരുന്നത്. നടി രേവതിയും എന്റെ കോളനിയിലാണ് താമസിച്ചിരുന്നത്. അവരെപ്പോലെ നല്ലൊരു നടി ആവണം എന്ന് ഞാനും ആഗ്രഹിച്ചു. ആദ്യമായി ഒരു സിനിമയുടെ സ്‌ക്രീന്‍ ടെസ്റ്റിന് പോയത് തമിഴിലാണ്. അറിയപ്പെടുന്ന താര ദമ്പതിമാരുടെ സിനിമയായിരുന്നു അത്.

അയാളുടെ അടുത്ത് ഞാന്‍ ഒട്ടും കംഫര്‍ട്ട് ആയിരുന്നില്ല. അതെന്റെ ശരീരത്തിന്റെ പ്രതികരണമായിരുന്നു എന്ന് 30 വര്‍ഷം കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കുന്നത്. കടുത്ത പനിയുമായാണ് ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയത്. അവിടെ നടന്നതൊന്നും ഞാന്‍ ആരോടും പറഞ്ഞില്ല. ഇനി സിനിമയില്‍ അഭിനയിക്കാന്‍ പോകില്ലെന്നും തീരുമാനിച്ചു.

പക്ഷേ അയാളുടെ ഭാര്യ അച്ഛനെ വിളിച്ച് ഏഴുലക്ഷം രൂപ തരാമെന്നും ഞാന്‍ പോയില്ലെങ്കില്‍ ഒരുപാട് തുക നഷ്ടമാകുമെന്നും പറഞ്ഞു. അങ്ങനെ അച്ഛന്റെ നിര്‍ബന്ധത്തില്‍ ഞാന്‍ ആ സിനിമ ചെയ്യാന്‍ തീരുമാനിച്ചു. സിനിമയില്‍ പശ്ചാത്തലം ഇല്ലാത്തതിനാല്‍ അവരുടെ വീട്ടില്‍ പോയിട്ടാണ് നൃത്തവും മറ്റും ഞാന്‍ അപേക്ഷിച്ചിരുന്നത്.

Sowmya

ആ സമയത്ത് ഒന്നും അദ്ദേഹം എന്നോട് മിണ്ടാന്‍ വന്നിരുന്നില്ല. ഭാര്യയാണ് സംവിധാനം ചെയ്യുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും അത് പേപ്പറില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സിനിമ സെറ്റിനെ നിയന്ത്രിച്ചിരുന്നത് അദ്ദേഹമാണ്. ആദ്യ ദിവസങ്ങളില്‍ അയാള്‍ എന്നെ മനപ്പൂര്‍വ്വം ഒഴിവാക്കി, എന്റെ നേരെ നോക്കുക പോലുമില്ലായിരുന്നു. അതെന്നെ അസ്വസ്ഥയാക്കി.

പിന്നീട് അയാള്‍ പറയുന്നതുപോലെ അനുസരിക്കാന്‍ തുടങ്ങിയതോടെ അയാള്‍ എന്നോട് അല്പം കൂടി മയപ്പെട്ടു. ദേഷ്യം മാറുകയും സൗഹൃദത്തില്‍ ആവുകയും ചെയ്തു. എനിക്കെന്റെ വീട്ടില്‍ കിട്ടാത്ത സ്‌നേഹവും സ്വാതന്ത്ര്യവും അവരുടെ വീട്ടില്‍ നിന്ന് കിട്ടി തുടങ്ങി. അവരുടെ മകളെ പോലെയാണ് ഞാനെന്നും പറഞ്ഞു. പതിയെ അവരെന്നെ നിയന്ത്രണത്തില്‍ ആക്കുകയായിരുന്നു. 18 വയസ്സിന്റെ ശരീരമുണ്ടെങ്കിലും 12 വയസ്സുകാരിയുടെ മനസ്സായിരുന്നു അന്നെനിക്ക്.

ഒരു ദിവസം ആ സിനിമയുടെ ഷെഡ്യൂള്‍ അവരുടെ വീട്ടില്‍ വച്ച് ചിത്രീകരിച്ചു. അവര്‍ക്കൊരു മകള്‍ ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും അയാളുടെ സ്വന്തം മകളായിരുന്നില്ല. ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള മകളാണ്. ഈ കുട്ടി പിതാവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് വീട് വിട്ട് പോവുകയായിരുന്നു. എന്തായാലും ഞാന്‍ അവരുടെ മകളായി മാറി.

ഒരിക്കല്‍ ഭാര്യ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹം എന്നെ ചുംബിച്ചു. എന്നെ ഇഷ്ടമാണെന്നും പറഞ്ഞു. ഇതേക്കുറിച്ച് എനിക്ക് ആരോടും പറയാന്‍ സാധിക്കുമായിരുന്നില്ല. ഗേള്‍സ് സ്‌കൂളില്‍ പഠിച്ച വന്നതിനാല്‍ ഒരു ആണ്‍കുട്ടിയെ തൊടുകയോ അവരുമായി പ്രണയമോ എനിക്ക് ഉണ്ടായിരുന്നില്ല. സിനിമയിലൂടെയാണ് പലതും മനസ്സിലാക്കിയത്. ഒരാള്‍ ഇഷ്ടമാണെന്ന് പറഞ്ഞാല്‍ സിനിമയിലെ പോലെ അവരെ തിരിച്ചും സ്‌നേഹിക്കണം എന്നതായിരുന്നു എന്റെ ധാരണ. എന്റെ തലമുറയോട് സിനിമ ചെയ്ത ഏറ്റവും വലിയ തെറ്റ് ഇതാണ്.

അയാള്‍ക്ക് അന്ന് 40 വയസ്സുണ്ട്. അച്ഛനെപ്പോലെയും അധ്യാപകനെ പോലെയുമൊക്കെ കണ്ടിരുന്ന ആള്‍ എന്നെ ചുംബിച്ചെങ്കിലും ഞാന്‍ പ്രതികരിച്ചില്ല. ഓരോ ദിവസം കഴിയുംതോറും ഉപദ്രവം കൂടി വന്നു. അയാളുടെ ഭാര്യ മുകളിലെ നിലയില്‍ ഉള്ളപ്പോള്‍ പോലും എന്നെ ഉപദ്രവിച്ചു. പതിയെ പതിയെ എന്നെ ശരീരത്തെ അയാള്‍ കീഴ്‌പ്പെടുത്തി.

Sowmya

സിനിമയില്‍ വിവാഹ രംഗം ചിത്രീകരിക്കുന്ന ദിവസം താലികെട്ട് ചിത്രീകരിച്ചതിനു ശേഷം ആയിരിക്കും ഞാന്‍ നിന്നെ 'ടേക്ക്' ചെയ്യുന്നതെന്ന് അയാള്‍ പറഞ്ഞിരുന്നു. അത് ചിത്രീകരിച്ച ശേഷം അദ്ദേഹം ദേഷ്യത്തിലായി. തിരികെ വീട്ടിലെത്തിയപ്പോള്‍ ഭാര്യയുമില്ല. ഷൂട്ടിങ്ങിന് ധരിച്ച പട്ടുസാരിയോടെ അയാള്‍ എന്നെയും കട്ടിലില്‍ കിടത്തി.

ഞാന്‍ നോ പറഞ്ഞെങ്കിലും അയാള്‍. അവസാനം അത് ലൈംഗിക പീഡനം വരെ എത്തി. പിന്നീട് ഏറെ നാള്‍ ഞാന്‍ അയാളുടെ സെക്‌സ് സ്ലേവ് എന്ന പോലെയായിരുന്നു. അയാള്‍ക്ക് തോന്നിയപോലെ എല്ലാം എന്നെ ഉപയോഗിച്ചു. ഒരുനാള്‍ ഇരുമ്പ് കമ്പി കയറ്റുകയും തുടങ്ങി പലതരം ടോര്‍ച്ചിലൂടെ കടന്നുപോയതായി നടി പറയുന്നു.

ലൈംഗികമായി ഉപയോഗിക്കുമ്പോള്‍ എന്നോട് സ്‌നേഹം ഉണ്ടെന്നും എന്നില്‍ ഒരു കുഞ്ഞു വേണമെന്ന ആഗ്രഹമുണ്ടെന്നും പുള്ളി പറഞ്ഞിരുന്നു. ഏറെ നാളിനു ശേഷമാണ് ഇതൊരു റേപ്പ് ആണെന്നും ഞാന്‍ മുതലെടുക്കപ്പെടുകയാണെന്നും മനസ്സിലായതെന്നും' സൗമ്യ കൂട്ടിച്ചേര്‍ക്കുന്നു.

More from Filmibeat

Read more about: soumya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X