നടി ശ്രീജ രഹസ്യമായി വിവാഹിതയായി?
സഹോദരന്‍ സഹദേവന്‍, പകല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടി ശ്രീജ രഹസ്യമായി വിവാഹിതയായതായി റിപ്പോര്‍ട്ട്. ശരവണനും മീനാക്ഷിയും എന്ന ജനപ്രിയ സീരിയിലില്‍ ശ്രീജയുടെ നായകനാണ് ജീവിതത്തിലും വരനായത് എന്നാണ് കേള്‍ക്കുന്നത്.
തമിഴിലെ പ്രമുഖ ചാനലുകളാണ് ഇരുവരുടെയും വിവാഹ ഫോട്ടോകള്‍ നല്‍കി വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരിക്കുന്നത്. മലയാളത്തില്‍ നിന്ന് വിട്ടു നിന്ന് ശ്രീജ ഇപ്പോള്‍ തമിഴില്‍ ഒത്തിരി സീരിയുകളല്‍ അഭിനയിക്കുന്നുണ്ട്.

വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ശരവണനും മീനാക്ഷിയും എന്ന സീരിയല്‍ കണ്ട് ഇരുവരും യഥാര്‍ത്ഥ ജീവിത്തിലും ഭാര്യാ ഭര്‍ത്താക്കന്മാരാണെന്ന് തെറ്റിദ്ധരിച്ചവരുണ്ട്. എന്തായാലും ആ തെറ്റിദ്ധാരണ സത്യമായെന്നാണ് കേള്‍ക്കുന്നത്.
തിരുപ്പതിയില്‍ വച്ചായിരുന്നു വിവാഹം. രഹസ്യമായി നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തിരുവനന്തപുരം സ്വദേശിയാണ് ശ്രീജ. ഇനി ഈ ഫോട്ടോയും വാര്‍ത്തയും ഏതെങ്കിലും സീരിയലുമായി ബന്ധപ്പെട്ടതാണോ എന്ന കാര്യത്തിലും ആരാധകര്‍ക്ക് സംശയമുണ്ട്.


Click it and Unblock the Notifications