വിവാഹശേഷം നായികമാരുടെ സ്ഥിതി അങ്ങനെയല്ല, തിരിച്ചുവരവിന് ശേഷം ശ്രീജയ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ
വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് ശ്രീജയ.സഹോദരി കഥാപാത്രങ്ങളിലൂടെയായിരുന്നു ഈ താരം ശ്രദ്ധിക്കപ്പെട്ടത്. ലോഹിതദാസ് സിബി മലയില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ കമലദളത്തിലൂടെയായിരുന്നു താരം സിനിമയിലെത്തിയത്. കലാമണ്ഡലത്തിലെ നൃത്തവിദ്യാര്‍ത്ഥിയെ സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു സംവിധായകന്‍. ജയറാമിനും മമ്മൂട്ടിക്കുമൊപ്പവുമെല്ലാം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു.
അതീവ ഗ്ലാമറസായി ഷംന കാസിം, ചിത്രങ്ങള്‍ കാണാം
വിവാഹത്തോടെയായിരുന്നു താരം അഭിനയ രംഗത്തുനിന്നും ബ്രേക്കെടുത്തത്. കുടുംബ ജീവിതത്തിന്റെ തിരക്കുകളിലേക്ക് പോയപ്പോഴും നൃത്തം താരത്തിനൊപ്പമുണ്ടായിരുന്നു. ഇടവേള അവസാനിപ്പിച്ച് മിനിസ്‌ക്രീനിലൂടെ തിരിച്ചെത്തിയ പിന്നീട് സിനിമയിലും അഭിനയിച്ചിരുന്നു. വികെ പ്രകാശ് ചിത്രമായ കെയര്‍ഫുളിലൂടെയായിരുന്നു താരം തിരിച്ചെത്തിയത്. വിവാഹ ശേഷമുള്ള തിരിച്ചുവരവിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള ശ്രീജയയുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. തിരിച്ചുവരവില്‍ ജോമോളും താരത്തിനൊപ്പമുണ്ടായിരുന്നു.

വിവാഹ ശേഷം
വിവാഹം കഴിഞ്ഞാലും നായകന്മാരുടെ ഇമേജിന് വലിയ പ്രശ്നം വരുന്നില്ല. പക്ഷേ നായികമാർക്ക് അതല്ല സ്ഥിതി. വിവാഹ ശേഷം അങ്ങനെ അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല. ഹസ്ബൻഡും മകളും എപ്പോഴും അഭിനയിക്കുന്നതിനെക്കുറിച്ച് പറയും. മകൾക്ക് വലിയ ഇഷ്ടമാണ് സിനിമ.

മകള്‍ക്ക് ഇഷ്ടം
എൻ്റെ സിനിമകളിൽ അവൾക്ക് ഏറ്റവും പ്രിയപ്പെട്ടത് 'സമ്മർ ഇൻ ബത്ലേഹ'മാണ് .അതിൽ ഞാൻ ഇങ്ങനെ അവർക്കൊപ്പം ജോളിയായിട്ട് അടിച്ചു പൊളിച്ചു നടക്കുന്നതിനെക്കുറിച്ചൊക്കെ അവൾ ചോദിക്കും. 'കന്മദ'ത്തിലെ എൻ്റെ വേഷവും അവൾക്കിഷ്ടമാണ്. വലിയ ഒരിടവേളയ്ക്ക് ശേഷം വികെപിയുടെ 'കെയർ ഫുൾ' എന്ന ചിത്രം ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്.

ജോമോളും
എൻ്റെയും ജോമോളിൻ്റെയും തിരിച്ചു വരവായിരുന്നു ആ ചിത്രം. ആ സിനിമ ചെയ്യുമ്പോൾ സ്വന്തമായി ശബ്ദം കൊടുക്കുക എന്നത് ഏറെ ടെൻഷനുള്ള കാര്യമായിരുന്നു. പക്ഷേ അതൊക്കെ ഈസിയായി ചെയ്യാൻ കഴിഞ്ഞു. ഞാൻ ഡബ്ബ് ചെയ്തു കഴിഞ്ഞ് ജോമോൾ ഡബ്ബ് ചെയ്യാൻ പോകുമ്പോൾ എന്നോട് പറഞ്ഞു "ഇനി ഞാൻ പോയി അരി പെറുക്കിയിട്ട് വരാമെന്ന്" പക്ഷേ ജോമോളും ഡബ്ബിംഗ് ഭംഗിയായി പൂർത്തികരിച്ചുവെന്നുമായിരുന്നു ശ്രീജയ പറഞ്ഞത്.
Recommended Video

തിരിച്ചുവരവ്
വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ആ സമയത്തും ശ്രീജയയെ തേടി സംവിധായകരെത്തിയിരുന്നു. വികെപിയുടെ കെയര്‍ഫുളിലൂടെയായിരുന്നു തിരിച്ചെത്തിയത്. പിന്നീട് അരവിന്ദന്റെ അതിഥികള്‍, ഒടിയന്‍ തുടങ്ങിയ സിനിമകളിലും താരം വേഷമിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ശ്രീജയയുടെ വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.


Click it and Unblock the Notifications











