»   » പുതിയ ലുക്കില്‍ ഞെട്ടിച്ച് ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി: ചിത്രങ്ങള്‍ വൈറല്‍! കാണാം

പുതിയ ലുക്കില്‍ ഞെട്ടിച്ച് ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി: ചിത്രങ്ങള്‍ വൈറല്‍! കാണാം

Written By:
Subscribe to Filmibeat Malayalam

നടി,അവതാരിക എന്നീ നിലകളില്‍ മലയാളത്തില്‍ ശ്രദ്ധ നേടിയ താരമാണ് ശ്രീലക്ഷ്മി. നടന്‍ ജഗതി ശ്രീകുമാറിന്റെ മകളാണെന്നു പറയുമ്പോഴാണ് ശ്രിലക്ഷ്മിയെക്കുറിച്ച് പെട്ടെന്ന് എല്ലാവര്‍ക്കും മനസിലാകുക. ബാലതാരമായാണ് ശ്രീലക്ഷ്മി സിനിമയിലെത്തിയിരുന്നത്. മലയാളത്തില്‍ കുറച്ചു സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത ശ്രീലക്ഷ്മി ചാനല്‍ അവതാരിക എന്ന നിലയിലും തിളങ്ങിയിരുന്നു.

അരവിന്ദന്റെ അതിഥികള്‍ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കി എഷ്യാനെറ്റ്: ചിത്രം വിറ്റുപോയത് ഈ തുകയ്ക്ക്‌

ശ്രീലക്ഷ്മി അടുത്തിടെ ഇന്‍സ്‌റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലായിരിക്കുകയാണ്. ശ്രീലക്ഷ്മിയാണ് ഇന്‍സ്റ്റഗ്രാമിലെ ഇപ്പോഴത്തെ താരം. മുന്‍പ് ശരീര ഭാരം കൂടിയപ്പോള്‍ എല്ലാവരും പറഞ്ഞ കാര്യമാണ് ഈ കുട്ടി തടിച്ചല്ലോ എന്നത്. എന്നാല്‍ ശ്രീലക്ഷ്മി പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോ  കണ്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്.

sreelakshmi

ശരീര ഭാരം നന്നായി കുറച്ച് പുതിയ ലുക്കിലാണ് താരം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനു പിന്നിലെ സീക്രട്ടും ശ്രീലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. തടിച്ച ശരീരം തനിക്ക് തന്നെ ഇഷ്ടപ്പെടുന്നില്ലെന്നും അതിനാല്‍ ശരീര ഭാരം കുറയ്ക്കാനായി കഠിനപ്രയത്‌നമാണ് നടത്തിയിരുന്നതെന്നും ശ്രീലക്ഷ്മി പറയുന്നു. ആറ് മാസത്തെ കൃത്യമായ വ്യായാമവും ഡയറ്റുമാണ് ശരീര ഭാരം കുറയ്ക്കാന്‍ വേണ്ടി ശ്രീലക്ഷ്മി നടത്തിയത്.

sreelakshmi

ഭാരം കുറയ്ക്കുന്ന സമയത്ത് നല്ല ഒന്നാന്തരം ദോശ കഴിക്കലും തന്റെ ശീലമായിരുന്നുവെന്നും ശ്രീലക്ഷ്മി പറഞ്ഞു.ശരീര ഭാരം കൂടിയ സമയത്ത് എടുത്ത ഫോട്ടോയും ഇപ്പോഴത്തെ മാറ്റം കാണിക്കുന്ന ഫോട്ടോയും ഒരുമിച്ചാണ് ശ്രീലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജോലിയുടെ ഭാഗമായി ദുബായിലാണ് ശ്രീലക്ഷ്മിയിപ്പോള്‍ താമസം. ജോലിയുടെ ഭാഗമായുളള ഇരിപ്പാണ് തന്റെ വണ്ണം കൂടിയതിന് കാരണമായി ശ്രീലക്ഷ്മി പറഞ്ഞിരുന്നത്‌.എതായാലും താരത്തിന്റെ പുതിയ മേക്ക് ഓവര്‍ അതിശയിപ്പിച്ചുവെന്നാണ് ആളുകള്‍ ഒന്നടങ്കം സമൂഹമാധ്യമങ്ങളില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

OMG🙈🙉🙊 #bestoftheday #mydubai #myfitnessjourney

A post shared by Sreelakshmi Sreekumar (@sreelakshmi_sreekumar) on Apr 6, 2018 at 3:37am PDT

😉 #wink #mylife #changes #mydubai

A post shared by Sreelakshmi Sreekumar (@sreelakshmi_sreekumar) on Apr 8, 2018 at 8:37am PDT

കേരളത്തിലേക്ക് മടങ്ങി വരണം: പുതിയ പ്രോജക്ടുകള്‍ക്കായി കാത്തിരിക്കുന്നുവെന്ന് സുഡുമോന്‍

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ ചിത്രത്തിലെ പുതിയ ഗാനം പുറത്ത്: വീഡിയോ കാണാം

English summary
actress sreelakshmi's new photo viral in social media

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X