പ്രണയമുണ്ടോ? ശ്രീലക്ഷ്മി ശ്രീകുമാര്‍ പറയുന്നു

By Gokul

കൊച്ചി: പുതുമുഖ നായികമാര്‍ സിനിമയിലെത്തി പേരെടുക്കുമ്പോഴേക്കും പാപ്പരാസികള്‍ പ്രണയ ഗോസിപ്പുകള്‍ കണ്ടുപിടിച്ചിരിക്കും. സ്ഥിരമായി ജോഡികളാകുന്ന നടന്മാരും കൂടുതല്‍ അടുത്തിടപഴകുന്നവരുമൊക്കെയാകും കഥയിലെ നായകന്മാര്‍. ഇവ മൂന്‍കൂട്ടി കണ്ടുകൊണ്ടാകണം തനിക്ക് പ്രണയിക്കാന്‍ സമയമില്ലെന്ന് ആദ്യമേ പ്രഖ്യാപിച്ചിരിക്കുകയാണ് ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി.

പഠിക്കുക, സിനിമയില്‍ അഭിനയിക്കുക, ജീവിതം അടിച്ചു പൊളിക്കുക എന്നതൊക്കയാണ് ഇപ്പോള്‍ ആഗ്രഹങ്ങള്‍. പ്രണയിക്കാനും വിവാഹം കഴിക്കാനുമൊക്കെ അതിനിടയില്‍ തനിക്ക് സമയമില്ലെന്ന് ശ്രീലക്ഷ്മി പറയുന്നു. മാത്രമല്ല, കുറഞ്ഞത് ഇരുപത്തിയഞ്ച് വയസ് ആകുന്നതുവരെ വിവാഹം കഴിക്കാനും പരിപാടിയില്ലെന്ന് ശ്രീലക്ഷ്മി പ്രഖ്യാപിച്ചു.

sreelakshmi-sreekumar

2015 തന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് നടി പറഞ്ഞു. ഒട്ടേറെ ഓഫറുകളുണ്ട്. എന്നാല്‍, നല്ല കഥകളും സംവിധായകരെയും നോക്കി മാത്രമേ അഭിനയിക്കുന്നുള്ളു. അടുത്തിടെ പുറത്തിറങ്ങിയ കാരണവര്‍ പ്രേക്ഷക ശ്രദ്ധ നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും നടി പറഞ്ഞു. മുകേഷിന്റെ മരുമകന്‍ ആയിരുന്നു സിനിമയിലെ നായകന്‍.

പിതാവ് ജഗതി എത്രയും പെട്ടെന്ന് സിനിമയിലേക്ക് തിരിച്ചെത്തുന്നതും കാത്തിരിക്കുകയാണ് ശ്രീലക്ഷ്മിയും അമ്മയും. അച്ഛനും അമ്മയും ഞാനും മാത്രമടങ്ങളുന്ന കൊച്ചു ലോകമാണ് തങ്ങളുടെ സന്തോഷം. തന്നെ അതിരറ്റ് സ്‌നേഹിച്ചിരുന്ന പിതാവിന്റെ അസാന്നിദ്ധ്യം വേദനയുണ്ടാക്കുന്നതാണ്. പഴയ ജഗതിയായി അച്ഛന്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്നുതന്നെയാണ് ശ്രീലക്ഷ്മിയുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X