'കളിയുടെ വീഡിയോ കൂടി ഇടാമോ?', ഹണിമൂണ്‍ വീഡിയോയുടെ താഴെ വന്ന കമന്റിന് മാസ് മറുപടി നല്‍കി നടി ശ്രീവിദ്യ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാര്‍ മാജിക്കിലൂടെ ശ്രദ്ധേയായ നടി സിനിമയിലും ടെലിവിഷനിലുമൊക്കെ നിറഞ്ഞ് നില്‍ക്കുകയാണ്. അതിലും ശ്രദ്ധേയം നടിയുടെ ഹണിമൂണ്‍ വിശേഷങ്ങളാണ്. കഴിഞ്ഞ മാസമാണ് ശ്രീവിദ്യയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും വിവാഹിതരാവുന്നത്.

ശേഷം നിങ്ങള്‍ കമന്റൊക്കെ ഇട്ടിട്ട് ഇരിക്കൂ, ഞങ്ങള്‍ ഹണിമൂണ്‍ ആഘോഷിച്ചിട്ട് വരാമെന്ന് പറഞ്ഞ് ശ്രീവിദ്യയും രാഹലും മലേഷ്യയിലേക്ക് പോയിരുന്നു. ചിലര്‍ താരങ്ങളുടെ താമശ ഏറ്റെടുത്തെങ്കില്‍ മറ്റ് ചിലര്‍ വളരെ മോശമായിട്ടാണ് ഇതിനെ സമീപിച്ചത്. പുതിയൊരു പോസ്റ്റിന് താഴെ അശ്ലീല പരാമര്‍ശവുമായി എത്തിയ ആള്‍ക്ക് തക്കതായ മറുപടി നല്‍കിയിരിക്കുകയാണ് ശ്രീവിദ്യയിപ്പോള്‍.

sreevidya-rahul

ഹണിമൂണിന് മലേഷ്യയിലേക്ക് പോയതിന്റെ വിശേഷങ്ങള്‍ പുറത്ത് വിട്ട് കൊണ്ടിരിക്കുകയാണ് ശ്രീവിദ്യയും രാഹുലും. ഇന്‍സ്റ്റാഗ്രാമിലൂടെ രസകരമായൊരു വീഡിയോയും ശ്രീവിദ്യ പങ്കുവെച്ചിരുന്നു. 'ക്വാലാലംപൂര്‍ ഞങ്ങളുടെ ബാഗിനുള്ളില്‍' എന്ന ക്യാപ്ഷനില്‍ പലയിടങ്ങളില്‍ നിന്നുള്ള വീഡിയോ കോര്‍ത്തിണക്കിയിരിക്കുകയാണ്.

ഒരു സ്ഥലത്ത് ചെന്നപ്പോള്‍ വീഡിയോ പകര്‍ത്തിയ ക്യാമറ ബാഗിനുള്ളില്‍ വെക്കുകയും ആ ബാഗ് തുറന്ന് ഫോണ്ടതിരിച്ചെടുക്കുമ്പോള്‍ ഇരുവരും മറ്റൊരു സ്ഥലത്ത് എത്തുകയും ചെയ്തിരിക്കുകയാണ്. അങ്ങനെ പലയിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ആരാധകരും ഏറ്റെടുത്തു. ഇതുപോലൊരു അത്ഭുതം കാണിക്കുന്ന ബാഗിനെ കുറിച്ചാണ് ശ്രീവിദ്യയുടെ പോസ്റ്റിന് താഴെ പലരും കമന്റിട്ടിരിക്കുന്നത്.

'മൂന്ന് നാല് സ്ഥലത്തും കൂടി പോയിരുന്നേല്‍ ആ ബാഗിന്റെ സിബ്ബിന്റെ കാര്യത്തില്‍ ഒരു തീരുമാനമായേനെ, ബാഗിനകത്ത നിന്ന് വരുന്ന രണ്ടു ഭൂതങ്ങള്‍, ബാഗിന്റെ സിബ് ലോക്ക് ആയാല്‍ തീര്‍ന്ന്, ഈ അത്ഭുത ബാഗ് കൊടുക്കുന്നുണ്ടോ? ഇത് എന്ത് ബാഗാണ് ഒരെണ്ണം ഉണ്ടോ, ബാഗ് തരുമോ?, ഈ ബാഗ് കൊണ്ടുപോയതാണോ, അതോ അവിടെ ചെന്നിട്ട് വാങ്ങിയതോ എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.

sreevidya-rahul

നിങ്ങള്‍ രണ്ടാളും സൂപ്പറാണ്. ഇങ്ങനെ കാണുമ്പോള്‍ സന്തോഷമേയുള്ളു. ഹണിമൂണ്‍ ആഘോഷിച്ചു വരൂ... എന്ന് ചിലര്‍ പറയുമ്പോള്‍ ഇതൊക്കെ കാട്ടിക്കൂട്ടലുകളാണെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. 'താന്‍ ഒരു സംവിധായകന്‍ അല്ലേ? ഇങ്ങനെ ഒക്കെ ഊള ചിരിയും കോപ്രായങ്ങളും എന്തിനാ കാണിക്കുന്നേ?' എന്നായിരുന്നു ഒരാള്‍ രാഹുലിനോട് ചോദിച്ചത്.

കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ മറുപടിയുമായി ശ്രീവിദ്യയും എത്തി. 'എന്നാല്‍ ഒരു കാര്യം ചെയ്യൂ.. നിങ്ങള്‍ എഴുതി തരു, ഞങ്ങള്‍ എന്തൊക്കെ ചെയ്യണം എന്ന്. ഒന്നു പോയെപ്പാ.. എന്നായിരുന്നു നടി കമന്റിലൂടെ പറഞ്ഞത്. നടിയുടെ മറുപടി ഏറ്റുപിടിച്ച് ഒരാള്‍ 'കളിയുടെ വീഡിയോ ഇടൂ' എന്ന് കൂടി നടിയോട് പറഞ്ഞു. 'അമ്മയോട് ഒന്ന് ചോദിച്ച് നോക്കൂ സഹോദരാ, പഴയത് ഏതേലും കാണും' എന്നായിരുന്നു ഇയാള്‍ക്ക് നടി നല്‍കിയ റിപ്ലേ...

ശ്രീവിദ്യയും രാഹുലും ആറ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇക്കഴിഞ്ഞ മാസം വിവാഹിതരാവുന്നത്. ഒരു വര്‍ഷം മുന്‍പ് വിവാഹനിശ്ചയം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരങ്ങളുടെ പ്രണയകഥ പുറത്ത് വരുന്നത്. അഞ്ച് ദിവസങ്ങളിലായി വലിയ ആഘോഷത്തോട് കൂടിയാണ് താരങ്ങള്‍ വിവാഹം കഴിച്ചത്. സെപ്റ്റംബര്‍ എട്ടിനായിരുന്നു താരവിവാഹം. പിന്നാലെ അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേള എടുത്ത് ഹണിമൂണിന് പോവുകയായിരുന്നു.

Read more about: sreevidya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X