ശ്രിയ അയ്യര്‍ വിവാഹിതയായി; ബോഡി ബില്‍ഡിങ്ങിലൂടെ ശ്രദ്ധേയനായ ജെനു തോമസിനൊപ്പമുള്ള നടിയുടെ വിവാഹചിത്രം കാണാം

നടിയും അവതാരകയും ബോഡി ബില്‍ഡറുമായ ശ്രിയ അയ്യരെ കുറിച്ച് ഒത്തിരി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. ഓരോ പ്രതിസന്ധികളില്‍ നിന്നും ജീവിതത്തെ ഉയരങ്ങളിലേക്ക് എത്തിച്ച നടി വിവാഹിതയായെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. താന്‍ പ്രണയത്തിലാണെന്ന് മുന്‍പൊരിക്കല്‍ ശ്രിയ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ വിവാഹത്തെ കുറിച്ചുള്ള വിവരം പങ്കുവെച്ചില്ല.

ഓഗസ്റ്റ് ഇരുപതിന് ശ്രിയയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. വിവാഹശേഷം വരനൊപ്പമുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെയായി നടി തന്നെയാണ് വിവരം പുറംലോകത്തെ അറിയിച്ചത്. ഇതോടെ ശ്രിയയുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകളും വന്ന് തുടങ്ങി.

ശ്രിയ അയ്യര്‍ പ്രണയത്തിലാണെന്ന തരത്തില്‍ മുന്‍പ് ചില വിവരങ്ങള്‍ വന്നിരുന്നു

ശ്രിയ അയ്യര്‍ പ്രണയത്തിലാണെന്ന തരത്തില്‍ മുന്‍പ് ചില വിവരങ്ങള്‍ വന്നിരുന്നു. ബോഡി ബില്‍ഡറായ ജെനുവും ശ്രിയയും പ്രണയത്തിലായിരുന്നു. ഇപ്പോഴിതാ ജെനു തോമസിനൊപ്പം വിവാഹിതയായ സന്തോഷമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ ശ്രിയ പങ്കുവെച്ചിരിക്കുന്നത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യമത്തില്‍ നടത്തിയ ഇന്റിമേറ്റ് വെഡ്ഡിങ്ങിലാണ് ശ്രിയയും ജെനു തോമസും വിവാഹിതരാവുന്നത്.

ചുവപ്പ് നിറത്തിലുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായിട്ടാണ് വിവാഹത്തിന് ശ്രിയ എത്തിയത്

ചുവപ്പ് നിറത്തിലുള്ള ലെഹങ്കയില്‍ അതീവ സുന്ദരിയായിട്ടാണ് വിവാഹത്തിന് ശ്രിയ എത്തിയത്. ഓഫ് വൈറ്റ് കളറിലുള്ള ഷര്‍വാണിയില്‍ ജെനുവും എത്തി. വളരെ ലളിതമായ രീതിയില്‍ എന്നാല്‍ ക്ലാസ് ആയിട്ടുള്ള വിവാഹമാണ് ശ്രിയ തെരഞ്ഞെടുത്തത്. താരദമ്പതിമാര്‍ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് കൊണ്ട് ആരാധകരും പ്രിയപ്പെട്ടവരുമൊക്കെ എത്തുകയാണ്. മുന്‍പോട്ടും സന്തുഷ്ടമായൊരു ദാമ്പത്യം ഉണ്ടാവണമെന്നാണ് ശ്രിയയ്ക്കുള്ള ആശംസ.

അയ്യര്‍ കുടുംബത്തില്‍ ജനിച്ച ശ്രിയ വളരെ ചെറിയ പ്രായത്തില്‍ തന്നെ കരിയര്‍ തുടങ്ങി

ഒരു യാഥാസ്ഥിതിക അയ്യര്‍ കുടുംബത്തില്‍ ജനിച്ച ശ്രിയ വളരെ ചെറിയ പ്രായത്തില്‍ തന്നെ കരിയര്‍ തുടങ്ങി. ടെലിവിഷന്‍ ഷോ കളില്‍ അവതാരകയായിട്ടാണ് തുടക്കം. പിന്നീട് അഭിനയത്തിലേക്കും ചുവടുവെച്ചു. ആ കാലഘട്ടത്തില്‍ ശ്രിയ ഒരു പ്രണയത്തിലകപ്പെട്ടതാണ് പിന്നീടുള്ള ജീവിതത്തെ തന്നെ തകര്‍ത്ത് കളഞ്ഞത്. അന്യമതസ്ഥനുമായിട്ടുള്ള പ്രണയം തന്റെ ജീവിതത്തെ തകര്‍ത്ത് കളഞ്ഞെന്ന് മുന്‍പ് പലപ്പോഴായി നടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഒന്നിലധികം തവണ ആത്മഹത്യശ്രമം നടത്തി പരാജയപ്പെട്ട ആളാണ് ശ്രിയ

ഒന്നിലധികം തവണ ആത്മഹത്യശ്രമം നടത്തി പരാജയപ്പെട്ടതടക്കം ശാരീരികവും മാനസികവുമായ വേദനകള്‍ക്കിടയില്‍ നിന്നാണ് ശ്രിയ പുതിയ ജീവിതത്തിലേക്ക് എത്തുന്നത്. കുറച്ച് നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ബോഡി ബില്‍ഡിങ്ങിലേക്ക് ശ്രിയ തിരിയുന്നത്. ജെനു തോമസുമായി പരിചയപ്പെട്ടത് മുതല്‍ വമ്പന്‍ മേക്കോവറാണ് ശ്രിയ നടത്തിയത്. മസിലൊക്കെ ഉരുട്ടി, ആരെയും അതിശയിപ്പിക്കുന്ന ലുക്കിലേക്ക് നടി എത്തി. ഇപ്പോള്‍ കുടുംബ ജീവിതത്തിലേക്ക് കൂടി പ്രവേശിച്ചിരിക്കുകയാണ് താരം.

More from Filmibeat

Read more about: sriya ശ്രീയ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X