»   » ഇയാളാണ് എന്റെ പേരില്‍ അപവാദ പ്രചരണം നടത്തിയത്, എന്റെ മുമ്പില്‍ മാപ്പ് ചോദിച്ച് പൊട്ടിക്കരഞ്ഞു

ഇയാളാണ് എന്റെ പേരില്‍ അപവാദ പ്രചരണം നടത്തിയത്, എന്റെ മുമ്പില്‍ മാപ്പ് ചോദിച്ച് പൊട്ടിക്കരഞ്ഞു

Posted By:
Subscribe to Filmibeat Malayalam

നടി ശ്രീയ സുരേഷിന്റേതെന്ന പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീയ സുരേഷ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത വിവരം അറിയിച്ചത്. ഇക്കഴിഞ്ഞ മാര്‍ച്ച് 19നായിരുന്നു നടി ശ്രീയ സുരേഷ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ ഫോട്ടോയ്‌ക്കെതിരെ സൈബര്‍ സെല്ലിലും പോലീസിലും പരാതി നല്‍കിയത്. മുന്‍ മന്ത്രിയുമായി ഒരുമിച്ച് നില്‍ക്കുന്നതായി തെറ്റിദ്ധരിക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതായിരുന്നു നടി പരാതി നല്‍കാന്‍ കാരണം. എന്നാല്‍ അത് മന്ത്രിയായിരുന്നില്ല, പുതിയ അനീസിയയുടെ നിര്‍മ്മാതാവായിരുന്നുവെന്നും നടി ഫേസ്ബുക്കിലൂടെ നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ നടി തന്റെ ഫേസ്ബുക്ക് പേജില്‍ പ്രതിയെ പോലീസ് പിടികൂടിയതായി അറിയിച്ചിരിക്കുന്നു. പ്രതിയുടെ പേരും ഫേസ്ബുക്ക് പോസ്റ്റില്‍ നടി വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ നേരിട്ട് ചെന്ന് കണ്ടതായും നടി പറയുന്നു. ഇങ്ങനെ ഒരു അപവാദ പ്രചരണം നടത്തിയത് എന്തിനായിരുന്നു എന്ന് ചോദിച്ചപ്പോള്‍, ഒരു രസത്തിനായിരുന്നു എന്നാണ് അയാള്‍ മറുപടി പറഞ്ഞത്. ശ്രീയ സുരേഷ് പറഞ്ഞു. തുടര്‍ന്ന് വായിക്കൂ..

ഇയാളാണ് എന്റെ പേരില്‍ അപവാദ പ്രചരണം നടത്തിയത്, എന്റെ മുമ്പില്‍ മാപ്പ് ചോദിച്ച് പൊട്ടിക്കരഞ്ഞു

സുബിന്‍ സുരേഷായിരുന്നു പോലീസ് പിടികൂടിയത്. പോലീസ് കേസെടുത്ത് കോടതിക്ക് കൈമാറിയാല്‍ അയാള്‍ക്ക് നല്ല ശിക്ഷ ലഭിക്കും. പക്ഷേ അയാള്‍ എന്നെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു. എനിക്ക് കുടുംബവും കുട്ടികളുമുള്ളതാണെന്നും അയാള്‍ പറഞ്ഞു. പക്ഷേ ഞാന്‍ സഹിച്ച അപമാനം ഓര്‍ത്തപ്പോള്‍ എനിക്ക് ഒത്തു തീര്‍പ്പിന് താത്പര്യമില്ലായിരുന്നു.

ഇയാളാണ് എന്റെ പേരില്‍ അപവാദ പ്രചരണം നടത്തിയത്, എന്റെ മുമ്പില്‍ മാപ്പ് ചോദിച്ച് പൊട്ടിക്കരഞ്ഞു

ഭാര്യയും കുട്ടികളും ഉണ്ട്, കേസെടുത്താല്‍ ശിക്ഷ ഉറപ്പാണെന്നും അയാള് തന്നെ പറഞ്ഞു. പിന്നീട് പോലീസ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയായിരുന്നു.

ഇയാളാണ് എന്റെ പേരില്‍ അപവാദ പ്രചരണം നടത്തിയത്, എന്റെ മുമ്പില്‍ മാപ്പ് ചോദിച്ച് പൊട്ടിക്കരഞ്ഞു

ഇപ്പോള്‍ മറ്റ് പ്രതികളെ അന്വേഷിച്ച് വരികയാണ്.

ഇയാളാണ് എന്റെ പേരില്‍ അപവാദ പ്രചരണം നടത്തിയത്, എന്റെ മുമ്പില്‍ മാപ്പ് ചോദിച്ച് പൊട്ടിക്കരഞ്ഞു

മറ്റ് പ്രതികളുടെ കാര്യത്തില്‍ മറ്റൊരു തീരുമാനവും ഞാന്‍ എടുത്തിട്ടില്ല. എന്തായാലും പ്രതിയെ പിടികൂടിയതില്‍ ഞാന്‍ സംതൃപ്തയാണ്. ശ്രീയ സുരേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇയാളാണ് എന്റെ പേരില്‍ അപവാദ പ്രചരണം നടത്തിയത്, എന്റെ മുമ്പില്‍ മാപ്പ് ചോദിച്ച് പൊട്ടിക്കരഞ്ഞു

ഇത്തരമൊരു അപവാദ പ്രചരണം ഉണ്ടായതിന് പിന്നാലെ സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ കാരണം സ്ത്രീകള്‍ക്ക് പിന്തുണ നല്‍കുവാനും ഇത്തരക്കാര്‍ക്കെതിരെ പ്രതികരിക്കുവാനുള്ള ആത്മവിശ്വാസം നല്‍കുവാനുമാണ്.

ഇയാളാണ് എന്റെ പേരില്‍ അപവാദ പ്രചരണം നടത്തിയത്, എന്റെ മുമ്പില്‍ മാപ്പ് ചോദിച്ച് പൊട്ടിക്കരഞ്ഞു

ഇത്തരമൊരു പ്രശ്‌നം നേരിട്ടപ്പോള്‍ തന്നെ പിന്തുണച്ച കുടംബക്കാര്‍, സിനിമാക്കാര്‍, സുഹുത്തുക്കള്‍ക്കും നടി നന്ദിയും പറഞ്ഞു.

ഇയാളാണ് എന്റെ പേരില്‍ അപവാദ പ്രചരണം നടത്തിയത്, എന്റെ മുമ്പില്‍ മാപ്പ് ചോദിച്ച് പൊട്ടിക്കരഞ്ഞു

മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് ഈ ഫേസ്ബുക്ക് പോസ്റ്റ്..

ഇയാളാണ് എന്റെ പേരില്‍ അപവാദ പ്രചരണം നടത്തിയത്, എന്റെ മുമ്പില്‍ മാപ്പ് ചോദിച്ച് പൊട്ടിക്കരഞ്ഞു

ഫേസ്ബുക്ക് പോസ്റ്റ് കാണൂ

English summary
Actress Sreeya Ramesh facebook post

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam