ഫാഷന്‍ ഷോയില്‍ താരമായി വിവാദ നായിക! റാംപ് വാക്ക് നടത്തി നടി ശ്രീറെഡ്ഡി! വീഡിയോ
കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ താരമാണ് ശ്രീറെഡ്ഡി. തെലുങ്ക് സിനിമാ മേഖലയില്‍ ഉളളവര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു നടി ഉന്നയിച്ചത്. കാസ്റ്റിംഗ് കൗച്ചിനെതിരെ പൊതുനിരത്തില്‍ വസ്ത്രമഴിച്ചായിരുന്നു വ്യത്യസ്ഥ പ്രതിഷേധവുമായി ശ്രീറെഡ്ഡി എത്തിയിരുന്നത്. സിനിമയില്‍ അവസരങ്ങള്‍ കൂടുതലായി വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു ശ്രീറെഡ്ഡി അന്ന് പറഞ്ഞത്.
തെലുങ്കിലെ സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച ശ്രീറെഡ്ഡി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ മാധ്യമങ്ങള്‍ മുന്നില്‍ തുറന്നുപറഞ്ഞിരുന്നു. മാന്യന്‍മാരെന്നു നടിച്ച പലരുടെയും ശരിക്കുമുളള സ്വഭാവം വ്യത്യസ്ഥമാണെന്നാണ് ശ്രീറെഡ്ഡി പറഞ്ഞിരുന്നത്. മാധ്യമങ്ങളെ ഒന്നടങ്കം വിളിച്ചുചേര്‍ത്ത ശേഷമായിരുന്നു നടിയുടെ ടോപ്ലെസ് പ്രതിഷേധം നടന്നത്.

ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരായിരുന്നു രംഗത്തെത്തിയിരുന്നത്. മികച്ച സ്വീകാര്യതയായിരുന്നു മാധ്യമങ്ങള്‍ ഒന്നടങ്കം നടിയുടെ പ്രതിഷേധത്തിന് നല്‍കിയിരുന്നത്. തെലുങ്കിലെ യുവ താരമടക്കമുളളവര്‍ക്കെതിരെ യുളള നടിയുടെ ആരോപണങ്ങള്‍ എല്ലാവരെയും ഞെട്ടിപ്പിച്ചിരുന്നു. ശ്രിറെഡ്ഡിയുടെ വെളിപ്പെടുത്തലുകളെയെല്ലാം ഭയത്തോടെയാണ് സിനിമാ ലോകം നോക്കി കണ്ടിരുന്നത്.

പ്രതിഷേധത്തിന് ശേഷം സോഷ്യല്‍ മീഡിയയിലാണ് നടി സജീവമായി എത്തിയിരുന്നത്. ഒരിടവേളയ്ക്ക് ശേഷം നടി ഫാഷന്‍ റാംപിലും എത്തിയിരുന്നു. ഗ്ലാമര്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് റാംപ് വാക്ക് നടത്തുന്ന ശ്രീറെഡ്ഡിയുടെ പുതിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശ്രീറെഡ്ഡിയുടെ ഫേസ്ബുക്ക് പേജില്‍ തന്നെയാണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ശ്രീറെഡ്ഡിയുടെ പുതിയ വീഡിയോ നടിയുടെ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് ശ്രീറെഡ്ഡി തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുളളത്. ഒപ്പം തന്നെ ആവശ്യമുളളതും ഇല്ലാത്തതുമായ കാര്യങ്ങളിലും പ്രതികരണവുമായി നടി എത്താറുണ്ട്. ഇതെല്ലാം വലിയ വിവാദമായി മാറാറുമുണ്ട്. മുന്‍പ് തെലുങ്കിനു പിന്നാലെ തമിഴ് സിനിമാ പ്രവര്‍ത്തകര്‍ക്കെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ശ്രീറെഡ്ഡി നടത്തിയിരുന്നു.

രാഘവേന്ദ്ര ലോറന്‍സ്,ശ്രീകാന്ത്,എ.ആര്‍ മുരുകദോസ് തുടങ്ങിയവര്‍ക്കെതിരയായിരുന്നു എല്ലാവരെയും ഞെട്ടിപ്പിച്ച വെളിപ്പെടുത്തലുകളുമായി ശ്രീ റെഡ്ഡി എത്തിയിരുന്നത്. നിറത്തിന്റെയും ശരീര വടിവിന്റെയും പേരില്‍ തമിഴ് സിനിമയിലും പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തുന്നുണ്ടെന്നും ശ്രീ റെഡ്ഡി തുറന്നുപറഞ്ഞിരുന്നു. കോളിവുഡിലെ സിനിമാ കോര്‍ഡിനേറ്റര്‍മാര്‍ ഭീകരന്‍മാര്‍ ആണെന്നും ഒത്തുതീര്‍പ്പും കണ്ണടയ്ക്കലുമാണ് അവിടെ നടക്കുന്നതും ശ്രീറെഡ്ഡി വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications











