ശ്രീദേവിയുടെ ജീവിതവും സിനിമയാവുന്നു! ചിത്രത്തിന്റെ ടൈറ്റിലുകള്‍ രജിസ്റ്റര്‍ ചെയ്ത് ബോണി കപൂര്‍

By Midhun

ബോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാറായി അറിയപ്പെട്ട നടിയായിരുന്നു മണ്‍മറഞ്ഞ ശ്രീദേവി എന്ന അതുല്ല്യ പ്രതിഭ. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിന്നുമാണ് ശ്രീദേവി ബോളിവുഡിലെത്തിയിരുന്നത്. ബാലതാരമായി സിനിമയിലെത്തിയ നടി പിന്നീട് സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായിട്ടായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന പദവി ലഭിച്ചത് ശ്രീദേവിക്കായിരുന്നു. തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച നടി പിന്നീട് ഒരു സമയത്ത് ബോളിവുഡിലായിരുന്നു കൂടുതല്‍ അഭിനയിച്ചിരുന്നത്. ശ്രീദേവിയുടെ ജീവിതത്തില്‍ നിന്നുളള വിടവാങ്ങല്‍ ഞെട്ടലോടെയായിരുന്നു സിനിമാ ലോകം അറിഞ്ഞിരുന്നത്.

sridevi

അമ്പത് വര്‍ഷം പിന്നിട്ട അഭിനയ ജീവിതത്തിന് ശേഷമായിരുന്നു ഇന്ത്യന്‍ സിനിമയിലെ അനശ്വര നടി നമ്മെ വിട്ടുപിരിഞ്ഞിരുന്നത്. ഇടയ്ക്ക് സിനിമയില്‍ നിന്ന് വിട്ടുനിന്നിരുന്നെങ്കിലും പിന്നീട് ശ്രദ്ധേയമായൊരു തിരിച്ചു വരവായിരുന്നു നടി നടത്തിയിരുന്നത്. തിരിച്ചുവരവില്‍ ഇംഗ്ലീഷ് വിംഗ്ലീഷ് എന്നൊരു ഹിറ്റ് ചിത്രമായിരുന്നു ശ്രീദേവി ചെയ്തിരുന്നത്. ശ്രീദേവിക്കു പിന്നാലെ മകള്‍ ജാന്‍വിയും സിനിമയില്‍ അരങ്ങേറ്റം നടത്തിയിരുന്നു. ജാന്‍വിയുടെ സിനിമാ അരങ്ങേറ്റം കാണാന്‍ സാധിക്കാതെയാണ് ശ്രീദേവി വിടവാങ്ങിയിരുന്നത്.

സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ശ്രീദേവിയുടെ ജീവിതം സിനിമയാക്കുകയാണ്. ശ്രീദേവിയുടെ ഭര്‍ത്താവായ ബോണി കപൂറാണ് ചിത്രം ഒരുക്കുന്നത്. നടിയുടെ ജീവിതകഥ പറയുന്ന ഒരു ഡോക്യൂമെന്ററി ചിത്രമാണ് ബോണി കപൂര്‍ നിര്‍മ്മിക്കുന്നതെന്നാണ് വിവരം. ശ്രീദേവിയുടെ ജീവിതം താന്‍ വെള്ളിത്തിരയിലെത്തിക്കുമെന്ന് ബോണി കപൂര്‍ മുന്‍പ് ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. ചിത്രം കൂടുതല്‍ സമയമെടുത്ത് ചിത്രീകരിക്കാനാണ് ബോണി കപൂര്‍ ആലോചിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നതിനു മുന്‍പായി മൂന്ന് ടൈറ്റിലുകള്‍ ബോണി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിട്ടുണ്ട്. ശ്രീ ശ്രീദേവി, ശ്രീ,മാം എന്നീ പേരുകളാണ് ബോണി കപൂര്‍ രജിസ്റ്റര്‍ ചെയ്തിട്ടുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X