പരിനീതയും സോനവുമൊന്നുമല്ല, ശ്രീദേവി തന്നെ താരം

By Aswathi

പ്രായം 50, മുഖത്തും ശരീരത്തിലും അതിന്റേതായ ചില ചുളിവുകള്‍ വന്നെങ്കിലും അതൊക്കെ മേക്കപ്പ് വച്ച് അഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളൂ. എങ്കിലും റാംപില്‍ തന്റെ വടിവൊത്ത ശരീരം പ്രദര്‍ശിപ്പിച്ച് ചുവടുവയ്ക്കാന്‍ ശ്രദീവേിയ്ക്ക് ഈ പ്രായമോ ചുളിവോ പ്രശ്‌നമേയല്ല.

മുംബൈയില്‍ ഇന്ത്യന്‍ നാഷണല്‍ ജ്വല്ലറി വീക്കിനോടനുബന്ധിച്ച് നടത്തിയ ഫാഷന്‍ ഷോയിലാണ് ശ്രീദേവിയിപ്പോള്‍ ഒടുവിലെത്തിയിരിക്കുന്നത്. സ്വര്‍ണ നിറമുള്ള ലെഹംഗയായിരുന്നു വേഷം. അതിനൊപ്പം വധുവിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത ആഭരണങ്ങള്‍ കൂടെയായപ്പോള്‍ കാണികളുടെ ശ്രദ്ധ ശ്രീദേവിയില്‍ മാത്രമൊതുങ്ങി.

പരിനീത ചോപ്രയും സോനം കപൂറുമൊക്കെ റാംപിലുണ്ടായിരുന്നെങ്കിലും ആകര്‍ഷണവും, ബോളിവുഡിന്റെ രോമാഞ്ചവും ശ്രീദേവി മാത്രം. ശ്രീദേവിയുടെ ചില റാംപിലെ പ്രദര്‍ശനം കാണൂ..

ഇതാണ് ശ്രീദേവിയുടെ വേഷം

റാംപില്‍ ശ്രീദേവി തന്നെ എന്നും താരം

മുംബൈയില്‍ ഇന്ത്യന്‍ നാഷണല്‍ ജ്വല്ലറി വീക്കിനോടനുബന്ധിച്ച് നടത്തിയ ഫാഷന്‍ ഷോയില്‍ ശ്രദേവി. സ്വര്‍ണ നിറമുള്ള ലെഹംഗയായിരുന്നു വേഷം. അതിനൊപ്പം വധുവിനായി പ്രത്യേകം ഡിസൈന്‍ ചെയ്ത ആഭരണങ്ങള്‍ കൂടെയായപ്പോള്‍ കാണികളുടെ ശ്രദ്ധ ശ്രീദേവിയില്‍ മാത്രമൊതുങ്ങി.

നായികാ വേഷം വിട്ട് കളിയില്ല

റാംപില്‍ ശ്രീദേവി തന്നെ എന്നും താരം

വയസ്സ് അമ്പത് കഴിഞ്ഞെങ്കിലും ശ്രീദേവിയ്ക്ക് നായിക വേഷം തന്നെ വേണമെന്നത് നിര്‍ബന്ധമാണ്. സഹനടിയായി അഭിനയിക്കാന്‍ താരം ഒരുക്കമല്ല

തൊണ്ണൂറുകളില്‍ തിളങ്ങി

റാംപില്‍ ശ്രീദേവി തന്നെ എന്നും താരം

ബാലതാരമായി വെള്ളിത്തിരയിലെത്തിയ ശ്രീദേവി തൊണ്ണൂറുകളില്‍ തിളങ്ങിയ നടിമാരിലൊരാളാണ്. ഒട്ടനവധി ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടുകാരിയാണെങ്കിലും

റാംപില്‍ ശ്രീദേവി തന്നെ എന്നും താരം

ജന്മംകൊണ്ട് തമിഴ്‌നാട്ടുകാരിയാണെങ്കിലും ശ്രീദേവി തിളങ്ങിയത് ബോളിവുഡ് ലോകത്താണ്. തമിഴിലും മലാളത്തിലും തെലുങ്കിലുമെല്ലാം നടി സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഇപ്പോഴും താരം

റാംപില്‍ ശ്രീദേവി തന്നെ എന്നും താരം

നായികാ വേഷം മാത്രമേ ചെയ്യൂ എന്ന് ശ്രീ പറയാനും കാരണമുണ്ട്. ഈ ഇടെ ഇറങ്ങിയ 'ഇംഗ്ലീഷ് വിംഗ്ലീഷ്' എന്ന ചിത്രത്തില്‍ നായികയായാണ് ശ്രീദേവി അഭിനയിച്ചത്. ചിത്രം വന്‍ വിജയമായതോടെ നായിക സ്ഥാനം വിട്ടുകൊടുക്കാന്‍ താരത്തിനൊരു മടി.

റാപില്‍ താരം

റാംപില്‍ ശ്രീദേവി തന്നെ എന്നും താരം

പ്രായത്തെ കൂസാത്ത അഭിനയം പോലെ തന്നെയാണ് ശ്രീ ദേവിയുടെ സൗന്ദര്യവും. എന്നും ഇന്നും റാംപിലെ ശ്രദ്ധ ശ്രീദേവിയില്‍ മാത്രം ഒതുങ്ങുന്നതിന്റെ കാരണവും ഇതാണ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X