കാന്‍ ചലച്ചിത്രമേളയില്‍ ശ്രീദേവിക്ക് ആദരം! കൈയടിച്ച് സിനിമാ ലോകം! കാണാം

By Midhun

മണ്‍മറഞ്ഞ ഇന്ത്യന്‍ സിനിമയിലെ അനശ്വര നടിക്ക് കാന്‍ ചലച്ചിത്ര മേളയില്‍ ആദരം. ടൈറ്റാന്‍ റെഡിനാള്‍ഡ് ലൂയിസ് ഫിലിം ഐക്കണ്‍ പുരസ്‌കാരം നല്‍കിയാണ് ശ്രീദേവിയെ ചലച്ചിത്ര മേളയില്‍ സംഘാടകര്‍ ആദരിച്ചത്. ഇന്ത്യന്‍ സിനിമാ ലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് നടിക്ക് പുരസ്‌കാരം നല്‍കിയത്.

ഇന്നലെ നടന്ന ചടങ്ങിലാണ് ശ്രീദേവിക്ക് ആദരം അര്‍പ്പിച്ചുകൊണ്ടുളള പുരസ്‌കാരം നല്‍കിയിരുന്നത്. നേരത്തെ ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങിലും ഇത്തരത്തില്‍
ജൂറി ശ്രീദേവിയെ ആദരിച്ചിരുന്നു. സംവിധായകന്‍ സുഭാഷ് ഗായിയും നിര്‍മ്മാതാവായ നമ്രതാ ഗോയലും ചേര്‍ന്നാണ് ഇന്ത്യ കണ്ട ആദ്യ ലേഡി സൂപ്പര്‍സ്റ്റാറിനുളള ആദരം കാനില്‍ ഏറ്റുവാങ്ങിയത്.

sridevi

സുഭാഷ് ഖായ് തന്നെയാണ് ഈ വിവരം തന്റെ ട്വിറ്റര്‍ പേജീലൂടെ പുറത്തുവിട്ടിരുന്നത്. ബോണി കപൂറിന്റെയും മക്കളായ ജാന്‍വി,ഖുശി എന്നിവരുടെയും അസാന്നിദ്ധ്യത്തിലാണ് ഇരുവരും പുരസ്‌കാരം എറ്റുവാങ്ങിയത്. ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ ഇത്തവണ മികച്ച നടിക്കുളള അവാര്‍ഡ് നല്‍കിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ നടിയെ ആദരിച്ചിരുന്നത്.

sridevi

മോം എന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു ജൂറി ശ്രീദേവിയെ അവാര്‍ഡിനായി പരിഗണിച്ചിരുന്നത്. ആദ്യമായാണ് ഒരു നടിക്ക് മരണാന്തരം പുരസ്‌കാരം ലഭിച്ചിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു ദുബായില്‍ വെച്ച് അപ്രതീക്ഷിതമായി നടിക്ക് മരണം സംഭവിച്ചിരുന്നത്. ശ്രീദേവിയുടെ മരണവാര്‍ത്ത വളരെയധികം ഞെട്ടലോടെയായിരുന്നു ആരാധകരും സിനിമാ ലോകവും അറിഞ്ഞിരുന്നത്.

sridevi

കത്തുന്ന സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായ ശ്രീദേവിയുടെ താരപദവിക്കോ സൗന്ദര്യത്തിനോ തെല്ലും മങ്ങലേറ്റിട്ടില്ലായിരുന്നു. ഇടയ്ക്ക് സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടി നടത്തിയിരുന്നത്. മകള്‍ ജാന്‍വി കപൂറിന്റെ സിനിമയിലേക്കുളള അരങ്ങേറ്റം കാണാന്‍ കഴിയാതെയാണ് ശ്രീദേവി ജീവിതത്തില്‍ നിന്നും വിടവാങ്ങിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X