പത്തൊന്‍പതാം വയസില്‍ വിവാഹം! ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെ കുറിച്ച് നടി ശ്രിന്ദ പറയുന്നു!!
സിനിമാലോകത്ത് നടിമാര്‍ക്ക് ചില ലിമിറ്റേഷന്‍സുണ്ട്. വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്നും മാറി നിന്ന പല നടിമാരും തിരികെ എത്തിയത് അമ്മ വേഷങ്ങളിലൂടെയായിരിക്കും. ഗ്ലാമര്‍ ലോകമായ സിനിമയില്‍ കഴിവ് കൊണ്ട് പിടിച്ച് നില്‍ക്കുന്നവരും ഉയരങ്ങള്‍ കീഴടക്കുന്നവരുമുണ്ട്. അക്കൂട്ടത്തിലൊരാളാണ് നടി ശ്രിന്ദ.
സഹനടിയായി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ ശ്രിന്ദ ഇന്ന് മികച്ച നടിമാരില്‍ ഒരാളായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ പുറത്തിറങ്ങുന്ന ഏത് സിനിമയിലും ശ്രിന്ദയുടെ സാന്നിധ്യമുണ്ടാവും. നടി അവതരിപ്പിക്കുന്ന എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടുന്നത് തന്നെയായിരിക്കും. സിനിമാ ജീവിതം സന്തോഷകരമാണെങ്കിലും കുടുംബ ജീവിതം അങ്ങനെയല്ല. തന്റെ വിവാഹമോചനത്തെ കുറിച്ചും മറ്റും നടി തുറന്ന് സംസാരിച്ചിരിക്കുകയാണ്.

ശ്രിന്ദ
ജയറാം നായകനായി അഭിനയിച്ച ഫോര്‍ ഫ്രണ്ട്സ് എന്ന സിനിമയിലുടെയാണ് നടി ശ്രിന്ദ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ശേഷം 22 ഫിമെയില്‍ കോട്ടയം, തട്ടത്തിന്‍ മറയത്ത്, 101 വെഡ്ഡിംഗ്‌സ്, അന്നയും റസൂലും, ആര്‍ട്ടിസ്റ്റ്, നോര്‍ത്ത് 24 കാതം, എന്നിങ്ങനെ നിരവധി സിനിമകളിലൂടെ ചെറിയ വേഷങ്ങളിലൂടെ അഭിനയിച്ചിരുന്നു. 2014 ല്‍ റിലീസിനെത്തിയ നിവിന്‍ പോളി ചിത്രം 1983 ല്‍ നായികയായി അഭിനയിച്ചതോടെ ശ്രിന്ദയുടെ കരിയറും മാറി മറിഞ്ഞു. ചിത്രത്തില്‍ ശ്രിന്ദ അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയിരുന്നു.

വിവാഹജീവിതം
സിനിമയില്‍ വിജയം തുടരുകയാണെങ്കിലും കുടുംബ ജീവിതം അത്ര മനോഹരമായിരുന്നില്ല. 19-ാമത്തെ വയസിലായിരുന്നു നടി വിവാഹിതയായത്. വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്നാണ് നടി പറയുന്നത്. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്ന് പോയിട്ടുണ്ടെങ്കിലും അവിടെ കരുത്ത് പകര്‍ന്നത് മകന്റെ സാമിപ്യമാണെന്നാണ് നടി പറയുന്നത്. ഒരു ചാനല്‍ അഭിമുഖത്തിലാണ് വിവാഹമോചനത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞത്.

ശ്രിന്ദയുടെ വാക്കുകളിലേക്ക്..
വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പത്തൊന്‍പതാം വയസ്സിലായിരുന്നു വിവാഹം. ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. എന്ത് സംഭവിക്കുമെന്ന് അറിയാന്‍ കാത്തിരുന്നു. അത് ബാധിക്കുന്നത് കുട്ടികളെയാണ്. ക്ഷമിക്കാനും മറക്കാനും പഠിച്ചു. എല്ലാവര്‍ക്കും അവരുടേതായ ഒരു സ്‌പേസ് ഉണ്ട്. അതിനെ ബഹുമാനിക്കണം.

വിവാഹമോചനത്തിലേക്ക് എത്തിയത്..
നാല് വര്‍ഷത്തോളം കാത്തിരുന്നതിന് ശേഷമാണ് വിവാഹമോചനത്തിലേക്ക് എത്തിയത്. അത് കൊണ്ട് തന്നെ ആ തിരിച്ചറിവോട് കൂടിയാണ് ഞാന്‍ അതിനെ കൈകാര്യം ചെയ്തത്. അദ്ദേഹം ഇപ്പോള്‍ സന്തോഷവാനാണ്. ഞാനും എന്റെ മകനും അങ്ങനെ തന്നെ. ഞങ്ങള്‍ മകനെ പിടിച്ച് വെക്കാറില്ല. അത് കൊണ്ട് തന്നെ എല്ലാവരും സന്തോഷത്തോടെയിരിക്കുന്നു. പരസ്പരം ബഹുമാനം സൂക്ഷിക്കുന്നു. എന്നുമാണ് ശ്രിന്ദ പറയുന്നത്.

ഹിറ്റായ സിനിമകള്‍
ടമാര്‍ പഠാര്‍, ആട്, കുഞ്ഞിരാമായണം, 2 കണ്‍ട്രീസ്, പറവ, ഷെര്‍ലോക്സ് ടോംസ്, ക്രോസ് റോഡ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, കുട്ടന്‍പിള്ളയുടെ ശിവരാത്രി, എന്നിങ്ങനെ ശ്രിന്ദ നായികയായി അഭിനയിച്ച ഒരുപാട് ഹിറ്റ് സിനിമകളാണ് കഴിഞ്ഞ കാലങ്ങളില്‍ തിയറ്ററുകളിലേക്ക് എത്തിയത്.

അര്‍ഹാന്‍ ജീവിതത്തിന്റെ ഭാഗം
അര്‍ഹാന്‍ എന്റെ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ജീവിതം കൈവിട്ട് പോകുന്ന അവസരങ്ങളില്‍ ചേര്‍ത്ത് പിടിച്ച ശക്തിയാണ് അര്‍ഹാന്‍. മകന് ജന്മം നല്‍കിയതായിരുന്നു ഏറ്റവും സന്തോഷകരമായ നിമിഷം. കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എന്നിലെ സ്ത്രീ പൂര്‍ണതയിലേക്കെത്തിയത് അമ്മയായതിന് ശേഷമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവന് ആര്‍ട്ടിസ്റ്റാകണമെന്നാണ് ആഗ്രഹം. ചിത്രകാരന്‍ കേട്ടപ്പോള്‍ തന്നെ ഒരുപാട് സന്തോഷം തോന്നിയെന്നും ശ്രിന്ദ പറയുന്നു.


Click it and Unblock the Notifications











