ആസിഫ് അലിയുടെ കാമുകി ഇനി വിജയ് ദേവരകൊണ്ടയുടെ നായിക! ശ്രുതി രാമചന്ദ്രന്‍ തെലുങ്കിലേക്ക്!!
ആസിഫ് അലി നായകനായ സണ്‍ഡേ ഹോളിഡേയിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ നടിയാണ് ശ്രുതി രാമചന്ദ്രന്‍. ചിത്രത്തില്‍ ആസിഫ് അലിയുടെ കാമുകിയുടെ വേഷത്തിലായിരുന്നു ശ്രുതി എത്തിയിരുന്നത്. സണ്‍ഡേ ഹോളിഡേയ്ക്കു പുറമെ ചാണക്യതന്ത്രം എന്ന ചിത്രത്തിലും ശ്രുതി ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‌റെ നായികാ വേഷത്തിലായിരുന്നു നടി എത്തിയിരുന്നത്. മലയാളത്തില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത നടി അടുത്തതായി തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാനുളള തയ്യാറെടുപ്പുകളിലാണ്. തെലുങ്കില്‍ അര്‍ജുന്‍ റെഡ്ഡി താരം വിജയ് ദേവരകൊണ്ടയുടെ നായികയായിട്ടാണ് ശ്രുതി അഭിനയിക്കുന്നത്.

ഡിയര്‍ കംമ്രേഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാഷ്മിക മണ്ഡാന എന്നി നടിക്കൊപ്പം രണ്ട് നായികമാരില്‍ ഒരാളായാണ് ശ്രുതി എത്തുന്നത്. ഡിയര്‍ കംമ്രേഡിനു പുറമെ തമിഴ് വെബ് സീരിസായ ഡോള്‍ ഹൗസ് ഡയറീസിലും നടി അഭിനയിക്കുന്നുണ്ട്. എംസി ജിതിന്‍ സംവിധാനം ചെയ്ത നോണ്‍സെണ്‍സ് എന്ന ചിത്രത്തിലായിരുന്ന നടി ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചിരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഞാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രുതി രാമചന്ദ്രന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്.


Click it and Unblock the Notifications











