എന്താണ് നിന്റെ മനസില്‍, അവളെ കിഡ്‌നാപ്പ് ചെയ്യണമെന്നാണോ, ശ്രുതിയോട് ശിവദയുടെ ചോദ്യം

By Midhun Raj

നായികയായും സഹനടിയായുമെല്ലാം മലയാളത്തില്‍ തിളങ്ങിയ താരമാണ് നടി ശിവദ. സു സു സുധീ വാത്മീകം, ലൂസിഫര്‍, മാരാ പോലുളള ചിത്രങ്ങളിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും ശിവദ അഭിനയിച്ചിരുന്നു. മ്യൂസിക്കല്‍ ആല്‍ബങ്ങളിലൂടെയായിരുന്നു കരിയറിന്റെ തുടക്കത്തില്‍ നടി ശ്രദ്ധേയയായത്. പിന്നീട് ലിവിംഗ് ടുഗെദര്‍ എന്ന ഫാസില്‍ ചിത്രത്തിലൂടെ നായികയായും ശിവദ അരങ്ങേറ്റം കുറിച്ചു. മലയാളത്തിലും തമിഴിലുമായി പത്തിലധികം സിനിമകളിലാണ് നടി അഭിനയിച്ചത്.

sshivada

വിവാഹ ശേഷവും സിനിമകളില്‍ സജീവമായിരുന്നു ശിവദ. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി പങ്കുവെക്കാറുണ്ട്. 2019ലാണ് ശിവദ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അരുന്ധതി എന്നായിരുന്നു കുഞ്ഞിന് നടി പേരിട്ടത്. അതേസമയം മകള്‍ക്കും നടി ശ്രുതി രാമചന്ദ്രനുമൊപ്പമുളള ശിവദയുടെ പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തിനൊപ്പം നടി കുറിച്ച ക്യാപ്ഷനും ആരാധകര്‍ ഏറ്റെടുത്തു. ശ്രുതി നിന്റെ ചിരിയില്‍ നോക്കൂ, നിന്റെ മനസില്‍ എന്താണിപ്പോള്‍ അവളെ തട്ടിക്കൊണ്ടുപോകണമെന്നാണോ എന്നാണ് തമാശരൂപേണ ശിവദ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം

ശിവദയുടെ ചിത്രത്തില്‍ അരുന്ധതിയെ ഇടംകണ്ണിട്ട് നോക്കി ചിരിച്ച് നില്‍ക്കുന്ന ശ്രുതിയെ കാണാം. അതേസമയം ശിവദയുടെ ചിത്രത്തിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ശ്രുതി രാമചന്ദ്രന്‍, രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത കമല എന്ന ചിത്രത്തിലെ ശബ്ദത്തിനായിരുന്നു മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുളള പുരസ്‌കാരം ശ്രുതിക്ക് ലഭിച്ചത്. ജിസ് ജോയി സംവിധാനം ചെയ്ത സണ്‍ഡേ ഹോളിഡേ എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ പ്രേതം, ചാണക്യതന്ത്രം, ഡിയര്‍ കോമ്രേഡ് എന്നീ ചിത്രങ്ങളും പ്രധാന റോളില്‍ നടി അഭിനയിച്ചു.

ശിവദയുടെ പോസ്റ്റ്

Read more about: actress malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X