»   » ഓരോ ദിവസം ചുരുങ്ങിയത് 40 മെസേജുകള്‍, ഇപ്പോള്‍ കുറച്ച് കൂടി ഉത്തരവാദിത്വം കൂടിയത് പോലെ

ഓരോ ദിവസം ചുരുങ്ങിയത് 40 മെസേജുകള്‍, ഇപ്പോള്‍ കുറച്ച് കൂടി ഉത്തരവാദിത്വം കൂടിയത് പോലെ

Posted By:
Subscribe to Filmibeat Malayalam


ലിവിങ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് നടി ശിവദ അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് ചെറിയ ഇടവേളയ്ക്ക് ശേഷം നെടുചാലെ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു. എങ്കിലും കഴിഞ്ഞ വര്‍ഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് ശിവദ പ്രേക്ഷക ശ്രദ്ധ നേടിയത്. ഇപ്പോള്‍ ശിവദ നായികയായി എത്തുന്ന രണ്ട് തമിഴ് ചിത്രങ്ങളാണ് പുറത്തിറങ്ങാനിരിക്കുന്നത്.

സു സു സുധി വാത്മീകത്തിന് ശേഷം പുതിയ മലയാള ചിത്രം ഏതാണെന്ന് അറിയാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണെന്ന് തനിക്കറിയാം. ദിവസവും ചുരുങ്ങിയത് നാല്‍പ്പത് മെസേജെങ്കിലും വരും. ഏതാണ് അടുത്ത് പ്രൊഡക്ട്, ഞങ്ങള്‍ കാത്തിരിക്കുകയാണെന്ന് എന്നൊക്കെ പറഞ്ഞ്. ശിവദ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ശിവദ പറയുന്നത്.

sshivada

ആരാധകരുടെ ചോദ്യങ്ങള്‍ ശരിക്കും തന്റെ ഉത്തരവാദിത്വം കൂട്ടിയതായി തോന്നുന്നു. സു സു സുധി വാത്മീകത്തില്‍ അഭിനയിക്കുമ്പോള്‍ തോന്നിയതിനേക്കാള്‍ വലിയ പ്രതീക്ഷയാണ് തനിക്കിപ്പോഴെന്ന് ശിവദ പറയുന്നു. സു സു സുധി വാത്മീകത്തിന് ശേഷം ചെയ്യുന്ന മലയാള ചിത്രവും ജയസൂര്യക്കൊപ്പം തന്നെയാണ്. ഏറെ സന്തോഷം തോന്നുന്നുണ്ട- ശിവദ പറയുന്നു.

സു സു സുധി വാത്മീകം എന്ന ചിത്രത്തിലെ താന്‍ അവതരിപ്പിച്ച കല്യാണി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ട്. ഈ കഥാപാത്രം ഇത്രയേറെ മനോഹരമായി ചെയ്യാന്‍ കഴിഞ്ഞത് തന്നെ ജയേട്ട(ജയസൂര്യ)നും രഞ്ജിത്ത് ശങ്കര്‍ സാറും കാരണമാണ്. ശിവദ പറയുന്നു.

English summary
Actress Sshivatha about her film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam